For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് സേതുപതി ഭാര്യ ജെസിയെ കാണുന്നത് വിവാഹനിശ്ചയത്തിന്റെ അന്ന്? ഇന്റര്‍നെറ്റിലൂടെയുള്ള പ്രണയകഥയിങ്ങനെ..

  |

  മലയാളികള്‍ക്ക് ഏറ്റവുമധികം പ്രിയപ്പെട്ട തമിഴ് നടനാണ് വിജയ് സേതുപതി. അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനുമൊക്കെ ഒത്തിരി പേര്‍ എത്താറുണ്ട്. കേരളത്തില്‍ വന്നപ്പോഴും നടന് ലഭിച്ച സ്വീകരണം അതുപോലെയായിരുന്നു. അതേ സമയം തന്റെ വ്യക്തിജീവിതത്തെ കുറിച്ച് അധികം വെളിപ്പെടുത്തലുകളൊന്നും നടത്താത്ത ആള്‍ കൂടെയാണ് വിജയ്.

  തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഭാര്യ ജെസി കൂടിയുണ്ടെന്ന് നടന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജെസിയുമായിട്ടുണ്ടായ പ്രണയത്തെ കുറിച്ച് കൂടുതല്‍ വ്യക്തയൊന്നും വരുത്തിയിട്ടില്ല. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിജയ് സേതുപതിയും ഭാര്യയും കൂടുതല്‍ അടുത്തതെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

  2003 ലാണ് വിജയ് സേതുപതിയും ഭാര്യ ജെസിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അന്ന് ദുബായിലായിരുന്ന നടന്‍ നാട്ടിലെത്തിയതിന് ശേഷം ജെസിയെ വിവാഹം കഴിച്ചു. ഒരു മകനും മകളുമടക്കം രണ്ട് കുട്ടികളാണ് താരദമ്പതിമാര്‍ക്കുള്ളത്. മകന് സൂര്യ എന്നാണ് വിജയ് പേരിട്ടിരിക്കുന്നത്. ഈ പേരിന് പിന്നിലും ഒരു കഥയുണ്ട്. ചെറുപ്പത്തിലെ മരിച്ച് പോയ തൻ്റെകൂട്ടുകാരന്റെ ഓര്‍മ്മയ്ക്ക് വേണ്ടിയാണ് വിജയ് സേതുപതി മകന് അങ്ങനൊരു പേര് ഇട്ടത്.

  Also Read: പാപ്പന്‍ സിനിമയില്‍ ആരായിരുന്നു പ്രിയ നളിനി; ജൂവല്‍ മേരി മനോഹരമാക്കിയ കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

  അതേ സമയം ജെസിയും വിജയ് സേതുപതിയും ഇന്റര്‍നെറ്റിലൂടെ ചാറ്റ് ചെയ്താണ് അവരുടെ സൗഹൃദം തുടങ്ങുന്നത്. രണ്ടാളുടെയും പൊതുസുഹൃത്തുക്കൡലൂടെയാണ് രണ്ടാളും പരിചയപ്പെടുന്നത്. അങ്ങനെ ഇന്റര്‍നെറ്റിലൂടെ ചാറ്റ് ചെയ്ത് തുടങ്ങിയതോടെ ബന്ധം ശക്തമാവുകയായിരുന്നു. പ്രണയം ശക്തമായതോടെ വിവാഹം കഴിക്കാനും തീരുമാനിച്ചു. അങ്ങനെ ഇരുപത്തിമൂന്നാമത്തെ വയസില്‍ വിജയ് സേതുപതി കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു.

  Also Read: 'ഹാപ്പി ബർത്ത് ഡേ... ബി​ഗ് ബ്രദർ...'; റിസോർട്ടിൽ റോൺസണിന് സർപ്രൈസ് പിറന്നാൾ പാർട്ടി നൽകി നിമിഷയും സംഘവും!

  എന്നാല്‍ തുടക്കത്തില്‍ താരങ്ങളുടെ പ്രണയം വീട്ടുകാര്‍ക്ക് അത്ര സന്തോഷം നല്‍കിയിരുന്നില്ല. വിവാഹത്തിന് വീട്ടുകാരുടെ സമ്മതം ലഭിക്കാനായി ഇരുവരും ഒത്തിരി കഷ്ടപ്പെട്ടു. അതേ സമയം വിവാഹനിശ്ചയത്തിന്റെ അന്നാണ് താരങ്ങള്‍ നേരില്‍ കണ്ടതെന്ന തരത്തിലും കഥകളുണ്ട്. പക്ഷേ ഇനിയും വിജയ് സേതുപതി തന്റെ പ്രണയത്തെ കുറിച്ച് പറയാനോ ഭാര്യയെ പുറംലോകത്തിന് പരിചയപ്പെടുത്താനോ തയ്യാറായിട്ടില്ല.

  Also Read: ഹലോ മെത്തേഡ് ആക്ടര്‍, നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? നസ്രിയയെ പ്രൊപ്പോസ് ചെയ്ത കഥ പറഞ്ഞ് ഫഹദ്

  Recommended Video

  Dr. Robin Mass Speech: റിയാസിന്റെ നാട്ടിലെത്തി കട്ടക്കലിപ്പിൽ മറുപടി നൽകി റോബിൻ | *BiggBoss

  വിജയിയുമായിട്ടുള്ള വിവാഹം കഴിഞ്ഞ അന്ന് മുതലിങ്ങോട്ട് ഭര്‍ത്താവിന്റെ പിറകില്‍ പാറ പോലെ ഉറച്ച് ശക്തയായി നില്‍ക്കുകയാണ് ജെസി. ഭാര്യ നല്‍കുന്ന പിന്തുണയെയും അവളുടെ പ്രോത്സാഹനത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ നടന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. 'അവള്‍ എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഞാന്‍ സിനിമയില്‍ ഇത്രത്തോളം എത്തുമെന്ന് കരുതുന്നില്ലെന്നാണ്' വിജയ് സേതുപതി പറഞ്ഞത്.

  19 (1) ഏ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തിലേക്ക് എത്തിയിരുന്നു. അടുത്തിടെ റിലീസ് ചെയ്ത സിനിമയിലെ വേഷം ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്തു. ഇനി ഹിന്ദിയില്‍ അഭിനയിച്ച സിനിമകളാണ് വരാനിരിക്കുന്നത്.

  English summary
  Did You Know? Vijay Sethupathi Becomes Close With His Now Wife Jessy Through Online
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X