»   » കുട്ടികളും കുടുംബവും കൈവിട്ടു, വിവാഹശേഷം ജനപ്രീതി പോയി, ദിലീപ് ചിത്രത്തിന് മുന്നേറാനാവുന്നില്ല

കുട്ടികളും കുടുംബവും കൈവിട്ടു, വിവാഹശേഷം ജനപ്രീതി പോയി, ദിലീപ് ചിത്രത്തിന് മുന്നേറാനാവുന്നില്ല

Posted By: Nithara
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന് വേണ്ടത്ര ജനപ്രീതിയില്ല. കുട്ടികളും കുടുംബ പ്രേക്ഷകരും ചിത്രത്തിന് നേരെ മുഖം തിരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിലീപ് ചിത്രത്തിന്റെ അവിഭാജ്യ ഘടകം കുടുംബപ്രേക്ഷകരും കുട്ടികളുമാണ്. വെക്കേഷന്‍ സമയത്ത് റിലീസ് ചെയ്തിട്ടും മറ്റു ചിത്രങ്ങളുമായി പൊരുതപ്പെടാന്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന് കഴിയുന്നില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഫാന്‍സ് പ്രവര്‍ത്തകരെ ആകര്‍ഷിച്ചുവെന്നതില്‍ക്കഴിഞ്ഞ് മറ്റൊരു നേട്ടവും ഈ ചിത്രത്തിന് അവകാശപ്പെടാനാവുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. 1.81 കോടി രൂപയാണ് ആദ്യ ദിനത്തില്‍ നേടിയ കളക്ഷന്‍. താരതമ്യേന തരക്കേടില്ലാത്ത കളക്ഷന്‍ ആദ്യ ദിനത്തില്‍ നേടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ അത് തുടരാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദര്‍ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതും ഈ ചിത്രത്തിന് തടസ്സമായി മുന്നില്‍ നില്‍ക്കുന്നുണ്ട്.

വിചാരിച്ചത്ര ക്ലിക്കായില്ല

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. വെല്‍ക്കം റ്റു സെന്‍ട്രല്‍ ജെയിലായിരുന്നു താരത്തിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. വേണ്ടത്ര ക്ലിക്കായ ചിത്രമായിരുന്നില്ല അതും. അതിനാല്‍ത്തന്നെ തിരിച്ചു വരവ് ഗംഭിരമാക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു ദിലീപ്. ഫാന്‍സ് പ്രവര്‍ത്തകരൊഴികെ സാധാരണ പ്രേക്ഷകര്‍ പോലും ചിത്രത്തെ കൈയ്യൊഴിഞ്ഞ അവസ്ഥയാണ് ഇപ്പോഴുള്ളത്.

കുട്ടികളും കുടുംബപ്രേക്ഷകരും കൈയ്യൊഴിഞ്ഞോ??

കുട്ടികളും കുടുംബപ്രേക്ഷകരുമാണ് ദിലീപ് ചിത്രത്തിന്റെ അവിഭാജ്യ ഘടകം. എന്നാല്‍ അവര്‍ക്കു പോലും ഈ ചിത്രം ഇഷ്ടപ്പെട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണഅ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മെഗാസ്റ്റാര്‍ ചിത്രമായ ദി ഗ്രേറ്റ് ഫാദര്‍ കാണാനാണ് കുടുംബ പ്രേക്ഷകര്‍ താല്‍പര്യപ്പെടുന്നതത്രേ.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ച് ഗ്രേറ്റ് ഫാദര്‍

നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടിയുടേതായി ഒരു സിനിമ പുറത്തിറങ്ങിയിട്ടുള്ളത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഈ ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതിനോടകം തന്നെ ചിത്രം 20 കോടി നേടിക്കഴിഞ്ഞു.

മമ്മൂട്ടിക്ക് വേണ്ടി റിലീസ് മാറ്റി

മാര്‍ച്ച് 31 നായിരുന്നു ചിത്രത്തിന്റെ റിലീസിങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജ്യോതിഷ പ്രകാരം പരിശോധന നടത്തിയപ്പോള്‍ ഏപ്രില്‍ ഒന്നാണ് നല്ല ദിനമെന്ന് മനസ്സിലായതിനാല്‍ റിലീസ് തീയതി മാറ്റുകയായിരുന്നു. എന്നാല്‍ റിലീസിങ്ങ് ദിനത്തില്‍ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കണമെന്ന മെഗാസ്റ്റാറിന്റെ ആഗ്രഹത്തിന് വേണ്ടിയാണഅ റിലീസ് മാറ്റിയത് എന്ന് പിന്നീട് പാപ്പരാസികള്‍ കണ്ടെത്തികയായിരുന്നു.

വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍

വ്യക്തി ജീവിത്തില്‍ നേരിട്ട ആരോപണങ്ങളും കാവ്യാ മാധവനുമായുള്ള വിവാഹവും കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ താരത്തിനോടുള്ള ഇഷ്ടം കുറയുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

ജനപ്രീതി കുറയുന്നതിലേക്ക് നയിച്ചത്

വിവാഹ ശേഷം ജനപ്രീതി നഷ്ടപ്പെട്ട മറ്റൊരു നടനും മലയാള സിനിമയിലുണ്ടാവില്ല. വിവാഹം എന്ന ഒരൊറ്റക്കാര്യത്തില്‍ സ്വീകരിച്ച നടപടി കാരണം കുറച്ചൊന്നുമല്ല താരം കഷ്ടപ്പെടുന്നത്. പാപ്പരാസികള്‍ മാത്രമല്ല ജനങ്ങളും ഇവരെ കൃത്യമായി പിന്തുടരുന്നുണ്ട്. തന്റെ പേരില്‍ ബലിയാടായ ആളെത്തന്നെ ജീവിത പങ്കാളിയാക്കാന്‍ താരം കാണിച്ച നിലപാട് ധീരമാണെങ്കിലും അതിനു മുമ്പും ശേഷവുമായി നടന്ന പല കാര്യങ്ങളുമാണ് താരത്തിന് ആരാധക പിന്തുണ കുറയുന്നതിലേക്ക് നയിച്ചത്. നവംബറിലാണ് ദിലീപ് കാവ്യമാധവനെ ജീവിത പങ്കാളിയായി സ്വീകരിച്ചത്.

തിയേറ്റര്‍ പ്രശ്‌നത്തില്‍ രക്ഷകനായെത്തി

തിയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് മലയാള സിനിമാരംഗം ഒന്നടങ്കം നിശ്ചലമായി നിന്ന സമയത്ത് രക്ഷാദൗത്യവുമായി മുന്നോട്ട് വന്നത് ദിലീപാണ്. പരിഹാരത്തിന്റെ ഭാഗമായി പുതിയ സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. സിനിമാ രംഗത്ത് അനിശ്ചിത കാലമായി നിലനിന്നിരുന്ന പ്രതിസന്ധിക്ക് വിരാമമിട്ട താരമൊക്കെയാണെങ്കിലും അതൊന്നും താരത്തിന്റെ പോപ്പുലാരിറ്റി വര്‍ധിപ്പിച്ചില്ല.

ആരോപണങ്ങളില്‍ പേര് വലിച്ചിഴയ്ക്കപ്പെട്ടു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം ഉയര്‍ന്നുവന്ന പേര് ദിലീപിന്റേതായിരുന്നു. താരത്തിന്റെ വീട്ടില്‍ പോലീസെത്തി, ചോദ്യം ചെയ്തുവെന്ന തരത്തിലുള്ള കാര്യങ്ങളൊക്കെ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിക്കുന്നതൊന്നും ശരിയല്ലെന്ന് പോലീസ് ഉദ്യോഗസ്ഥരടക്കം വ്യക്തമാക്കിയതോടെയാണ് താരം അത്തരം ആരോപണത്തില്‍ നിന്ന് ഒഴിവായത്.

രണ്ടാം ഭാര്യയും മകളും തമ്മില്‍ അസ്വാരസ്യം

വിവാഹ ചടങ്ങിനിടയിലും എല്ലാവരും ശ്രദ്ധിച്ചത് താരത്തിന്റെ മകളെയായിരുന്നു. ആദ്യ വിവാഹത്തിലെ മകള്‍ വളരെ സന്തോഷത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴും ആ മുഖത്ത് നിറപുഞ്ചിരിയായിരുന്നു. എന്നാല്‍ തന്റെ കാര്യത്തില്‍ അമിത സ്വാതന്ത്ര്യം കാണിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന നിലപാടിലാണ് മകളെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിട്ടുള്ളത്.

അമ്മ ആഗ്രഹിച്ച ആ തിരിച്ചു വരവിലേക്ക് മകള്‍

അമ്മയുടെ അടുത്തേക്ക് തിരിച്ചു പോകാന്‍ മകള്‍ ശ്രമിക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അച്ഛനോട് ഏറെ അടുപ്പമുള്ള മകളെ അകറ്റാന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രി ശ്രമിച്ചിരുന്നില്ല, പക്ഷേ മകള്‍ എന്നെങ്കിലും തിരിച്ചുവരുമെന്നുള്ള പ്രതീക്ഷ ആ അമ്മയ്ക്കുണ്ടായിരുന്നു. അത്തരമൊരു സമാഗമം ഉടന്‍ സംഭവിക്കുന്നുവെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

English summary
Audience response on Georgettand Pooram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam