»   » ദിലീപിനും കാവ്യയ്ക്കുമൊപ്പം ഭാവന, ദുബായിലെ അപൂര്‍വ വീഡിയോ വൈറലാകുന്നു!

ദിലീപിനും കാവ്യയ്ക്കുമൊപ്പം ഭാവന, ദുബായിലെ അപൂര്‍വ വീഡിയോ വൈറലാകുന്നു!

By: Sanviya
Subscribe to Filmibeat Malayalam

ദീലീപ്-കാവ്യ വിവാഹം മുമ്പത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇരുവരും തമ്മില്‍ മുമ്പ് പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നത് ഇപ്പോള്‍ വിവാഹത്തോടെ മറ്റ് പല കാര്യങ്ങളിലേക്കും പടര്‍ന്ന് കയറുകയാണ്. ഇരുവരുടെയും വിവാഹ ചടങ്ങില്‍ പങ്കെടുത്തവരും പങ്കെടുക്കാത്തവരും ആരൊക്കെയെന്നതാണ് ചര്‍ച്ചയാകുന്നത്. പങ്കെടുക്കാത്തവര്‍ ദിലീപിന്റെയും കാവ്യയുടെയും ശത്രുക്കളെന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

നടി ഭാവനയും ചടങ്ങില്‍ പങ്കെടുത്താതിന് കാരണവും ദിലീപിനോടുള്ള ദേഷ്യമായിരുന്നുവെന്നാണ് വാര്‍ത്തകളില്‍. അവര്‍ക്ക് താത്പര്യമുള്ളവരെ വിവാഹത്തിന് ക്ഷണിച്ചു. പക്ഷേ അതില്‍ എനിക്ക് പരിഭവമില്ലെന്ന് ഭാവന പിന്നീട് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദിലീപുമായുള്ള ശത്രുതയെ കുറിച്ച് തനിക്ക് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു നടി പറഞ്ഞത്.

എന്നിരുന്നാലും ദിലീപും ഭാവനയും തമ്മില്‍ ശത്രുതയിലാണെന്നുള്ള കാര്യം സത്യമാണെന്നാണ് പറയുന്നത്. നടി ഭാവനയുടെ മലയാളത്തിലെ അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് പിന്നിലും ദിലീപാണെന്നാണ് ഇപ്പോഴും പരക്കുന്ന വാര്‍ത്തകള്‍. അതിനിടെ ഇതാ ദിലീപും കാവ്യയും ഭാവനയും ചേര്‍ന്നുള്ള പഴയൊരു രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ദുബായില്‍ വച്ച്

ദുബായില്‍ വച്ചുള്ളതാണ് ഈ രസകരമായ വീഡിയോ. ദിലീപിന്റെയും ഭാവനയുടെയും ശത്രുത പറഞ്ഞ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇരുവരുടെയും രസകരമായ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്.

കലാഭവന്‍ മണിയും

കലാഭവന്‍, സലിം കുമാര്‍ എന്നിവരെയും വീഡിയോയില്‍. ഇരുവരുടെയും രസകരമായ സംഭാഷണങ്ങളും വീഡിയോയിലുണ്ട്.

ഭക്ഷണം പാകം ചെയ്യുന്നു

എല്ലാവരും കൂടി ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യുന്നതാണ് വീഡിയോയില്‍.

വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം..

English summary
Dileep, Kavya, Bhavana funny video.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam