»   » സിനിമയില്‍ വരുന്നതിന് മുന്‍പേ തന്നെ ബ്രേക്കപ്പായെന്ന് അപര്‍ണ്ണ മുരളി, കാരണം അറിയുമോ ???

സിനിമയില്‍ വരുന്നതിന് മുന്‍പേ തന്നെ ബ്രേക്കപ്പായെന്ന് അപര്‍ണ്ണ മുരളി, കാരണം അറിയുമോ ???

Posted By: Nihara
Subscribe to Filmibeat Malayalam

അപര്‍ണ്ണ ബാലമുരളിയും ആസിഫ് അലിയും തകര്‍ത്തഭിനയിച്ച ചിത്രമായ സണ്‍ഡേ ഹോളിഡേ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബൈസിക്കിള്‍ തീവ്‌സിനു ശേഷം ആസിഫ് അലിയും ജിസ് ജോയിയും ഒരുമിച്ചത് ഈ സിനിമയിലൂടെയാണ്. പ്രണയത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചത്. ബോക്‌സോഫീസില്‍ മികച്ച കളക്ഷനുമായി ചിത്രം മുന്നേറുകയാണ്.

മഹേഷിന്റെ പ്രതികാരത്തിന് ശേഷം അപര്‍ണ്ണയ്ക്ക് ലഭിച്ച വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു ഈ സിനിമയിലേത്. അലന്‍സിയര്‍, സിദ്ദിഖ്, ശ്രീനിവാസന്‍, ആശ ശരത്, ഭഗത് മാനുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ശരിക്കും ആസ്വദിക്കാവുന്ന കുടുംബ ചിത്രമാണ് ഇതെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം സമ്മതിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ചും ലൊക്കേഷനിലെ അനുഭവത്തെക്കുറിച്ചും ആസിഫ് അലിയും അപര്‍ണ്ണയും പറയുന്നതെന്താണെന്ന് അറിയാന്‍ കൂടുതല്‍ വായിക്കൂ.

ശരിക്കും ആസ്വദിച്ച് അഭിനയിച്ചു

ശരിക്കും ആസ്വദിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതെന്ന് ആസിഫ് അലിയും അപര്‍ണ്ണയും പറയുന്നു. ഇരുവരും തമ്മിലുള്ള അഭിമുഖം യൂട്യൂബിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പാടി അഭിനയിച്ചു

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ച താരമാണ് അപര്‍ണ്ണ ബാലമുരളി. ഈ സിനിമയില്‍ അരവിന്ദ് വേണുഗോപാലിനോടൊപ്പമാണ് അപര്‍ണ്ണ പാടിയിട്ടുള്ളത്. ചിത്രത്തിലെ മികച്ച ഗാനങ്ങളിലൊന്നായിരുന്നു ഇതെന്നും താരം പറയുന്നു.

ഭക്ഷണകാര്യത്തില്‍ നിയന്ത്രണമില്ല

കൂടെ അഭിനയിച്ച നായികമാരില്‍ പലരും ഭക്ഷണ കാര്യത്തില്‍ ഡയറ്റ് പാലിക്കുന്നവരാണ്. എന്നാല്‍ അപര്‍ണ്ണയ്ക്ക് അത്തരത്തിലൊരു നിയന്ത്രണങ്ങളൊന്നുമില്ലെന്നും ആസിഫ് അലി പറയുന്നു. ലൊക്കേഷനില്‍ മികച്ച ഭക്ഷണം ഉറപ്പു വരുത്തുന്ന കാര്യത്തില്‍ ഇവരുവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു.

ട്രോള്‍ ആസ്വദിക്കാറുണ്ട്

തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകള്‍ നന്നായി ആസ്വദിക്കാറുണ്ടെന്ന് ആസിഫ് അലി പറയുന്നു. ഫേസ്ബുക്കിലേക്ക് തിരിച്ചു വരാന്‍ ട്രോളര്‍മാര്‍ ഒരു കാരണമായിരുന്നു. ട്രോളുകള്‍ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ സിനിമയെ പോസിറ്റീവായാണ് ബാധിച്ചത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ ഇടപെടുന്ന കാര്യത്തില്‍ ട്രോളര്‍മാര്‍ അപ്റ്റുഡേറ്റാണെന്നും താരം പറയുന്നു.

സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ പ്രണയത്തോട് ബൈ പറഞ്ഞു

പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ബ്രേക്കപ്പായതെന്ന് താരം പറയുന്നു. കഴിഞ്ഞു പോയ കാര്യമായതിനാല്‍ത്തന്നെ അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ഓര്‍ക്കാന്‍ ഇഷ്ടമില്ലെന്നും അപര്‍ണ്ണ പറയുന്നു.

മികച്ച പ്രതികരണവുമായി സിനിമ മുന്നേറുന്നു

ആസിഫ് അലിയും അപര്‍ണ്ണാ ബാലമുരളിയും നായികാ നായകന്‍മാരായെത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഇരുവര്‍ക്കും ലഭിച്ചിട്ടുള്ളത്.

English summary
Aparna Balamurali about her love.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam