»   » രാജമൗലി കോപ്പിയടിയുടെ വീരനോ, തെളിവിതാ.. ബാഹുബലി കോപ്പിയടിയാണോ ?

രാജമൗലി കോപ്പിയടിയുടെ വീരനോ, തെളിവിതാ.. ബാഹുബലി കോപ്പിയടിയാണോ ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് എസ് എസ് രാജമൗലി എന്ന സംവിധായകന്‍. ചെയ്യുന്ന സിനിമകളെല്ലാം ബ്രഹ്മാണ്ഡമാക്കാന്‍ എന്നും ശ്രദ്ധിയ്ക്കുന്ന സംവിധായകന്‍. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ സംവിധായകന്‍!!

ബാഹുബലിയ്ക്ക് വേണ്ടി പ്രഭാസും രാജമൗലിയും വാങ്ങിയ പ്രതിഫലം അറിയാമോ... മറ്റ് താരങ്ങളുടെയോ...?

രാജമൗലി സിനിമയിലെ സംഘട്ടനങ്ങളും അതിഭാവുകത്വവും എന്നും സംസാരവിഷമയാമാകാറുണ്ട്. എന്നാല്‍ ഈ രംഗങ്ങള്‍ പലതും വിദേശ സിനിമകളില്‍ നിന്ന് കോപ്പി അടിയ്ക്കുന്നതാണെന്ന തരത്തില്‍ ഒരു വാര്‍ത്ത പരക്കുന്നു.

സോഷ്യല്‍ മീഡിയയിലെ വീഡിയോ

രാജമൗലിയുടെ കോപ്പിയടിക്കാരനാണോ അല്ലയോ എന്ന് ചോദിച്ചുകൊണ്ടാണ് ഫേസ്ബുക്കിലാണ് ഒരു വീഡിയോ പ്രചരിയ്ക്കുന്നത്. സിനി മാഫിയ എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ 2016 ലാണ് പുറത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും വീഡിയ വൈറലാകുന്നു

വീഡിയോയിലുള്ളത്

രാജമൗലിയുടെ തില ശ്രദ്ധേയമായ ചിത്രങ്ങളിലെ ചില രംഗങ്ങള്‍ ഇംഗ്ലീഷ് ചിത്രങ്ങളിലെ കോപ്പിയടിയാണെന്നാണ് പറയുന്നത്. സിംഹാദ്രി, സെ, മഗധീര, മര്യാദ രാമണ്ണ, ഈഗ തുടങ്ങിയ ചിത്രങ്ങളിലെ പല രംഗങ്ങളും കോപ്പിയടിയാണെന്ന് വീഡിയോയില്‍ കാണിക്കുന്നു.

ബാഹുബലിയോ..?

ബാഹുബലി ചിത്രങ്ങളിലെ സംവിധായകനായിട്ടാണ് ഇന്ന് രാജംമൗലി അറിയപ്പെടുന്നത്. ഇത്തരത്തില്‍ കോപ്പിയടി വീരനാണ് രാജമൗലി എങ്കില്‍ ബാഹുബലിയും എന്തിന്റെയെങ്കിലുമൊക്കെ കോപ്പിയടി ആയിരിക്കുമോ എന്നാണ് ചോദ്യം

ഇതാണ് വീഡിയോ

ഇതാണ് രാജമൗലി കോപ്പിയടി സംവിധായകനാണെന്ന് പറഞ്ഞ് പ്രചരിപ്പിയ്ക്കുന്ന വീഡിയോ.. കാണൂ..

English summary
Bahubali Director 'S S Rajamouli' a Copycat - with proof

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam