For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധനുഷിന് പിന്നാലെ സഹോദരനും ഭാര്യയെ ഉപേക്ഷിക്കുന്നു; സെല്‍വരാഘവന്റെ രണ്ടാം വിവാഹവും പരാജയപ്പെട്ടു?

  |

  2022 ല്‍ തമിഴ്‌നാട്ടിലെ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ വാര്‍ത്തയാണ് ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ബന്ധം വേര്‍പ്പെടുത്തി എന്നുള്ളത്. അത്രയും കാലം യാതൊരു കുഴപ്പവുമില്ലാതെ ജീവിച്ച താരദമ്പതിമാര്‍ നിയമപരമായി തന്നെ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

  ധനുഷിന് പിന്നാലെ നടന്റെ സഹോദരനും തമിഴിലെ മുതിര്‍ന്ന സംവിധായകന്‍ കൂടിയായ സെല്‍വരാഘവനും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി വാര്‍ത്ത പ്രചരിക്കുകയാണ്. ഭാര്യ ഗീതാഞ്ജലിയുമായിട്ടുള്ള ബന്ധത്തില്‍ പാകപിഴകള്‍ വന്നുവെന്നും സംവിധായകന്‍ ബന്ധം ഉപേക്ഷിക്കുന്നതായിട്ടാണ് പുതിയ വാര്‍ത്തകള്‍ വന്നിരിക്കുന്നത്.

  Also Read: 19 വയസുള്ള പെണ്‍കുട്ടിയെ കെട്ടി; ഭാര്യയുള്ളപ്പോൾ നടിയുമായി ബന്ധം! പവന്‍ കല്യാണിന്റെ മൂന്നാം വിവാഹക്കഥ

  വ്യത്യസ്തമായ അനേകം സിനിമ തമിഴ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സെല്‍വരാഘവന്‍. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച സോണിയ അഗര്‍വാളിനെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിക്കുന്നത്. 2006 ല്‍ വിവാഹിതരായ താരങ്ങള്‍ വൈകാതെ 2010 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ശേഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഗീതാഞ്ജലിയുമായി സംവിധായകന്‍ ഇഷ്ടത്തിലാവുകയായിരുന്നു.

  Also Read: ഭാര്യയുള്ളപ്പോള്‍ ധനുഷ് അടക്കമുള്ള നടന്മാര്‍; ശ്രുതി ഹാസനുമായി ഇഷ്ടത്തിലായിരുന്ന നടന്മാര്‍ ഇവരൊക്കെയായിരുന്നു

  സഹസംവിധായികയായി എത്തിയ ഗീതാഞ്ജലി 2011 ജൂണ്‍ 19 ന് സെല്‍വരാഘവന്റെ ഭാര്യയായി. ഈ ബന്ധത്തില്‍ ലീലാവതി, ഓംകാര്‍, ഋഷികേശ് എന്നിങ്ങനെ മൂന്ന് മക്കളുമുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് താരദമ്പതിമാര്‍ക്ക് മൂന്നാമതൊരു കുഞ്ഞ് കൂടി ജനിക്കുന്നത്. ഇത് വലിയ രീതിയില്‍ ആഘോഷമാക്കി മാറ്റിയ താരങ്ങള്‍ക്കിടയില്‍ എന്തോ പ്രശ്‌നം നടക്കുന്നതായിട്ടാണ് പുതിയ അഭ്യൂഹങ്ങള്‍. അതിന് കാരണം സെല്‍വരാഘവന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചൊരു പോസ്റ്റാണ്.

  പലപ്പോഴും സാഹിത്യം ഉള്‍കൊണ്ടുള്ള പോസ്റ്റുകള്‍ സംവിധായകന്‍ പങ്കുവെക്കാറുണ്ട്. 'ഞാന്‍ ഒറ്റയ്ക്കാണ് വന്നത്. ഞാന്‍ ഒറ്റയ്ക്ക് തന്നെ പോകും. ഇതിനിടയില്‍ എന്ത് പിന്തുണയാണ് നമുക്ക് വേണ്ടത്', എന്നുമാണ് പുതിയ ട്വീറ്റില്‍ സംവിധായകന്‍ കുറിച്ചിരിക്കുന്നത്.

  പോസ്റ്റ് വൈറലായതിന് പിന്നാലെ സെല്‍വരാഘവന്‍ രണ്ടാം ഭാര്യയുമായി വേര്‍പിരിയുകയാണോ എന്ന ചോദ്യം ഉയര്‍ന്നു. ഇത്രയും തുറന്ന് എഴുതിയത് പ്രകാരം അതിന് തന്നെയാണ് സാധ്യതയെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

  എന്നാല്‍ ഈ വിഷയത്തില്‍ സെല്‍വരാഘവനോ കുടുംബമോ പ്രതികരണവുമായി വന്നിട്ടില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ധനുഷും സഹോദരനുമൊക്കെ വിവാഹജീവിതം അവസാനിപ്പിക്കുന്നത് വേദന നല്‍കുന്ന കാര്യമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇത് വെറും കിംവദന്തിയായി മാത്രം അവസാനിക്കുമെന്നും അതല്ലാതെ കാര്യമായ പ്രശ്‌നങ്ങളൊന്നും താരദമ്പതിമാര്‍ക്കിടയില്‍ ഉണ്ടാവില്ലെന്നുമൊക്കെയാണ് കരുതപ്പെടുന്നത്. ഔദ്യോഗികമായ സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും.

  അസിസ്റ്റന്റ് ഡയറക്ടറായിരിക്കേ സെല്‍വരാഘവന്‍ എഴുതിയ സ്‌ക്രീപ്റ്റ് വായിച്ചത് മുതലാണ് ഗീതാഞ്ജലിയ്ക്ക് അദ്ദേഹത്തോട് ഒരു ഇഷ്ടം വന്നത്. പില്‍ക്കാലത്ത് ഇതേക്കുറിച്ച് താരപത്‌നി തന്നെ വെളിപ്പെടുത്തിയിരുന്നു. ആ സ്‌ക്രീപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് നിങ്ങളോട് പ്രണയം തോന്നി. അത് ഭയങ്കരമായി ഫാന്റസി ഴോണറില്‍ മനോഹരമായി ചെയ്തു. അതാണ് ഇഷ്ടത്തിന് കാരണമെന്നാണ് മുന്‍പൊരിക്കല്‍ ഗീതാഞ്ജലി പറഞ്ഞത്.

  English summary
  Did Selvaraghavan Hint About Divorce With His Second Wife? New Social Media Post Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X