»   »  മമ്മൂട്ടിക്ക് പകരമാണ് മോഹന്‍ലാലിനെ ക്ഷണിച്ചത്, ഇപ്പോ മോഹന്‍ലാലിനും സമയമില്ല, ബിലാത്തിക്കഥ വൈകും!

മമ്മൂട്ടിക്ക് പകരമാണ് മോഹന്‍ലാലിനെ ക്ഷണിച്ചത്, ഇപ്പോ മോഹന്‍ലാലിനും സമയമില്ല, ബിലാത്തിക്കഥ വൈകും!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് ഒട്ടനവധി നല്ല സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് രഞ്ജിത് മോഹന്‍ലാല്‍ കൂട്ടുകെട്ട്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങള്‍ക്കൊപ്പം ഇനി ഒരു സിനിമ കൂടി ചേര്‍ത്ത് വെക്കാം. ബിലാത്തിക്കഥയിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണ്. മമ്മൂട്ടിയെയായിരുന്നു തുടക്കത്തില്‍ സംവിധായകന്‍ പരിഗണിച്ചിരുന്നത്. അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സമയക്കുറവ് കാരണം ആ വേഷം മോഹന്‍ലാലിന് കൈമാറുകയായിരുന്നു.

പ്രണവ് മോഹന്‍ലാലോ, ദുല്‍ഖര്‍ സല്‍മാനോ, ആരാണ് മികച്ചതെന്ന ചോദ്യത്തിന് മണിരത്‌നം നല്‍കിയ മറുപടി???


മമ്മൂട്ടിയെപ്പോലെ തന്നെ മോഹന്‍ലാലിനും ഡേറ്റില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. പ്രകാരം ചിത്രം ജൂണിലേ ആരംഭിക്കുള്ളൂവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.


ബിലാത്തിക്കഥ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍

മോഹന്‍ലാല്‍ രഞ്ജിത് ടീമിന്റെ ബിലാത്തിക്കഥ തുടങ്ങാന്‍ വൈകുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. മോഹന്‍ലാലിന് ഡേറ്റില്ലാത്തതാണ് സിനിമ വൈകിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


യുവതാരങ്ങളെ അണിനിരത്തി

ഇതാദ്യമായാണ് യുവതാരനിരയെ അണിനിരത്തി രഞ്ജിത് സിനിമയൊരുക്കുന്നത്. മണിയന്‍ പിള്ള രാജുവിന്റെ മകനായ നിരഞ്ജും അനു സിതാരയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍.


നേരത്തെ അറിയിച്ചത്

അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ ലഭിച്ചത്. എന്നാല്‍ ജൂണിലേ സിനിമ ആരംഭിക്കുള്ളൂവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


അതിഥി വേഷത്തില്‍ എത്തുന്നു

മോഹന്‍ലാല്‍ അതിഥിയായി എത്തുന്ന മൂന്നാമത്തെ സിനിമയാണ് ബിലാത്തിക്കഥ. നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിലും അദ്ദേഹം അതിഥിയായി എത്തുന്നുണ്ട്.


മോഹന്‍ലാലിന്റെ തിരക്ക്

മോഹന്‍ലാലിന്റെ ഡേറ്റ് ലഭിക്കാത്തതാണ് ചിത്രം വൈകാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലായിത്തന്നെയാണ് അദ്ദേഹം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.


മറ്റ് താരങ്ങള്‍

കനിഹ, ജ്യുവല്‍ മേരി, കലാഭവന്‍ ഷാജോണ്‍, ദിലീഷ് പോത്തന്‍,കോട്ടയം നസീര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രശാന്ത് നായരാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്.


English summary
Ranjith’s Bilathikadha with Mohanlal postponed

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam