»   » മിനിസ്‌ക്രീനില്‍ മിന്നിത്തിളങ്ങാന്‍ മമ്മൂട്ടി? ബിഗ് ബോസ് മലയാളം പതിപ്പിലെ അവതാരകനായി എത്തുമോ?

മിനിസ്‌ക്രീനില്‍ മിന്നിത്തിളങ്ങാന്‍ മമ്മൂട്ടി? ബിഗ് ബോസ് മലയാളം പതിപ്പിലെ അവതാരകനായി എത്തുമോ?

Posted By:
Subscribe to Filmibeat Malayalam

ബിഗ് സ്‌ക്രീനിലെ താരരാജാക്കന്‍മാര്‍ മിനിസ്‌ക്രീനിലും അരങ്ങു തകര്‍ക്കാനെത്താറുണ്ട്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ലാല്‍സലാം മികച്ച പ്രതികരണവുമായി മുന്നേറുന്നതിനിടയിലാണ് മമ്മൂട്ടി ബിഗ് ബോസ് മലയാള പതിപ്പുമായി എത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഡബ്ലുസിസിക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു വനിത കൂട്ടായ്മ, നേതൃനിരയില്‍ ഭാഗ്യലക്ഷ്മി!

മേജര്‍ രവിയുടെ ഗൃഹപ്രവേശനത്തിന് മോഹന്‍ലാലും മമ്മൂട്ടിയും, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

ബോളിവുഡിന്റെ സ്വന്തം താരമായ സല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ബിഗ് ബോസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തമിഴ്, തെലുങ്ക് ഭാഷകളിലും ഈ പരിപാടി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിഗ് ബോസിന് മലയാള പതിപ്പും ഒരുക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടിയെ ആണ് അവതാരകനായി ക്ഷണിച്ചിട്ടുള്ളത്. ഏഷ്യാനെറ്റാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക്

ബിഗ് സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങള്‍ മിനിസ്‌ക്രീനില്‍ അവതാരകരായി എത്താറുണ്ട്. മോഹന്‍ലാല്‍, കമല്‍ഹസന്‍, സൂര്യ, തുടങ്ങിയവര്‍ ഇത്തരത്തില്‍ അവതാരക വേഷത്തിലും തിളങ്ങി നിന്നിരുന്നു.

മമ്മൂട്ടി എത്തുമോ?

ബിഗ് ബോസിന്റെ മലയാളം പതിപ്പില്‍ അവതാരകനായി മമ്മൂട്ടി എത്തുമോയെന്നറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഏഷ്യാനെറ്റാണ് പരിപാടിയുടെ മലയാളം പതിപ്പ് പ്രക്ഷേപണം ചെയ്യുന്നത്.

മമ്മൂട്ടിയല്ലെങ്കില്‍ പിന്നെ?

അവതാരകനായി എത്തുന്നതിനെക്കുറിച്ച് മമ്മൂട്ടി അനുകൂലമായ മറുപടി നല്‍കിയില്ലെങ്കില്‍ മറ്റ് താരങ്ങളെ സമീപിക്കാനുള്ള നീക്കത്തിലാമഅ അണിയറപ്രവര്‍ത്തകര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോഹന്‍ലാലിന് പറ്റില്ല

അമൃത ടിവിയിലെ ലാല്‍സലാം പരിപാടിയുമായി കരാറുള്ളതിനാല്‍ മോഹന്‍ലാലിന് മറ്റ് ചാനലിലെ പരിപാടി അവതരിപ്പിക്കാന്‍ സാധിക്കില്ല. റേറ്റിങ്ങില്‍ പുത്തനുണര്‍വ് കൂടിയാണ് ലാല്‍സലാം സമ്മാനിച്ചത്.

ആദ്യ സീസണില്‍

സിനിമ, ടെലിവിഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയാണ് ആദ്യ സീസണില്‍ പങ്കെടുപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്റമോള്‍ പ്രൊഡക്ഷന്‍ കമ്പനിയാണ് ബിഗ് ബോസിനെ മലയാളത്തിലേക്ക് എത്തിക്കുന്നത്.

മമ്മൂട്ടിയുടെ തീരുമാനത്തിനായി

മമ്മൂട്ടിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ചാനല്‍ അധികൃതര്‍. റേറ്റിങ്ങില്‍ ഏറെ പിന്നിലായ ചാനലിനെ പൂര്‍വ്വാധികം ശക്തിയോടെ മുന്‍നിരയിലെത്തിക്കുകയെന്ന ലക്ഷ്യവും ഈ പരിപാടിക്ക് പിന്നിലുണ്ട്.

മലയാളി ഹൗസിന് സമാനം

സൂര്യ ടിവിയില്‍ പ്രേക്ഷേപണം ചെയ്ത മലയാളി ഹൗസിന് സമാനമായ രീതിയിലാണ് പരിപാടി. നൂറു ദിവസം മത്സരാര്‍ത്ഥികള്‍ ഒരുമിച്ച് താമസിക്കുകയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ച് അന്തിമ വിജയിയെ കണ്ടെത്തുന്നതുമാണ് പരിപാടി.

മെഗാസ്റ്റാറിനെ അലട്ടുന്നത്

മലയാളി ഹൗസിന് തുടക്കത്തില്‍ നല്ല പ്രതികരണം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് പരിപാടിയുടെ സ്വീകാര്യത നഷ്ടമാവുകയായിരുന്നു. ഇക്കാര്യമാണ് മെഗാസ്റ്റാറിനെയും അലട്ടുന്നത്.

അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കാം

ബിഗ് ബോസ് മലയാള പതിപ്പില്‍ മെഗാസ്റ്റാര്‍ അവതാരകനായി എത്തുമാേയെന്നറിയാനായുള്ള അന്തിമ വിവരങ്ങള്‍ക്കായി ആരാധകര്‍ക്കൊപ്പം നമുക്കും കാത്തിരിക്കാം.

English summary
Will Mammootty present Big Boss Malayalam version?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam