»   » കമല്‍ ഹസനും ഗൗതമിയും പിരിയാന്‍ കാരണം ശ്രുതി ഹസന്‍?

കമല്‍ ഹസനും ഗൗതമിയും പിരിയാന്‍ കാരണം ശ്രുതി ഹസന്‍?

Posted By: Rohini
Subscribe to Filmibeat Malayalam

പതിമൂന്ന് വര്‍ഷം ഒന്നിച്ച് താമസിച്ച ഗൗതമിയും കമല്‍ ഹസനും വേര്‍പിരിയുന്നു എന്ന് കേട്ട ഞെട്ടലിലാണ് സിനിമാ ലോകം. എന്നാല്‍ അത്രയേറെ ഞെട്ടേണ്ട വിഷയമൊന്നും ഇതിലില്ല എന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. വിവാഹിതാരായവര്‍ പോലും ഒരു കൂസലുമില്ലാതെ വേര്‍പിരിയുന്നു. പിന്നിയാണോ ഇത്രയും വര്‍ഷം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച കമലും ഗൗതമിയും എന്നാണ് ഇവരുടെ ചോദ്യം.

ഞെട്ടിക്കുന്ന ഒരു വേര്‍പിരിയല്‍ കൂടെ; കമല്‍ ഹസനുമായി വേര്‍പിരിയുന്നു എന്ന് വേദനയോടെ ഗൗതമി

സംഭവം എന്തോ ആകട്ടെ, കമലും ഗൗതമിയും വേര്‍പിരിഞ്ഞു. രണ്ട് വര്‍ഷമായി താന്‍ ഈ വേര്‍പിരിയല്‍ സംബന്ധമായ തീരുമാനം എടുത്തു എന്നാണ് ഗൗതമി ബ്ലോഗില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഗൗതമി രണ്ട് വര്‍ഷം മുമ്പ് ആലോചിച്ചു വച്ച കാര്യത്തിന് ഇപ്പോള്‍ പെട്ടന്നൊരു തീരുമാനമെടുക്കാന്‍ കാരണം ശ്രുതി ഹസന്‍ ആണെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍.

ആ വഴക്ക്

ശ്രുതി ഹസനും ഗൗതമിയും തമ്മില്‍ അടുത്തിടെ ഉണ്ടായ പ്രശ്‌നമാണത്രെ അതിന് കാരണം. പുതിയ ചിത്രത്തിന് ശ്രുതി ഹസന് വേണ്ടി വസ്ത്രാലങ്കാരം നടത്തിയത് ഗൗതമിയായിരുന്നു. എന്നാല്‍ അത് തനിയ്ക്കിഷ്ടമായില്ല എന്ന് ശ്രുതി തുറന്നടിയ്ക്കുകയുണ്ടായി. തമിഴകത്ത് ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തു. അന്നുമുതല്‍ ഇരുവര്‍ക്കുമിടയില്‍ ഒരു ശീതയുദ്ധം നടന്നിരുന്നുവത്രെ.

ശ്രുതി മുമ്പും പറഞ്ഞു

ഗൗതമിയും കമലും തമ്മിലുള്ള ബന്ധത്തില്‍ ശ്രുതിയ്ക്ക് വലിയ എതിര്‍പ്പൊന്നും ഇല്ലായിരുന്നുവെങ്കിലും ഗൗതമിയുമായി യോജിപ്പുണ്ടായിരുന്നില്ലത്രെ. അച്ഛന്റെ സുഹൃത്തായിരിയ്ക്കാം, കൂടെ കഴിയുന്ന ആളായിരിക്കാം.. പക്ഷെ ഒരിക്കലും താന്‍ അമ്മ എന്ന് അവരെ വിളിയ്ക്കില്ല എന്ന് മുമ്പൊരിക്കല്‍ ശ്രുതി പറഞ്ഞിരുന്നു.

മകള്‍ക്ക് വേണ്ടി

ഇപ്പോള്‍ ഗൗതമി ഈ തീരുമാനമെടുത്തിരിയ്ക്കുന്നത് തന്റെ മകള്‍ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞിരിയ്ക്കുന്നത്. ഉത്തരവാദിത്വമുള്ള അമ്മയായി മാറണമെന്നും അതിന് തനിക്ക് മനസ്സമാധാനം വേണമെന്നും ഗൗതമി പറഞ്ഞു.

അവര്‍ക്കൊപ്പമുണ്ട് ഞാന്‍

ഗൗതമിയുടെ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് കമല്‍ ഹസന്‍ രംഗത്തെത്തുകയുണ്ടായി. എന്റെ വികാരങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. ഗൗതമിയും അവരുടെ മകളും സുഖമായിരിയ്ക്കട്ടെ. അവര്‍ക്ക് എന്ത് ആവശ്യത്തിനും താന്‍ കൂടെയുണ്ടാവും എന്നാണ് കമല്‍ പറഞ്ഞത്.

English summary
Cold war between Shruti Haasan and Gauthami, the reason for her separation with Kamal Haasan?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam