For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം മാറ്റുരയ്ക്കാന്‍ അരവിന്ദ് സാമി? മറ്റൊരു സര്‍പ്രൈസ് കൂടി പുറത്തായി!

  |

  മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമകളിലഭിനയിച്ച് കൈയ്യടി നേടിയ താരത്തിന്റെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയായിരിക്കും ഇതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു. ആദ്യഘട്ട ചിത്രീകരണം മംഗലാപുരത്ത് വെച്ചാണ് ആരംഭിച്ചത്. കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. കൂടുതല്‍ ദിവസങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാം ഘട്ടം പ്ലാന്‍ ചെയ്തിട്ടുള്ളത്. മെയ് രണ്ടാം വാരത്തോട് കൂടി ചിത്രീകരണം തുടങ്ങുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  മമ്മൂട്ടി വിയര്‍ക്കും! മരക്കാറില്‍ മോഹന്‍ലാലിനൊപ്പം പ്രണവും? കാത്തിരിക്കുന്ന വെല്ലുവിളി ചില്ലറയല്ല!

  മലയാളത്തിന് പുറമെ അന്യഭാഷയിലെ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരമായ പ്രാചി ദേശായിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നെതെന്നുള്ള വിവരം അടുത്തിടെയാണ് പുറത്തുവന്നത്. അതിന് പിന്നാലെയാണ് സിനിമയില്‍ സുപ്രധാന വേഷത്തില്‍ തെന്നിന്ത്യയുടെ സ്വന്തം താരമായ അരവിന്ദ് സാമിയും എത്തുന്നുവെന്ന് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഫാന്‍ ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി വായിക്കൂ.

  ഞാനാണ് എല്ലാത്തിനും കാരണമെന്ന് പ്രണവ്, മായയെ മിസ്സ് ചെയ്യുന്നുവെന്ന് മോഹന്‍ലാലും, വീഡിയോ വൈറല്‍!

  മാമാങ്കത്തില്‍ അരവിന്ദ് സാമിയും?

  മാമാങ്കത്തില്‍ അരവിന്ദ് സാമിയും?

  കൈനിറയെ സിനിമകളുമായി ആകെ തിരക്കിലാണ് അരവിന്ദ് സാമി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. പതിവിന് വിപരീതമായി വില്ലനായും ആക്ഷന്‍ ഹീറോയായുമൊക്കെയാണ് അദ്ദേഹം എത്തുന്നത്. പ്രേക്ഷകരെ സംബന്ധിച്ച് അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മണിരത്‌നത്തിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ച ചിത്രങ്ങളാണ് ഓര്‍മ്മയില്‍ വരുന്നത്. എന്നാല്‍ ഇതുവരെയുള്ള എല്ലാ ചിന്തകളെയും മാറി മറിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് താരം രണ്ടാം വരവില്‍ അവതരിപ്പിക്കുന്നത്. മാമാങ്കത്തില്‍ അദ്ദേഹം എത്തുന്നതിനെക്കുറിച്ചുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

  രണ്ടാമത്തെ ഷെഡ്യൂളിലേക്ക് കടക്കുന്നു

  രണ്ടാമത്തെ ഷെഡ്യൂളിലേക്ക് കടക്കുന്നു

  മെയ് പത്തിന് ചിത്രത്തിന്റെ രണ്ടാം ഘട്ട ഷെഡ്യൂള്‍ ആരംഭിക്കുമെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയങ്ങോട്ട് പുറത്തുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെയാണ് ചിത്രത്തിലെ നായിക ആരാണെന്ന് വ്യക്തമാക്കിയത്. യുവതാരങ്ങളായ ധ്രുവും നീരജ് മാധവും ഇതിനോടകം തന്നെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കൊച്ചിയില്‍ വെച്ചാണ് രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുന്നത്.

  നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

  നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

  അരവിന്ദ് സാമിക്കൊപ്പം ദളപതി എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കണ്ടതിന് ശേഷമാണ് യാത്രയിലേക്ക് അദ്ദേഹത്തെ കാസ്റ്റ് ചെയ്തതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ പ്രവേശിക്കുകയാണ്. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് യാത്ര ഒരുക്കുന്നത്. മമ്മൂട്ടിയും നയന്‍താരയും അഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കിയ ചിത്രമായ ഭാസ്‌കര്‍ ദി റാസ്‌കലിന്‍രെ തമിഴ് പതിപ്പില്‍ നായകനായി എത്തിയത് അരവിന്ദ് സാമിയാണ്.

  12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം

  12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം

  മാമാങ്കത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിന് ശേഷമാണ് സിനിമയൊരുക്കാനായി സജീവ് പിള്ള തീരുമാനിച്ചത്. 12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

   മമ്മൂട്ടിയുടെ ഗെറ്റപ്പ്

  മമ്മൂട്ടിയുടെ ഗെറ്റപ്പ്

  സ്‌ത്രൈണ സ്വഭാവമുള്ള കഥാപാത്രമടക്കം നാല് ഗെറ്റപ്പുകളുമായാണ് മമ്മൂട്ടി എത്തുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയാണെങ്കില്‍ക്കൂടിയും ഹോളിവുഡ് നിലവാരാമായിരിക്കണം ചിത്രത്തിനെന്നാണ് നിര്‍മ്മാതാവ് ആവശ്യപ്പെട്ടത്. നിര്‍മ്മാതാവിന്റെ പിന്തുണയെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വാചാലരായിരുന്നു. മാമാങ്കത്തിന് ദൃശ്യമികവൊരുക്കനായി ബാഹുബലി സംഘം എത്തുന്നുണ്ട്. കെച്ചകെംബഡ്കിയാണ് ആക്ഷന്‍ നിയന്ത്രിക്കുന്നത്.

  ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ല

  ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ല

  പൊതുവെ മമ്മൂട്ടിയെക്കുറിച്ച് എല്ലാവര്‍ക്കും പറയാനുള്ളൊരു വിമര്‍ശനമാണ് ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിനെക്കുറിച്ച്. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ വിമര്‍ശനത്തെയും കാറ്റില്‍ പറത്തുകയാണ് അദ്ദേഹം. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ മറ്റെല്ലാ രംഗവും സ്വന്തമായി ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ട ചിത്രീകരണത്തിനിടയില്‍ കൈയ്ക്ക് മുറിവേറ്റപ്പോള്‍ പരിക്ക് കാര്യമാക്കാതെ ചിത്രീകരണം തുടരുകയായിരുന്നു അദ്ദേഹം.

  English summary
  Aravind Swami in Mammootty’s Mamankam?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X