»   » നായികയുടെ സഹോദരിയാവാന്‍ അസിനെ കിട്ടില്ല

നായികയുടെ സഹോദരിയാവാന്‍ അസിനെ കിട്ടില്ല

Posted By:
Subscribe to Filmibeat Malayalam

ലിംഗുസ്വാമിയുടെ തമിഴ് സൂപ്പര്‍ഹിറ്റായ വേട്ടൈയുടെ ഹിന്ദി റീമേക്കില്‍ അസിനുണ്ടാവില്ല. വേട്ടൈ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ നായികയെ കുറിച്ച് ലിംഗു സ്വാമിയ്ക്ക് ചില കണക്കുകൂട്ടലുകളൊക്കെയുണ്ടായിരുന്നു. അസിന്റെ പേരാണ് മനസ്സിില്‍ ആദ്യം തെളിഞ്ഞു വന്നത്.

ഇതനുസരിച്ച് നടിയെ സമീപിച്ച ലിംഗുസ്വാമിയ്ക്ക് തെറ്റി. വേട്ടൈയുടെ റീമേക്കിലേയ്ക്ക് താനില്ലെന്ന് അസിന്‍ തറപ്പിച്ചു പറഞ്ഞു. ഡേറ്റിന്റെ പ്രശ്‌നം മൂലമാണ് ചിത്രം ഒഴിവാക്കേണ്ടി വന്നതെന്നാണ് നടിയുടെ വാദം. എന്നാല്‍ ഇത് ശരിയല്ലെന്ന് ബിടൗണ്‍ പാപ്പരാസികള്‍ പറയുന്നു.

മാധവനും ആര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വേട്ടൈയില്‍ സമീറ റെഡ്ഡിയും അമലാപോളുമായിരുന്നു നായികമാര്‍. ചിത്രത്തില്‍ മാധവന്റെ ഭാര്യയും അമല പോളിന്റെ മൂത്ത സഹോദരിയുമായി സമീറ അവതരിപ്പിച്ച കഥാപാത്രമായിരുന്നു അസിനായി ലിംഗുസ്വാമി കരുതി വച്ചിരുന്നത്. എന്നാല്‍ മറ്റൊരു നായികയുടെ സഹോദരി വേഷത്തില്‍ അഭിനയിക്കാന്‍ അസിന് താത്പര്യമുണ്ടായിരുന്നില്ലത്രേ. എന്നാല്‍ നടി ബുദ്ധിപൂര്‍വ്വം ഡേറ്റില്ലെന്ന് പറഞ്ഞ് ലിംഗുസ്വാമിയെ ഒഴിവാക്കുകയായിരുന്നത്രേ.

English summary
Lingusamy is planning to remake his Arya-Madhavan starrer Vettai in Hindi.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam