»   » കൂടെയുള്ളത് പള്‍സര്‍ സുനിയല്ല... നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വേട്ടയാടുന്നത് ആര്?

കൂടെയുള്ളത് പള്‍സര്‍ സുനിയല്ല... നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വേട്ടയാടുന്നത് ആര്?

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

കൊച്ചിയില്‍ പ്രശസ്ത നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന താരങ്ങളില്‍ ഒരാളാണ് ജനപ്രിയ നായകന്‍ ദിലീപ്. നേരിട്ട് പേര് പറയാതെയും ജനപ്രിയ നായകന്‍ എന്ന് വിളിച്ചും സംഭവത്തില്‍ ദിലീപിന് പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ സൂചന നല്‍കിയത് ഡി എന്‍ എ എന്ന ഇംഗ്ലീഷ് ദിനപ്പത്രമാണ്.

Read Also: നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ചു, എല്ലാം ക്യാമറയില്‍ പകര്‍ത്തി.. വീഡിയോ കൊടുത്താല്‍ കേസില്ല?

Read Also: സല്യൂട്ട് ഭാവന; അടുത്ത ദിവസം മുതല്‍ ഷൂട്ടിങിന്.. നീയാണ് പെണ്ണ്! പ്രിഥ്വിരാജിനും സല്യൂട്ട്.. ദി റിയല്‍ ഹീറോ!

Read Also: കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിക്ക് എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!

ഇതൊക്കെ ചെറുത്. നടിയെ ആക്രമിച്ച പള്‍സര്‍ സുനി ദിലീപിനൊപ്പം എന്ന പേരില്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വാട്‌സ് ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളും പ്രചരിപ്പിച്ച ചിത്രമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. കേസില്‍ പോലീസ് തിരയുന്ന പള്‍സര്‍ സുനിയെ ദിലീപുമായി ബന്ധപ്പെടുത്താനായിരുന്നു ആവേശക്കമ്മിറ്റിക്കാരുടെ തിടുക്കം. എന്നാല്‍ എന്തായിരുന്നു സത്യം.

ദിലീപിനെ കരിവാരിത്തേക്കാന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച പള്‍സര്‍ സുനി എന്ന പേരില്‍ ഒരു ഫോട്ടോ വാട്‌സ് ആപ്പ് അടക്കമുള്ള ഓണ്‍ലൈന്‍ ഫോറങ്ങളില്‍ രണ്ട് ദിവസമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ദിലീപിനൊപ്പം പള്‍സര്‍ സുനി എന്ന് പറഞ്ഞാണ് ഫോട്ടോ പ്രചരിക്കുന്നത്. എന്നാല്‍ ദിലീപിനൊപ്പമുള്ളത് പള്‍സര്‍ സുനിയല്ല. അത് ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയാണ്. ദിലീപിനെ ബോധപൂര്‍വ്വം കരിവാരിത്തേക്കാനാണ് ഈ ശ്രമമെന്ന് ഉറപ്പ്.

പള്‍സര്‍ സുനിയല്ല, റിയാസ് ഖാന്‍

പള്‍സര്‍ സുനി എന്ന പേര് പോലും കേള്‍ക്കുന്നത് പോലും ഇപ്പോള്‍ ആദ്യമായിട്ടാണ് എന്നാണ് റിയാസ് ഖാന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. ആ തന്നെയാണ് പള്‍സര്‍ സുനി എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ദിലീപിനെ കേസുമായി ബന്ധപ്പെടുത്താന്‍ വേണ്ടിയാണ് ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത് എന്നാണ് റിയാസ് ഖാന്‍ പറയുന്നത്. ഇത് ആസൂത്രിതമായ നീക്കമാണ്.

ആ ചിത്രം എടുത്തത് എപ്പോള്‍

ആലപ്പുഴയില്‍ ദിലീപ് ഫാന്‍സിന്റെ യോഗം നടന്നപ്പോഴാണ് ഈ പരക്കുന്ന ചിത്രം എടുത്തത് എന്ന് റിയാസ് ഖാന്‍ പറയുന്നു. പ്രിയതാരത്തിനൊപ്പം എടുത്ത ഫോട്ടോ ഇങ്ങനെ ഒരു തലവേദനയാകും എന്ന് ആരാധകനും കരുതിയില്ല. റിയാസ് ഖാന്റെ ഫേസ്ബുക്കില്‍ നിന്നും എടുത്ത ചിത്രമാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വാര്‍ത്തയാക്കിയത്. ഇത് പിന്നീട് വാട്‌സ് ആപ്പിലും മറ്റും വൈറലാകുകയായിരുന്നു.

