»   » ബാബയാവാന്‍ ലാലില്ല; നറുക്ക് ദിലീപിന്

ബാബയാവാന്‍ ലാലില്ല; നറുക്ക് ദിലീപിന്

Posted By:
Subscribe to Filmibeat Malayalam
Dileep
തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ''ബാബ സത്യസായി''എന്ന ചിത്രത്തില്‍ ആത്മീയ ഗുരു സത്യസായി ബാബയായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിലേയ്ക്ക് താനില്ലെന്ന് ലാല്‍ അറിയിച്ചു കഴിഞ്ഞതായാണ് പുതിയ വാര്‍ത്ത.

സിനിമയില്‍ കൂടുതല്‍ സെലക്ടീവാകുമെന്ന് ലാല്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്ന് നടനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ധാരണയാവാതിരുന്നതു കൊണ്ടാണ് സായിബാബയെ ലാല്‍ ഉപേക്ഷിച്ചതെന്നും സിനിമാ ലോകത്ത് സംസാരമുണ്ട്.

ലാല്‍ പിന്‍മാറിയതിന് ശേഷം ജനപ്രിയ നടന്‍ ദിലീപിനാണ് സായിബാബയാവാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കണമോ എന്ന കാര്യത്തില്‍ ദിലീപ് അന്തിമ തീരുമാനമെടുത്തിട്ടില്ല.

മായാമോഹിനിയിലേയും കുഞ്ഞിക്കൂനനിലേയും ദിലീപിന്റെ പ്രകടനമാണത്രേ സായിബാബയിലേയ്ക്കുള്ള വഴിതുറന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമയില്‍ ദിലീപ് അഭിനയിക്കുകയാണെങ്കില്‍ ദിലീപിന്റെ ആദ്യ തെലുങ്ക് ചിത്രമാവും അത്.

ഇതിനോടകം ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ രതിനിര്‍വേദം ഫെയിം ശ്രീജിത്ത് വിജയ് ആണ് സത്യ സായിയുടെ ചെറുപ്പക്കാലം അവതരിപ്പിയ്ക്കുന്നത്.

English summary
Malayalam actor Dileep is likely to portray the role of Satya Saibaba in Baba Sathyasayi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam