For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് ഭാര്യയെ ഉപേക്ഷിച്ച് നടിയുടെ കൂടെ ജീവിക്കുന്നു; 3 കുട്ടികളുമുണ്ട്, പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് വിരോധികള്‍

  |

  ഇളയദളപതി വിജയിയ്ക്ക് വലിയ ആരാധക പിന്‍ബലമാണുള്ളത്. വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുന്നുള്ളു എങ്കിലും വിജയിയെ കുറിച്ചുള്ള നിസാരമായ കാര്യങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ വിജയിയുടെ കുടുംബജീവിതത്തെ സംബന്ധിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ആരാധകരും ഞെട്ടി.

  നടന്റെ ആരാധികയായിരുന്ന സംഗീത സോമലിംഗത്തെ വിവാഹം കഴിച്ചിട്ട് 23 വര്‍ഷമായി. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം. എന്നാല്‍ വിജയിയും സംഗീതയും വേര്‍പിരിഞ്ഞെന്നും നടൻ മറ്റൊരു നടിയുടെ കൂടെ പുതിയ ജീവിതം ആരംഭിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. തെളിവ് സഹിതം ചില റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പ്രചരിക്കുന്നതോടെ ആരാധകരും ആശങ്കയിലായി. വിശദമായി വായിക്കാം..

  Also Read: ഇത്രയൊക്കെ ആയിട്ടും ദില്‍ഷ പൊളിച്ചു! ഞങ്ങളുടെ പെണ്‍കുട്ടിയാണിവള്‍, റംസാനൊപ്പമുള്ള ദില്‍ഷയുടെ വീഡിയോ പുറത്ത്

  പ്രണയ സിനിമകളില്‍ നായകനായി അഭിനയിച്ചിരുന്ന വിജയിയുടെ കടുത്ത ആരാധികയായിരുന്നു സംഗീത സോമലിംഗം. ശ്രീലങ്കന്‍ സ്വദേശിനിയായ സംഗീതയെ വിജയിയുടെ സിനിമാ ചിത്രീകരണം കാണാനെത്തിയതായിരുന്നു. അന്ന് ലൊക്കേഷനില്‍ വച്ചാണ് വിജയ് സംഗീതയെ ആദ്യമായി കാണുന്നതും. വളരെ പെട്ടെന്ന് ഇരുവര്‍ക്കുമിടയില്‍ സൗഹൃദം ഉടലെടുക്കുകയായിരുന്നു. അങ്ങനെ 1999 ഓഗസ്റ്റ് ഇരുപത്തിയഞ്ചിനാണ് താരവിവാഹം നടക്കുന്നത്.

  Also Read: അപ്പച്ചന്‍ ആഗ്രഹിച്ചത് റിമിയെ കൊണ്ട് കെട്ടിക്കാന്‍; ശരിക്കും കെട്ടാത്തത് തന്റെ ഭാഗ്യമാണെന്ന് കുഞ്ചാക്കോ ബോബന്‍

  തൊട്ടടുത്ത വര്‍ഷം ഒരു മകനും വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരു മകള്‍ക്കും ജന്മം കൊടുത്തു. അങ്ങനെ സന്തുഷ്ടമായ ദമ്പതിമാരായി വിജയും സംഗീതയും ഒരുമിച്ച് ജീവിച്ചു. ഭര്‍ത്താവിനോടും കുടുംബത്തോടും അത്രയും അടുപ്പവും സ്‌നേഹവുമുള്ള കുടുംബിനിയായി സംഗീത മാറുകയും ചെയ്തു. ഇപ്പോഴും അതിനൊരു മാറ്റവുമില്ലാതെ തുടരുകയാണ്. ഇതിനിടയിലാണ് താരങ്ങള്‍ ഡിവോഴ്‌സായെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

  വിജയ് ഭാര്യയായ സംഗീതയെ ഒഴിവാക്കി പ്രമുഖ നടിയുടെ കൂടെ ജീവിക്കുകയാണെന്നും അദ്ദേഹത്തിന് രണ്ടല്ല, മൂന്ന് കുട്ടികളുണ്ടെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഏറ്റവും വലിയ അഭ്യൂഹം. സംഗീതയില്‍ ജനിച്ച ദിവ്യ സാഷയും ജേസണ്‍ സഞ്ജയ് എന്നിങ്ങനെ രണ്ട് മക്കളാണ് നടനുള്ളത്. എന്നാല്‍ ഇതല്ലാതെ മൂന്നാമതും ഒരു കുട്ടിയുണ്ടെന്നാണ് വിക്കിപീഡിയ പ്രൊഫൈലില്‍ കൊടുത്തിരിക്കുന്നത്. ഒപ്പം നടൻ്റെ പാർട്നർ യുവനടി കീർത്തി സുരേഷാണെന്നും സൂപിച്ചിരിക്കുന്നു. ഇതിന് പുറമേ നടന്റെ വിവാഹമോചനത്തെ കുറിച്ചും പറയുന്നുണ്ട്.

  വിജയിയുടെ വിക്കിപീഡിയയിലുള്ള പ്രൊഫൈലില്‍ 1999 ല്‍ വിവാഹിതരായ താരങ്ങള്‍ 2022 ല്‍ ഡിവോഴ്‌സ് ആയെന്ന തരത്തില്‍ റെക്കോര്‍ഡ് തിരുത്തി കാണിച്ചിരിക്കുകയാണ്. അങ്ങനെ നടന്റെ വ്യക്തി ജീവിതത്തെ ചുറ്റിപ്പറ്റി വളരെ മോശമായ പ്രചരണങ്ങള്‍ക്ക് ആരോ ശ്രമിച്ചതിന്റെ ഭാഗമാണ് ഇതൊക്കെ എന്ന് വ്യക്തമാണ്.

  ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് വിക്കിപീഡിയയിലെ വിവരങ്ങള്‍. അതിനാല്‍ പുതിയതായി കൂട്ടിച്ചേര്‍ക്കുകയും ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്നും ഇതില്‍ വിശദീകരിച്ച് കൊണ്ട് ആരാധകര്‍ പറയുന്നു.

  നടന്‍ വിജയിയുടെ ഭാര്യയായി എന്നത് കൊണ്ട് സെലിബ്രിറ്റി സ്റ്റാറ്റസിനോട് ഒട്ടും താല്‍പര്യമില്ലാത്ത ആളാണ് സംഗീത. പലപ്പോഴും ഭര്‍ത്താവിനൊപ്പമോ മറ്റോ സംഗീത പുറത്ത് വന്നിട്ടുണ്ട്. അപൂര്‍വ്വമായിട്ടേ പൊതുവേദികളില്‍ താരപത്‌നി പ്രത്യക്ഷപ്പെടാറുള്ളു. ബാക്കി ജീവിതം ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംഗീത.

  Read more about: vijay വിജയ്
  English summary
  Did Vijay Divorced His Wife Sangeetha? Fact Behind The Viral Photo. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X