»   » ട്രിപ്പിള്‍ എക്‌സ് വില്ലനായി!!! രണ്‍വീറും ദീപികയും അടിച്ചു പിരിഞ്ഞു??? ഇനി രണ്‍ബീറിന് ചിരിക്കാം!!!

ട്രിപ്പിള്‍ എക്‌സ് വില്ലനായി!!! രണ്‍വീറും ദീപികയും അടിച്ചു പിരിഞ്ഞു??? ഇനി രണ്‍ബീറിന് ചിരിക്കാം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് താര സുന്ദരി ദീപികാ പദുക്കോണ്‍ ബോളിവുഡും കടന്ന് അങ്ങ് ഹോളിവുഡില്‍ എത്തിയിരിക്കുകയാണ്. വിന്‍ഡീസല്‍ നായകനായ ട്രിപ്പിള്‍ എക്‌സ് റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിലൂടെയായിരുന്നു ദീപികയുടെ ഹോളിവുഡ് അരങ്ങേറ്റം. ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സിനിമ 300 മില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടി. ചിത്രം ഹിറ്റായതോടെ ഹോളിവുഡിലും സാന്നിദ്ധ്യാമാകാന്‍ ശ്രമിക്കുകയാണ് ദീപിക.

തിരക്കേറിയതോടെ പ്രണയിക്കാന്‍ തനിക്ക് സമയമില്ലെന്ന് അറിയിച്ചിരിക്കുകായണ് ദീപിക. ഒരു ഇന്റര്‍വ്യൂവിലാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗുമായി ദീപക പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ ഭാജിറാവു മസ്താനി സൂപ്പര്‍ ഹിറ്റായിരുന്നു. രബീര്‍ കപൂറുമായി പിരിഞ്ഞ ശേഷമായിരുന്നു രണ്‍വീറുമായി ദീപിക പ്രണയത്തിലായത്.

ഗോലിയോണ്‍ കി റാസ് ലീല രാം ലീല എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തി രണ്‍വീറും ദീപികയുമായിരുന്നു നായികാ നായകന്മാര്‍. ഈ ചിത്രത്തോടെയായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. 2013ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

രണ്‍വീറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് രണ്‍ബീര്‍ കപൂറുമായി ദീപിക പ്രണയത്തിലായിരുന്നു. ഇരുവരും പരിഞ്ഞതിന് ശേഷമായിരുന്നു രണ്‍വീറുമായി അടുക്കുന്നതും പ്രണയത്തിലാകുന്നതും. രണ്‍ബീറിന് കത്രീന കൈഫുമായുള്ള അടുപ്പമായിരുന്നു പ്രണയം തകരാന്‍ കാരണം. പിരിഞ്ഞതിന് ശേഷം തമാശ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. ചിത്രം ഹിറ്റാകുകയും ചെയ്തു.

രവീണ്‍ ദീപക പ്രണയത്തില്‍ ഹോളിവുഡ് താരം വിന്‍ഡീസലാണ് വില്ലനായി എത്തിയതെന്നാണ് സംസാരം. വിന്‍ഡീസലുമായുള്ള അടുപ്പത്തേക്കുറിച്ച് ദീപിക വ്യക്തമാക്കുകയും ചെയ്തിരുന്നു. വിന്‍ഡീസലുമായി പ്രണയത്തിലാണെന്ന കേള്‍ക്കുന്നുണ്ടല്ലോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ തീയല്ലാതെ പുകയുണ്ടാകില്ലല്ലോ എന്നായിരുന്നു മറുപടി.

ബോളിവുഡില്‍ പ്രണയ പരവശയായി നടന്ന നായിക ഹോളിവുഡിലെത്തിയതോടെ പ്രണയിക്കാന്‍ തനിക്ക് സമയമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം രണ്‍വീറുമൊത്തുള്ളിനേക്കാള്‍ പ്രകടമായ ഒരു കെമിസ്ട്രി ദീപികയ്ക്കും രണ്‍വീറിനും ഇടയില്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. വിന്‍ഡീസലിനുള്ള തന്റെ ആദ്യ ചിത്രത്തിന് ശേഷം ഇക്കാര്യം ദീപിക വ്യക്തമാക്കിയിരുന്നു.

ദീപികയുമായുള്ള അഭിമുഖത്തിന്റെ വീഡിയോ കാണാം...

English summary
Deepika however shockingly stirs it clear that there’s no time for romance as she reasons, “Romance is the least priority right now out of the many things.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam