For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞാലി മരക്കാറിന് മുന്‍പ് അത് സംഭവിക്കുമോ?മമ്മൂട്ടിയുടെ ഡേറ്റുണ്ടോ? സന്തോഷ് ശിവനൊപ്പം പുതിയ ചിത്രം

  |

  ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കേരളപ്പിറവി ദിനത്തില്‍ നടന്ന സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു മോഹന്‍ലാല്‍ പ്രിദയര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം. എന്നാല്‍ നേരത്തെ തന്നെ കുഞ്ഞാലി മരക്കാര്‍ സിനിമയ്ക്ക് മുന്നോടിയായുള്ള വര്‍ക്കുകള്‍ തങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നറിയിച്ച് ഷാജി നടേശന്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ ചിത്രമൊരുക്കുന്നുവെന്നായിരുന്നു ഇവര്‍ അറിയിച്ചത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് ഇവര്‍ എത്തുന്നെതന്നായിരുന്നു പ്രഖ്യാപനം.

  ലാല്‍ജോസ് ആവശ്യപ്പെട്ടു, സംവൃത അനുസരിച്ചു, സിനിമയിലേക്കല്ല വരുന്നത്, വീഡിയോ കാണൂ!

  നിശ്ചിത സമയത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്ന് അന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കുഞ്ഞാലി മരക്കാറിനെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ മരക്കാര്‍, അറബിക്കടലിന്റെ സിംഹവുമായി താന്‍ എത്തുകയാണെന്ന് പ്രിയദര്‍ശന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് കുരുവിള, ഡോക്ടര്‍ സികെ റോയ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഇതോടെയാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെച്ചൊല്ലിയുള്ള ചര്‍ച്ച വീണ്ടും സജീവമായത്.

  അഭ്രപാളിയിലും തിളങ്ങിയ അമ്മമാര്‍, മലയാള സിനിമയിലെ മികച്ച അമ്മ കഥാപാത്രങ്ങള്‍, കാണൂ!

  കുഞ്ഞാലി മരക്കാറിനു മുന്‍പേ

  കുഞ്ഞാലി മരക്കാറിനു മുന്‍പേ

  കുഞ്ഞാലി മരക്കാറിനു മുന്‍പേ മമ്മൂട്ടിയും സന്തോഷ് ശിവനും ഒരുമിച്ചെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. എന്നാല്‍ എപ്പോഴാണ് ഇത് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിനിമാപ്രേമികളെല്ലാം ഇതേക്കുറിച്ച് കൂടുതലറിയാനായി കാത്തിരിക്കുകയാണ്.

  മറ്റൊരു ചിത്രത്തിനായി

  മറ്റൊരു ചിത്രത്തിനായി

  കുഞ്ഞാലി മരക്കാര്‍ അടുത്ത് തന്നെ ആരംഭിക്കുന്നത് അത്ര ശുഭകരമായിരിക്കല്ല. അടുത്തെങ്ങും തന്റെ സിനിമയില്ലെന്ന മറുപടിയാണ് സന്തോഷ് ശിവന്‍ പ്രിയദര്‍ശന് നല്‍കിയത്. മരക്കാര്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് അദ്ദേഹം സന്തോഷ് ശിവനെ വിളിച്ചിരുന്നു. അപ്പോഴാണ് താന്‍ ഇപ്പോള്‍ വേറൊരു സിനിമയുടെ തിരക്കിലാണെന്നും കുഞ്ഞാലി മരക്കാര്‍ അടുത്തെങ്ങും സംഭവിക്കാന്‍ സാധ്യതയില്ലെന്നും വ്യക്തമാക്കിയത്. മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രവുമായെത്താനുള്ള നീക്കത്തിലാണ് സംവിധായകന്‍ എന്നുള്ള റിപ്പോര്‍ട്ട് വന്നതോടെയാണ് പഴയ കാര്യങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നത്.

  മമ്മൂട്ടിയുടെ തിരക്കിനിടയില്‍

  മമ്മൂട്ടിയുടെ തിരക്കിനിടയില്‍

  നിറയെ സിനിമകളുമായി ആകെ തിരക്കിലാണ് മമ്മൂട്ടി. അതിനിടയില്‍ അദ്ദേഹം ഈ ചിത്രം കൂടി ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. കഥ ഇഷ്ടപ്പെട്ട് കഴിഞ്ഞാലും സ്വീകരിക്കാന്‍ കഴിയാത്തത്ര തിരക്കിലാണ് അദ്ദേഹമെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ഇതിന് ശേഷവും നിരവധി പ്രഖ്യാപനങ്ങള്‍ നടന്നിരുന്നു. സേതുവിന്റെ ഒരു കുട്ടനാടന്‍ ബ്ലോഗിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മേയില്‍ത്തന്നെ അദ്ദേഹം മാമാങ്കത്തിലേക്ക് ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂളിലേക്ക്

  മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂളിലേക്ക്

  കരിയറിലെ തന്നെ വലിയ സിനിമകളിലൊന്ന് എന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. മംഗാലപുരത്ത് വെച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചിരുന്നു. എന്നാല്‍ നാളുകള്‍ നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളാണ് അടുത്തതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സിനിമയിലെ കൂടുതല്‍ താരനിര്‍ണ്ണയത്തെക്കുറിച്ച് ചിത്രീകരണം ആരംഭിച്ചതിന് ശേഷം വ്യക്തമാക്കാമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

  തെലുങ്ക് സിനിമയിലേക്ക്

  തെലുങ്ക് സിനിമയിലേക്ക്

  മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. ആന്ധ്ര പ്രദേശിന്റെ മുന്‍മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ ചേര്‍ത്താണ് ചിത്രമൊരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് പ്രവേശിക്കുകയാണ്. തെന്നിന്ത്യയുടെ പ്രിയതാരം സൂര്യയും ഈ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂണില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍.

  അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്നത്

  അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്നത്

  ഷാജി പാടൂര്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന അബ്രഹാമിന്റെ സന്തതികളാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. അങ്കിളിന് പിന്നാലെ അടുത്ത റിലീസുമായി എത്താനുള്ള തയ്യാറെടുപ്പുകള്‍ പുോരഗമിച്ച് വരികയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പോലീസ് വേഷവും തോക്കുമായാണ് അദ്ദേഹം എത്തുന്നത്. ജൂണ്‍ 14ന് ചിത്രം റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതേ ദിവസം തന്നെയാണ് മോഹന്‍ലാലിന്റെ നീരാളിയും റിലീസ് ചെയ്യുന്നത്.

  English summary
  Santhosh Sivan and Mammootty to team up for another movie before Kunjali Marakkar?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X