»   » കാളിദാസ് വേറെ ലെവലാ മക്കളേ; ഇത് നിവിന്‍ സ്റ്റൈല്‍ അല്ല, മാരി സ്റ്റൈല്‍

കാളിദാസ് വേറെ ലെവലാ മക്കളേ; ഇത് നിവിന്‍ സ്റ്റൈല്‍ അല്ല, മാരി സ്റ്റൈല്‍

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാരി ലുക്ക് പ്രേമത്തിലെ നിവിന്‍ പോളി സ്‌റ്റൈലാണെന്ന് ധരിച്ചവര്‍ക്ക് തെറ്റി. അത് മാരിയിലെ ധനുഷ് സ്‌റ്റൈലാണ്. മാരിഗ്ലാസും, മീശയും ഒരു മാസ് ലുക്കില്‍ തന്നെയാണ് മലയാളത്തിന്റെ താരപുത്രന്‍.

അല്ലെങ്കിലും കാളിദാസിന് മലയാളത്തെക്കാള്‍ അടുപ്പം തമിഴകത്തോട് തന്നെയാണ്. മലയാളത്തില്‍ ഒരു നടനെയും അത്ര വലിയ ഇഷ്ടമാണെന്ന് കാളിദാസ് പറഞ്ഞു കേട്ടിട്ടില്ല. എന്നാല്‍ തല അജിത്തിന്റെയും സൂര്യയുടെയും കടുത്ത ഫാനും. നായകനായുള്ള ആദ്യ ചിത്രം തമിഴില്‍ നിന്നായതുകൊണ്ട്, കാളിദാസിനുള്ള ഫാന്‍സ് വരുന്നതും ആ വഴിയാണ്. കാളിദാസിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ തുടര്‍ന്ന് വായിക്കാം,

കാളിദാസ് വേറെ ലെവലാ മക്കളേ; ഇത് നിവിന്‍ സ്റ്റൈല്‍ അല്ല, മാരി സ്റ്റൈല്‍

ഈ മീശ പിരിയ്ക്കലും കൂളിങ് ഗ്ലാസുമൊക്കെ കണ്ടാല്‍ പ്രേമത്തിലെ നിവിന്‍ പോളി സ്‌റ്റൈലാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ഇത് മാരിയിലെ ധനുഷ് സ്‌റ്റൈലാണ്.

കാളിദാസ് വേറെ ലെവലാ മക്കളേ; ഇത് നിവിന്‍ സ്റ്റൈല്‍ അല്ല, മാരി സ്റ്റൈല്‍

പെട്ടന്നാണ് കാളിദാസ് തമിഴകത്ത് ഹിറ്റായത്. ജയറാമിനൊപ്പം ഒരു അവാര്‍ഡ് ദാന ചടങ്ങിനെത്തിയതായിരുന്നു. സ്റ്റേജില്‍ വച്ച് സൂര്യയെയും വിജയ് യെയും അജിത്തിനെയുമൊക്കെ അനുകരിച്ച് കാണിച്ചതോടെ കാളിദാസിന്റെ കഴിവില്‍ തമിഴകം വീണു. മാത്രമല്ല. തമിഴ് സിനിമയില്‍ കാളിദാസിനെ ലോഞ്ച് ചെയ്തത് ഉലകനായകന്‍ കമല്‍ ഹസനും. അതുകൊണ്ടു തന്നെ ഒരു ഗംഭീര സ്വീകരണം മലയാളത്തിന്റെ താരപുത്രന് തമിഴകത്ത് ലഭിച്ചു.

കാളിദാസ് വേറെ ലെവലാ മക്കളേ; ഇത് നിവിന്‍ സ്റ്റൈല്‍ അല്ല, മാരി സ്റ്റൈല്‍

തമിഴിലാണ് അരങ്ങേറ്റമെങ്കിലും മലയാളി പ്രേക്ഷകരും കാളിദാസിന്റെ മടങ്ങിവരവിന് കാത്തിരിക്കുകയായിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയും എന്റെ വീട് അപ്പുവിന്റെയിലൂടെയും മലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുകാളിദാസിന്റെ നിഷ്‌കളങ്കാഭിനയം നഷ്ടപ്പെട്ടുകാണുമോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോഴാണ് കാറ്റ്ബറി സില്‍കിസിന്റെ പരസ്യത്തിലെ കാളിദാസിന്റെ പ്രകടനം. കസൃതിച്ചിരിയും, റൊമാന്റിക് ലുക്കും. ഒറ്റ പരസ്യം കൊണ്ട് കാളിദാസ് ശ്രദ്ധപിടിച്ചു പറ്റി

കാളിദാസ് വേറെ ലെവലാ മക്കളേ; ഇത് നിവിന്‍ സ്റ്റൈല്‍ അല്ല, മാരി സ്റ്റൈല്‍

എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമില്‍ നിന്നും സ്വീകരിക്കുന്ന ചിത്രം. അബ്ദുള്‍ കലാം അന്തരിച്ചപ്പോള്‍ കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഈ ഫോട്ടോ

കാളിദാസ് വേറെ ലെവലാ മക്കളേ; ഇത് നിവിന്‍ സ്റ്റൈല്‍ അല്ല, മാരി സ്റ്റൈല്‍

അച്ഛനെ പോലെ അഭിനയത്തിപ്പുറം മറ്റ് കലാവാസനയും വേണമല്ലോ. വീട്ടില്‍ ആരുമില്ലാത്ത ഒരു ദിവസം പാചകം ചെയ്യുന്ന ഫോട്ടോ കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

കാളിദാസ് വേറെ ലെവലാ മക്കളേ; ഇത് നിവിന്‍ സ്റ്റൈല്‍ അല്ല, മാരി സ്റ്റൈല്‍

കാളിദാസ് ആദ്യമായി നായകനായെത്തുന്നു ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന്

English summary
Check out the Maari look of Kalidas Jayaram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam