»   » നടിക്കൊപ്പം പകര്‍ത്തിയ പള്‍സര്‍ സുനി വീഡിയോ പലര്‍ക്കും കൊടുത്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

നടിക്കൊപ്പം പകര്‍ത്തിയ പള്‍സര്‍ സുനി വീഡിയോ പലര്‍ക്കും കൊടുത്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പോലീസ് പിടിയിലായ പള്‍സര്‍ സുനി നടത്തുന്നതെന്ന് റിപ്പോര്‍ട്ട്. കാറില്‍ വെച്ച് പള്‍സര്‍ സുനിയും സംഘവും നടിയെ ക്രൂരമായി ഉപദ്രവിച്ചതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. അതേസമയം നടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചത് പള്‍സര്‍ സുനി മാത്രമാണത്രെ.

Read Also: ലക്ഷ്മി നായര്‍ ഈസ് ബാക്ക്... പേടിച്ചത് സംഭവിച്ചു: ലോ അക്കാദമിയില്‍ രഹസ്യയോഗം!! ഇനിയെന്ത്???

Read Also: രേഖ രതീഷ് മുതല്‍ പ്രവീണ വരെ.. മലയാളത്തിലെ ടോപ് 23 സീരിയല്‍ നടിമാരും അവരുടെ 1 ദിവസത്തെ പ്രതിഫലവും!!!

എന്നാല്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ താന്‍ ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് പള്‍സര്‍ സുനി പോലീസിന് നല്‍കിയിരിക്കുന്ന വിവരം. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് താന്‍ തന്റെ അഭിഭാഷകന് നല്‍കിയതായും സുനി പറയുന്നു. മറ്റാര്‍ക്കൊക്കെയാണ് പള്‍സര്‍ സുനി ദൃശ്യങ്ങള്‍ കൈമാറിയത് എന്ന് തിരയുകയാണ് പോലീസ്.

നിര്‍ണായക മൊഴി ഇങ്ങനെ

കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ട നടിയെ കാറില്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും പാസ്സ്പോര്‍ട്ടും സുനി അഭിഭാഷകനെ ഏല്‍പ്പിച്ചതായി മൊഴിയുണ്ട്.

എല്ലാം കോടതിയിലെത്തിയോ

അഭിഭാഷകന്‍ പള്‍സര്‍ സുനി നല്‍കി എന്ന് പറയപ്പെടുന്ന സാധനങ്ങള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോണും മെമ്മറി കാര്‍ഡും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. ഈ ഫോണും മെമ്മറി കാര്‍ഡും പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് എന്നാണ് അറിയുന്നത്.

ദൃശ്യങ്ങള്‍ പലര്‍ക്കും കൊടുത്തോ

കോടതിയില്‍ സമര്‍പ്പിച്ച മെമ്മറികാര്‍ഡിന് പുറമേ മറ്റിടങ്ങളിലേക്കും നടിയുടെ ദൃശ്യങ്ങള്‍ പോകാനുള്ള സാധ്യത പോലീസ് തള്ളുന്നില്ല. ഇത് പകര്‍ത്തി സുനി സൂക്ഷിച്ചിട്ടുണ്ടാകാം എന്നാണ് പോലീസ് നിഗമനം. ദൃശ്യങ്ങള്‍ മറ്റാര്‍ക്കൈാക്കെ കൈമാറിയിട്ടുണ്ട് എന്ന കാര്യത്തിലും വ്യക്തതയില്ല.

ആ ഫോണെവിടെപ്പോയി

കഴിഞ്ഞില്ല തന്നെ ആക്രമിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് നടി തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ ചിത്രീകരിച്ച ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. നടിയെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതി പിന്നീട് കൊച്ചിയില്‍ തിരിച്ചെത്തി പുതിയ ഫോണ്‍ വാങ്ങിയതായും വിവരമുണ്ട്. എന്നാല്‍ ഈ ഫോണില്‍ നിന്നും സുനി ആരെയൊക്കെ വിളിച്ചിട്ടുണ്ട് എന്ന വിവരവും പോലീസിന് കിട്ടിയിട്ടില്ല.

ഇരുട്ടില്‍ തപ്പി പോലീസ്

ഇത് മാത്രമല്ല, പത്തോളം സിം ഉപയോഗിച്ചാണത്രെ ഈ ഫോണില്‍ നിന്നും കോള്‍ വിളിച്ചത്. ഈ ഫോണില്‍ നിന്നുള്ള കോളുകളുടെ ടവര്‍ ലൊക്കേഷനും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആലപ്പുഴയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ആലപ്പുഴയില്‍ നിന്നും കോയമ്പത്തൂരിലേക്ക് നടിയെ ഉപദ്രവിച്ച ശേഷം സുനി ആദ്യം ആലപ്പുഴയിലേക്കാണ് പോയത്. കോയമ്പത്തൂരിലെ ഒളിത്താവളത്തിലേക്കും ഇയാള്‍ പോയിരുന്നു.

ഉറച്ചുനില്‍ക്കാതെ സുനി

ഇതിനെല്ലാം പുറമേ ഓരോ ദിവസം ഓരോ മൊഴി നല്‍കിയും പോലീസിനെ കളിപ്പിക്കുകയാണ് സുനി. കേസിലെ ശക്തമായ തെളിവുകള്‍ അടങ്ങിയ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന് തലവേദന ആയിട്ടുണ്ട്. കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയേ ആണ് ഇയാള്‍ പുതിയ ഫോണ്‍ വാങ്ങിയതെന്നും ഇത് കളമശ്ശേരിയിലെ കടയില്‍ നിന്നാണെന്നും പോലീസിന് തിരിച്ചറിയാന്‍ പറ്റിയിട്ടുണ്ട്.

സുനിയെ വിശ്വസിക്കാതെ പോലീസ്

അതേസമയം പള്‍സര്‍ സുനി നല്‍കുന്ന മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പോലീസ് ഇനിയും തയ്യാറായിട്ടില്ല. വേഗം തന്നെ പരിശോധന പൂര്‍ത്തിയാക്കി ഫലം നല്‍കാന്‍ ഫോറന്‍സിക് വിഭാഗത്തിന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ പള്‍സര്‍ സുനിയുടെ മൊഴിയുടെ വിശ്വാസ്യത പോലീസിന് ഉറപ്പ് വരുത്താനാകൂ.

നടി പീഡിപ്പിക്കപ്പെട്ടോ

നടി ക്രൂരമായി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായി എന്നാണ് പോലീസ് പറയുന്നത്. അതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട ഒരു ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. നടിയ്ക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് പറയുന്നതാണ് ഈ ഓഡിയോ. നടി പീഡിപ്പിക്കപ്പെട്ടു ദൃശ്യങ്ങള്‍ പരത്തി തുടങ്ങിയ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഇത്.

നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തായി

അതേ സമയം ആക്രമണത്തിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. നടിയെ കടത്തിക്കൊണ്ടുപോയ പ്രതികള്‍ക്കെതിരായ സിസിടിവി ദൃശ്യങ്ങള്‍ ഒരു പ്രമുഖ ചാനലാണ് പുറത്ത് വിട്ടത്. നടിയെ കാറില്‍വെച്ച് മൃഗീയമായി ആക്രമിച്ചത് സുനി മാത്രമാണെന്നാണ് പോലീസ് റിപ്പോര്‍ട്ട് പറയുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസം പ്രതികളില്‍ ചിലര്‍ കാക്കനാടിനടുത്ത് ചിറ്റേത്തുകരയിലെ കടയില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കിട്ടിയത്.

ചാനല്‍ പുറത്ത് വിട്ട ദൃശ്യം

കേസിലെ പ്രതികളുടെ ചിത്രം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. രണ്ട് തവണയായാണ് പ്രതികളില്‍ ഒരാളായ വടിവാള്‍ സലീം കടയില്‍ എത്തിയത്. പത്ത് മിനുറ്റിന്റെ ഇടവേളകളിലാണ് ഇയാള്‍ കടയില്‍ എത്തിയത്. ഇവര്‍ വന്ന വാഹനം അരമണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. കടയില്‍ സംഭവ ദിവസം രാത്രി 10.20 ഓടുകൂടിയാണ് സലിം ഈ കടയില്‍ എത്തിയത്.

പ്രതിയുടെ മുഖത്തെ പരിഭ്രമം

സലിമിന്റെ മുഖഭാവം ദൃശ്യങ്ങളില്‍ വ്യക്തമാണ്. കട അടക്കാനോരുങ്ങി ബില്ലുകള്‍ നോക്കുന്ന കടക്കാരനോട് സലിം വെള്ളം ചോദിക്കുന്നതും കാണാം. പത്ത് മിനുറ്റ് ഇടവേള പത്ത് മിനുറ്റ് ഇടവേള ക്യാഷ് കൗണ്ടിന്റെ ഒരു വശത്തേക്ക് മാറിനിന്ന് പണം നല്‍കുന്നതും കടക്കാരന്‍ നല്‍കിയ വെള്ളം വാങ്ങി തിടുക്കത്തില്‍ പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പത്ത് മിനുറ്റ് കഴിഞ്ഞ് വീണ്ടും കയറി വരുന്നത് കാണാം.

ദൃശ്യങ്ങള്‍ നേരത്തേ കിട്ടി

കടയിലെ സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. കടയുടമയെ ജയിലിലെത്തിച്ച് തിരിച്ചറിയല്‍ പരേഡും നടത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാണ്. കൂടുതല്‍ അന്വേഷണത്തിനായി സുനിയുടേയും മറ്റു പ്രതികളുടേയും കസ്റ്റഡി കാലാവധി കൂട്ടിക്കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയേക്കുമെന്നാണ് അറിയുന്നത്.

English summary
Pulsar Suni said he has given his mobile to his advocate.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam