»   » വിവാഹ പന്തലിലെത്തിയത് പുക വലിച്ച്; ചെയിന്‍ സ്‌മോക്കറായി ജീവിതം പുകച്ച നടിമാര്‍...

വിവാഹ പന്തലിലെത്തിയത് പുക വലിച്ച്; ചെയിന്‍ സ്‌മോക്കറായി ജീവിതം പുകച്ച നടിമാര്‍...

By: Pratheeksha
Subscribe to Filmibeat Malayalam

ചെയിന്‍ സ്‌മോക്കര്‍ ആയ പുരുഷന്മാരെ കുറിച്ചാണ് അധികവും കേട്ടിട്ടുണ്ടാവുക.എന്നാല്‍ സ്ത്രീകളിലും വലിയ പുകവലിക്കാരുണ്ട്.
അവ താര സുന്ദരിമാരായാലോ..വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും പുകവലിച്ച് ജീവിതം പുകച്ച 5 ബോളിവുഡ് സുന്ദരിമാര്‍. ഇവര്‍ പുത്തന്‍ താരങ്ങളൊന്നുമല്ല...കുറച്ചു പഴയ താരങ്ങളാണെന്നു മാത്രം

റാണി മുഖര്‍ജി

ഒരു കാലത്ത് ബോളിവുഡിലെ തിരക്കേറിയ നടമാരിലൊരാളിയിരുന്നു റാണി മുഖര്‍ജി. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞ നടി ഒരു വലിയ ചെയിന്‍ സ്‌മോക്കറായിരുന്നു എന്നാണ് പറയുന്നത്. വീട്ടുകാരുമായി പലപ്പോഴും ഇതേ ചൊല്ലി വഴക്കുണ്ടായിട്ടുണ്ടെന്ന് നടി മുന്‍പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

കങ്കണ റണാവത്

ഗാംഗ്‌സ്റ്റര്‍, തനു വെഡ്‌സ് മനു, ഫാഷന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം കൈയ്യില്‍ ഒരു സിഗരറ്റ് പാക്കറ്റുമായെത്തിയ നടിയാണ് കങ്കണ. യഥാര്‍ത്ഥ ജീവിതത്തിലു നടി ചെയിന്‍ സ്‌മോക്കറായിരുന്നു എന്നു നടി വെളിപ്പെടുത്തിയിട്ടുണ്ട്.

സുഷ്മിത സെന്‍

മുന്‍ ലോക സുന്ദറി സുഷ്മിത സെന്നും പുകവലിയ്ക്ക് അടിമയായിരുന്നുവത്രേ. പൊതു ഇടങ്ങളില്‍ നിന്ന് പുകവലിച്ചതിന് നടി പലപ്പോഴും വിമര്‍ശനമേറ്റു വാങ്ങിയിട്ടുണ്ട്. പുക വലിച്ചുള്ള ജീവിതം നടി സ്വയം തിരഞ്ഞെടുത്തതെന്നാണു പറയുന്നത്.

കൊങ്കണ സെന്‍ ശര്‍മ്മ

നിത്യ ജീവിതത്തില്‍ പുകവലി ശീലമാക്കിയ മറ്റൊരു നടിയാണ് കൊങ്കണ സെന്‍. താന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ പുകവലിശീലം ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്ന് കൊങ്കണ വ്യക്തമാക്കിയിരുന്നു.

മനീഷ കൊയ് രാള

പുക വലിച്ച് വിവാഹ പന്തലിലെത്തിയ നടിയാണ് മുന്‍ ബോളിവുഡ് സുന്ദരി മനീഷ കൊയ് രാള .വിവാഹ ദിവസം സുഹൃത്തുക്കളോടൊപ്പം പുകവലിച്ച് നില്‍ക്കുന്ന മനീഷയുടെ ചിത്രങ്ങളായിരുന്നു അന്നു മാധ്യമങ്ങള്‍ പുറത്തു വിട്ടത്.

English summary
Chain-Smokers Actresses Of Bollywood
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam