Just In
- 5 min ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 16 min ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
- 21 min ago
എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ റിലീസ് തിയ്യതി പുറത്ത്, ആരാധകര്‍ ആവേശത്തില്‍
- 54 min ago
നന്ദനത്തെക്കുറിച്ചാണ് പൃഥ്വിരാജ് പറയാറുള്ളത്, എന്റെ സിനിമയെക്കുറിച്ച് പറയാറില്ലെന്ന് രാജസേനന്
Don't Miss!
- Finance
എല്ലാവര്ക്കും 'പൈപ്പ് വെള്ളം'... സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് മൂന്ന് ലക്ഷം കോടി രൂപ!
- News
ട്രാക്ടര്‍ റാലിക്ക് മുമ്പ് കര്‍ഷകരുടെ സമര പ്രഖ്യാപനം; പാര്‍ലമെന്റ് വളയും, ബജറ്റ് ദിന മാര്‍ച്ച്
- Sports
തിരിച്ചുവരവ് ഗംഭീരം! ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അര്‍ച്ചന കവിയും ഭര്‍ത്താവ് അബീഷും വേര്‍പിരിഞ്ഞു? വിവാഹമോചനം ശരിവെച്ച് സോഷ്യല്‍മീഡിയ, ചര്‍ച്ചകള്‍ ഇങ്ങനെ
നീലത്താമരയിലെ കുട്ടിമാളുവായാണ് അര്‍ച്ചന കവി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കൈലാഷായിരുന്നു നായകനായെത്തിയത്. തനിനാടന്‍ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു താരം. അഭിനയം പ്രൊഫഷനാക്കുമെന്ന് കരുതിയിരുന്നില്ലെന്നും മാധ്യമപ്രവര്ത്തകയാവാനായിരുന്നു ആഗ്രഹിച്ചതെന്നും താരം പറഞ്ഞിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു പിന്നീട് അര്‍ച്ചന അവതരിപ്പിച്ചത്.
സോഷ്യല്‍ മീഡിയയില്‍ മീഡിയയില്‍ സജീവമാണ് അര്‍ച്ചന. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. രസകരമായ വീഡിയോയാണ് താരം കഴിഞ്ഞ ദിവസം പങ്കുവെച്ചത്. സ്റ്റാന്‍ഡപ് കൊമേഡിയനായ അബീഷ് മാത്യുവിനെയായിരുന്നു അര്‍ച്ചന വിവാഹം ചെയ്തത്. 2015 ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ വിവാഹമോചനം നേടിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അര്‍ച്ചനയും അബീഷും
അര്‍ച്ചന കവി മാത്രമല്ല ഭര്‍ത്താവായ അബീഷും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. സ്റ്റാന്‍ഡപ് കൊമേഡിയന്‍ കൂടിയായ അബീഷിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട് അര്‍ച്ചന. ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞുവന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഇരുവരും പിരിഞ്ഞുവെന്നുള്ള കാര്യം സത്യമാണെന്നാണ് ചിലര്‍ പറയുന്നത്. ഈ വാര്‍ത്ത ശരിയാണന്നും വിശ്വസിക്കാമെന്നുള്ള കമന്റുകളുമുണ്ട്.

പ്രണയവിവാഹം
പ്രണയവിവാഹമായിരുന്നു ഇവരുടേത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു പിന്നീട്. കുട്ടിക്കാലം മുതലേ തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. അബീഷിന്റെ പ്രണയം തുടക്കത്തില്‍ നിരസിച്ചുവെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതം അറിയിക്കുകയായിരുന്നു താരം. ഇവരുടെ വിവാഹനിശ്ചയ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

അസാന്നിധ്യം
അര്‍ച്ചനയുടെ യൂട്യൂബ് വീഡിയോയില്‍ അബീഷിന്റെ സാന്നിധ്യവുമുണ്ടാവാറുണ്ട്. വീഡിയോയില്‍ കാണാതെ വന്നതോടെയാണ് ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിയത്. ഇവരുടെ വിവാഹ വീഡിയോയ്ക്ക് കീഴിലും ഇതേക്കുറിച്ചുള്ള ചര്‍ച്ചകളുണ്ടായിരുന്നു. ഇരുവരും വേര്പിരിഞ്ഞുവെന്നുള്ളത് ശരിയാണ് എന്നാണ് ചിലരുടെ കമന്റിടുന്നത്. കേട്ടത് സത്യമായിരിക്കല്ലേയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു ചിലരുടെ കമന്റുകള്‍.

ചൂടന്‍ ചര്‍ച്ച
വിവാഹവും വിവാഹമോചനവുമെല്ലാം എന്നും വാര്‍ത്തയാവാറുണ്ട്. പ്രണയിച്ച് വിവാഹിതരായവും അറേഞ്ച്ഡ് മാര്യേജ് നടത്തിയവരുമെല്ലാം വേര്പിരിയുമ്പോള് വാര്‍ത്തയാവാറുണ്ട്. അര്‍ച്ചന കവിയും അബീഷും വിവാഹമോചിതരായതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പരസ്പരമുള്ള പഴിചാരലുകളില്ലാതെയാണ് ഇരുവരും വേര്‍പിരിഞ്ഞതെന്നാണ് ഒരുവിഭാഗം പറയുന്നത്. വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരണവുമായി ഇരുവരും എത്തുന്നതിനായി കാത്തിരിക്കുന്നവരുമുണ്ട്.