ഗൂഡാലോചന, അറിയാതെ പറ്റിയതല്ല

തന്റെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് ഫോട്ടോ എടുത്തത് എന്ന് റിയാസ് പറയുന്നു. എന്ന് വെച്ചാല്‍ അറിഞ്ഞുകൊണ്ട് തന്നെ ചെയ്തതാണ്. ഇവരുടെ ലക്ഷ്യം താനല്ല ദിലീപാണ് എന്നും ഈ ചെറുപ്പക്കാരന്‍ പറയുന്നു. പല പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്യുകയുണ്ടായി. ഇത് തന്നെ വളരെയധികം വിഷമിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

തുടക്കം ഡി എന്‍ എ റിപ്പോര്‍ട്ടിലോ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ ഭാവനയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഭരണകക്ഷിയിലെ നേതാവിന്റെ മക്കളുമുണ്ടെന്ന ഡി എന്‍ എ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. സംഭവത്തിന് പിന്നില്‍ ഭരണകക്ഷിയിലെ നേതാവിന്റെ മക്കളും പ്രമുഖ സിനിമാ താരവും ആണ് എന്നാണ് ഡി എന്‍ എ റിപ്പോര്‍ട്ട്.

പേരില്ല, സൂചനകള്‍ മാത്രം

റിപ്പോര്‍ട്ടില്‍ ആരുടെയും പേരുകള്‍ എടുത്ത് പറഞ്ഞിട്ടില്ല. അതേസമയം വായനക്കാര്‍ക്ക് ആരാണ് ആള്‍ എന്ന് തോന്നത്തക്ക തരത്തിലുള്ള സൂചനകള്‍ ഒരുപാട് ഉണ്ട് താനും. റിപ്പോര്‍ട്ട് കണ്ട പാതി കാണാത്തത് പാതി സോഷ്യല്‍ മീഡിയയില്‍ വിചാരണയും തുടങ്ങി. ജനപ്രിയ നായകനെയും പാര്‍ട്ടി സെക്രട്ടറിയുടെ മക്കളെയുമാണ് ഡി എന്‍ എ പരാമര്‍ശിച്ചതെന്നാണ് ആരോപണങ്ങള്‍.

ആരായിരിക്കും ആ പ്രമുഖ നടന്‍

മലയാളത്തിലെ പ്രമുഖ നടനും ഭാര്യയുമായി നടിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ നടന് നടിയോട് ദേഷ്യം തോന്നി എന്നുമാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് നടിയോട് പ്രമുഖ നടന്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയിരുന്നു. മലയാളം സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കി - ഇങ്ങനെ പോകുന്നു ഡിഎന്‍എ റിപ്പോര്‍ട്ട്.

ജനപ്രിയ നായകനിലേക്ക്

മലയാള സിനിമയിലെ ജനപ്രിയ നായകനാണോ ഡി എന്‍ എ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രമുഖ നടന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ജനപ്രിയ നായകനും ഭാര്യയുമായി അടുത്ത കാലത്താണ് പിരിഞ്ഞത്. ഇതിന് പിന്നാലെ നായകന്‍ വേറെ വിവാഹവും കഴിച്ചു. ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടും നായകന്റെ വിവാഹത്തിന് ഭാവന എത്താതിരുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കരുത്

ജനപ്രിയ നായകനും ഭാവനയും തമ്മില്‍ അത്ര പന്തിയല്ല കാര്യങ്ങള്‍ എന്ന് അന്നേ റൂമറുകളുണ്ടായിരുന്നു. ഇതിന് കാരണവും വലിയ പ്രാധാന്യത്തോടെ പ്രചരിപ്പക്കപ്പെട്ടു. തന്നെ വിളിക്കാത്തത് കൊണ്ടാണ് വിവാഹത്തിന് എത്താതിരുന്നത് എന്ന് ഭാവന അന്ന് പ്രതികരിച്ചിരുന്നു. ജനപ്രിയ നായകനും മുന്‍ ഭാര്യയുമായി പിരിഞ്ഞതില്‍ തനിക്ക് റോളൊന്നുമില്ല എന്നും വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കരുത് എന്നും താരം പറഞ്ഞിരുന്നു.

English summary
Why people attack Dileep in Kochi actress issue?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam