For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന് ഇടാനുള്ള പേരുകള്‍ കണ്ട് തുടങ്ങി; ദീപികയും രൺവീറും കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുവാണോന്ന് ആരാധകരും

  |

  ബോളിവുഡിലെ സൂപ്പര്‍ നായകന്മാരില്‍ ഒരാളാണ് രണ്‍വീര്‍ സിംഗ്. നടി ദീപിക പദുക്കോണുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ ഇരുവരും ഒരുമിച്ചുള്ള സിനിമകളും വരാന്‍ തുടങ്ങി. രണ്ടാളും താരമൂല്യമുള്ള അഭിനേതാക്കള്‍ ആയത് കൊണ്ട് സിനിമകളൊക്കെ വലിയ വിജയമാവുന്നതുമാണ് പതിവ്. അതേ സമയം താരദമ്പതിമാര്‍ക്കിടയിലേക്ക് പുതിയ ചില സന്തോഷങ്ങള്‍ കൂടി വന്നതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. അഭിനയത്തിന് പുറമേ മറ്റൊരു ചുവടുവെപ്പ് നടത്തുകയാണ് രണ്‍വീര്‍ ഇപ്പോള്‍.

  ഇന്ത്യയിലെ ആദ്യത്തെ അനോഖ വിഷ്വല്‍ അധിഷ്ഠിത ക്വിസ് ഷോ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. ഒക്ടോബര്‍ പതിനാറിന് രാത്രി എട്ട് മണി മുതല്‍ ആ ഷോ പ്രദര്‍ശിപ്പിക്കുമെന്നും നിങ്ങളുടെ അറിവിനെ പരീക്ഷിക്കുന്നൊരു ഷോ ആണെന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നിമിഷങ്ങളാവും ഉണ്ടാവുക എന്നും നേരത്തെ തന്നെ രണ്‍വീര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അത്തരമൊരു നിമിഷത്തില്‍ താന്‍ കുഞ്ഞുങ്ങളുടെ പേര് കൂടി തിരയുകയാണെന്ന കാര്യം കൂടി രണ്‍വീര്‍ വെളിപ്പെടുത്തി.

   deepveer

  ഗോരപൂരില്‍ നിന്നുള്ള അഭയ് സിംഗ് എന്നൊരു മത്സരാര്‍ഥിയെ വേദിയിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ തന്റെ ഭാര്യയും നടിയുമായ ദീപികയുമായിട്ടുള്ള ഭാവി ജീവിതത്തെ കുറിച്ചുള്ള ചില സന്തോഷകരമായ കാര്യങ്ങള്‍ കൂടി രണ്‍വീര്‍ പങ്കുവെച്ചു. രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് കുട്ടികളുണ്ടാകും. അഭയ് സഹോദരാ, നിങ്ങളുടെ അമ്മായിയമ്മ വളരെ സുന്ദരിയായ വളരെ സുന്ദരിയായൊരു കുഞ്ഞ് ആയിരുന്നോ?

  ഞാനിപ്പോള്‍ കുഞ്ഞുങ്ങളുടെ പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ സൂര്യവീര്‍ സിംഗ് എന്ന പേര് താനിടുമെന്നും നിന്റെ സഹോദരി ദീപിക ചെറുപ്പത്തില്‍ വളരെ സുന്ദരിയായ കുഞ്ഞായിരുന്നുവെന്നും രണ്‍വീര്‍ പറയുന്നു. അവളെ പോലെയുള്ള കുഞ്ഞുങ്ങളെ എനിക്ക് വേണം. നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ സൂര്യവീര്‍ സിംഗ് എന്ന പേര് സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.

  ജയസൂര്യ കണ്ടു പരിചയിച്ച മദ്യപാനി ആവരുത്; വെള്ളം സിനിമയെ കുറിച്ചും ജയനെ കുറിച്ചും സംവിധായകന്‍ പ്രജേഷ് സെന്‍

   deepveer
  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദീപിക പദുക്കോണ്‍ തനിക്ക് വൈകാരികമായി ഒത്തിരി പിന്തുണ നല്‍കുന്ന നെറ്റ് വര്‍ക്ക് പോലെയാണെന്ന് ഇതിന് മുന്‍പ് രണ്‍വീര്‍ പറഞ്ഞിരുന്നു. ഈ ഷോ അവതരിപ്പിക്കുന്ന ആദ്യ ദിവസം ഞാന്‍ പരിഭ്രാന്തിയിലായിരുന്നു. എന്നാല്‍ ഏറ്റവും നന്നായി ചെയ്യുന്നതിന് സ്വന്തം കൈ കൊണ്ട് എഴുതിയ ആശംസകളും ഒപ്പം കുറച്ച് പൂക്കളും ദീപിക അയച്ച് തന്നിരുന്നു. പരിപാടിയില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോ കണ്ടതോട് കൂടി ഈ ഷോ വലിയ വിജയമായിരിക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രണ്‍വീര്‍ മനോഹരമായൊരു അവതരാകനായെന്നും കമന്റുകളുണ്ട്.

  English summary
  Deepika Padukone And Ranveer Singh Planning For Baby? Are They Shortlisting Baby Names?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X