»   » നിവിന്‍ പോളിയെ കണ്ടിട്ട് അജുവും താടി വളര്‍ത്തിയതാണോ, ദേ ദിങ്ങനെ

നിവിന്‍ പോളിയെ കണ്ടിട്ട് അജുവും താടി വളര്‍ത്തിയതാണോ, ദേ ദിങ്ങനെ

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ കേരളത്തില്‍ താടിയാണല്ലോ സ്‌റ്റൈല്‍. ഏത്, അത് തന്നെ. പ്രേമത്തിലെ നിവിന്‍ പോളി സ്‌റ്റൈല്‍. പോരാത്തതിന് ചാര്‍ലി എന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും താടി വളര്‍ത്തിയാണ് എത്തുന്നത്.

എല്ലാവരും താടി വളര്‍ത്തിയത് കണ്ടിട്ടാണോ എന്തോ, അജു വര്‍ഗീസും താടി വളര്‍ത്തി. താടിയ്‌ക്കൊപ്പം മീശയും ഭീകരമായി വളര്‍ന്നപ്പോള്‍ ദേ അത് ഇക്കാണുന്നതുപോലെ മുടി സ്‌റ്റൈല്‍ ആയിപ്പോയി.

aju-varghese

ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള അജുവിന്റെ പുതിയ ഗെറ്റപ്പാണോ, മേക്കപ്പാണോ എന്നൊന്നും അറിയില്ല. അജു വര്‍ഗീസ് തന്നെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്.

കേരളത്തില്‍ ഈ താടി ഒരു തരംഗമാകുന്നു എന്ന് കണ്ടാവും ഠമാര്‍ പഠാര്‍ എന്ന ചിത്രത്തില്‍ കവി ഇങ്ങനെ പാടിയത്, 'താടിവയ്ക്കാന്‍ ആശിച്ചോരെ താടി കണ്ടോ താടി...താടിവച്ചു നടക്കുന്നോരീ ഭൂമിയിലുണ്ടൊരു കോടി....'

English summary
Check out the beard style of Aju Varghese

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam