»   » ഇതല്ല ഇതിന്റെ അപ്പുറം കണ്ടതാണീ കെ കെ ജോസഫ്, ഇന്നസെന്റിനെ മനസില്‍ ധ്യാനിച്ച്, ആശാ ശരത്!!

ഇതല്ല ഇതിന്റെ അപ്പുറം കണ്ടതാണീ കെ കെ ജോസഫ്, ഇന്നസെന്റിനെ മനസില്‍ ധ്യാനിച്ച്, ആശാ ശരത്!!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. ഉത്തരേന്ത്യ, ഷാര്‍ജ, കേരളം എന്നിലവടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. മോഹന്‍ലാലും സംവിധായകന്‍ മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ അന്യഭാഷക്കാരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

തെലുങ്ക് നടന്‍ അല്ലു സിരീഷ്, രഞ്ജി പണിക്കര്‍, ആശാ ശരത്, സൈജു കുറുപ്പ്, സുധീര്‍ കരമന, നിക്കി ഗല്‍റാണി, പത്മരാജ്, പ്രതീപ് ചന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ഹളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രീകരണ സമയത്തെ രസകരമായ ഒരു സംഭവം നടി ആശാ ശരത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. പാമ്പിനെ കണ്ട് ചെടികള്‍ക്കിടയില്‍ മറഞ്ഞ ഞാന്‍.... പിന്നീട് സംഭവിച്ചത്. ആശാ ശരതിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം..


ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്

രംഗം ഒന്നില്‍ ഇങ്ങനെയായിരുന്നു. പാമ്പിനെ കണ്ട് ചെടികള്‍ക്കിടയില്‍ മറഞ്ഞ ഞാന്‍! രംഗം രണ്ടില്‍ ഇതല്ല ഇതിന്റെ അപ്പുറം ചാടി കടന്നവനാണ് ഈ കെകെ ജോസഫ് എന്ന് സധൈര്യം ഇന്നസെന്റേനെ മനസില്‍ ധ്യാനിച്ചു.


പാമ്പിനെ കൈയിലെടുത്തു

പാമ്പിനെ കൈയിലെടുത്ത ഒരു ഫോട്ടോയും നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ബാനറില്‍ ക്യമാറാമാനും ടീമിനുമൊപ്പം പാമ്പും പിന്നെ ഞാനും.


ഫേസ്ബുക്ക് പോസ്റ്റ്

ആശാ ശരതിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...


1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

1971 ലെ ഇന്ത്യാ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടില്‍ ഒരുക്കിയ മുന്‍ ചിത്രങ്ങൡ നിന്നും വ്യത്യസ്തമാണ് പുതിയ ചിത്രമെന്നാണ് അറിയുന്നത്.


റിലീസ്

ഏപ്രില്‍ ഏഴ് വെള്ളിയാഴ്ച ചിത്രം റിലീസിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ റിലിസുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.


English summary
Asha sarath sharing experience about 1971 beyond shooting location.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam