»   » പൃഥ്വിയുടെ വിലക്കിന് പിന്നില്‍ അസൂയക്കാര്‍?

പൃഥ്വിയുടെ വിലക്കിന് പിന്നില്‍ അസൂയക്കാര്‍?

Posted By:
Subscribe to Filmibeat Malayalam
Prithviraj
നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടന്‍ പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നില്‍ മലയാള സിനിമയിലെ ചില അസൂയാലുക്കളാണെന്ന് പാപ്പരാസികള്‍. മലയാള സിനിമയിലെ ഒരു ലോബി പൃഥ്വിയ്‌ക്കെതിരെ കളിയ്ക്കുന്നുണ്ടെന്നാണ് ഇവരുടെ കണ്ടുപിടുത്തം. പൃഥ്വിയുടെ കരിയറിന്റെ തുടക്കകാലത്ത് താരത്തിന്റെ ചിത്രങ്ങള്‍ പരാജയപ്പെടുത്താനായി ഇവര്‍ തീയേറ്ററില്‍ ആളെ വിട്ട് കൂവിയ്ക്കുകയും പോസ്റ്ററുകള്‍ കീറി കളയുകയും ചെയ്തിരുന്നു. ഇതേ ആളുകള്‍ തന്നെയാണ് പൃഥ്വിയ്‌ക്കെതിരെ ഇപ്പോഴും രംഗത്തെത്തിരിക്കുന്നതെന്നാണ് ആരോപണം.

മലയാളത്തില്‍ മാത്രമല്ല ബി ടൗണിലും തന്റെ സാന്നിധ്യമറിയിച്ച പൃഥ്വിയുടെ വളര്‍ച്ചയിലുള്ള അസൂയയാണ് വിലക്കിന് പിന്നിലെന്നും ഇവര്‍ പറയുന്നു. അടുത്തിടെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ 'സിംഹാസന'ത്തിന് മുമ്പ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് അഭിനയിച്ച ചിത്രമായ 'രഘുപതി രാഘവ രാജാറാ'മിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിലക്കിന് വഴിയൊരുക്കിയത്. ചിത്രീകരണത്തിനിടെയുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിനിമ പാതിവഴിയില്‍ മുടങ്ങിപ്പോയിരുന്നു.

പിന്നീട് സംവിധായകനും നായകനും തിരക്കഥാകൃത്തും പുതിയ സിനിമകളിലേക്ക് നീങ്ങി. ഇതോടെയാണ് രഘുപതി രാഘവ രാജാറാമിന്റെ നിര്‍മാതാവ് പാലക്കോട്ടില്‍ മുരളി പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചത്. 'രഘുപതി രാഘവ രാജാറാ'മിന്റെ ഷൂട്ടിംഗ് പാതി വഴിയില്‍ നിന്നു പോയതിനാല്‍ ചിത്രത്തിന് വേണ്ടി ചെലവഴിച്ച തുക നഷ്ടപരിഹാരമായി ലഭിയ്ക്കണമെന്നാണ് നിര്‍മാതാവിന്റെ ആവശ്യം.

അതേസമയം ചിത്രത്തിന്റെ തിരക്കഥ മാറ്റിയെഴുതിത്തന്നിട്ടുണ്ടെന്നും അതനുസരിച്ച് സിനിമ രണ്ടാമത് ചെയ്യാമെന്നും ഷാജി അറിയിച്ചിരുന്നു. ഇതിനിടെയാണ് മുരളീധരന്റെ സിനിമയില്‍ സഹകരിക്കാതെ മറ്റൊരു മലയാള ചിത്രത്തിലും അഭിനയിപ്പിക്കില്ലെന്ന് കാണിച്ച് നിര്‍മ്മാതാക്കളുടെ സംഘടന പൃഥ്വിയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

English summary
News comes in that Prithviraj has been asked by the Kerala Film Producers Association (KFPA) not to sign or work on any new film before completing a project that he had committed to two years ago but got stalled.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam