For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദയ അശ്വതി രണ്ടാമതും വിവാഹിതയായി; ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി താരം, ആരാധകര്‍ കാത്തിരുന്ന ഉണ്ണി ഇതാണ്

  |

  ബിഗ് ബോസ് താരം ദയ അശ്വതി രണ്ടാമതും വിവാഹിതയായി. മുന്‍പ് പല തവണ താന്‍ വിവാഹിതയാവുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീടത് മാറ്റി പറഞ്ഞു. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന പുത്തന്‍ ചിത്രങ്ങളുമായി വന്നതോടെയാണ് ദയയുടെ വിവാഹം കഴിഞ്ഞെന്ന കാര്യം പുറംലോകം അറിയുന്നത്. ഇതോടെ ആശംസകള്‍ അറിയിച്ച് ആരാധകരും എത്തി.

  സാരി അഴകിൽ സുന്ദരിയായി കീർത്തി സുരേഷ്, കടൽ തീരത്ത് നിന്നുള്ള നടിയുടെ ഫോട്ടോസ് കാണാം

  ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ ശ്രദ്ധേയായ താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വൈറലായ താരം ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ജനപ്രീതി നേടി എടുത്തത്. ഇമോഷണല്‍ മത്സരാര്‍ഥി എന്ന തരത്തിലായിരുന്നു ദയ ഷോ യില്‍ നിറഞ്ഞ് നിന്നത്. ചെറിയ പ്രായത്തിലെ വിവാഹത്തെ കുറിച്ചൊക്കെ നടി തുറന്ന് പറഞ്ഞിരുന്നു.

  ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നത് മുതലാണ് താന്‍ മറ്റൊരു പ്രണയത്തിലാണ്. വിവാഹം കഴിക്കും എന്ന തരത്തില്‍ ദയ പറഞ്ഞത്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസും പങ്കുവെക്കാറുണ്ട്. ഉണ്ണി എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും നടി തന്നെ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വിവാഹശേഷമുള്ളത് പോലെ സിന്ദൂരം തൊട്ട് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ വരുന്നത്. താന്‍ വിവാഹിതയായെന്ന് സൂചിപ്പിച്ച് സ്റ്റാറ്റസും മാറ്റിയിരുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ദയ വ്യക്തമാക്കിയിട്ടില്ല.

  ഉണ്ണിയെ കെട്ടിപ്പിടിച്ചും ടാറ്റു എടുത്തതുമൊക്കെയുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പേജില്‍ നിറഞ്ഞ് കിടക്കുകയാണ്. ഇതോടെ ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരും ആരാധകരുമെല്ലാം എത്തി. ഇത് സത്യമാണോ, എല്ലാ തവണത്തെയും പോലെ പറ്റിക്കുന്നതാണോ തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ദയയുടെ രണ്ടാം വിവാഹത്തെ കുറിച്ച് വരുന്നത്.

  പാലക്കാട് സ്വദേശിനിയായ ദയ അശ്വതി നേരത്തെ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പതിനാറാമത്തെ വയസിലായിരുന്നു ആദ്യ വിവാഹം. എന്നാല്‍ അഞ്ച് വര്‍ഷത്തോളം നീണ്ട ദാമ്പത്യം പിന്നീട് അവസാനിപ്പിച്ചു. ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് വിവാഹജീവിതം പാതി വഴിയില്‍ അവസാനിക്കാനുണ്ടായ കാരണത്തെ കുറിച്ചും മക്കള്‍ എവിടെയാണെന്നുമൊക്കെ ദയ വിശദമാക്കിയത്. മക്കള്‍ രണ്ട് പേരും ഭര്‍ത്താവിനൊപ്പമാണ്. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് മക്കള്‍ക്കൊപ്പം സന്തോഷമായി കഴിയുകയാണെന്നും താരം പറഞ്ഞിട്ടുണ്ട്.

  Recommended Video

  മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

  മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിച്ച് ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു. ആ സമയത്താണ് ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്. കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച ഷോ കൊറോണ കാരണം പാതി വഴിയില്‍ അവസാനിപ്പിച്ചതോടെ നടി നാട്ടിലെത്തി. ശേഷം കൊച്ചിയില്‍ വന്ന് ഒരു ഫ്‌ളാറ്റെടുത്ത് താമസിക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ നടി തന്നെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുമെന്ന് കരുതാം.

  English summary
  Bigg Boss Malayalam Fame Daya Aswathi Got Married In Second Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X