»   » ദിലീപിന്റെ ജയില്‍വാസം നേട്ടമാകുന്നത് ഈ താരങ്ങള്‍ക്ക്??? നഷ്ടം ദിലീപിന് മാത്രം!!!

ദിലീപിന്റെ ജയില്‍വാസം നേട്ടമാകുന്നത് ഈ താരങ്ങള്‍ക്ക്??? നഷ്ടം ദിലീപിന് മാത്രം!!!

Posted By:
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയത് മലയാള സിനിമയാണ്. ദിലീപിനെ നായകനാക്കി പ്രഖ്യാപിച്ച സിനിമകളും ചിത്രീകരണത്തിലിരിക്കുന്ന സിനിമകളും റിലീസിന് ഒരുങ്ങിയ സിനിമയും അനിശ്ചിതത്വത്തിലായി. ദിലീപിന് ജാമ്യം ലഭിക്കുകയോ ദിലീപ് ജയില്‍ മോചിതനാകുകയോ ചെയ്യാതെ ഈ സിനിമകള്‍ പൂര്‍ത്തിയാക്കാനാകില്ല. ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചതോടെ കാര്യങ്ങള്‍ നീങ്ങുന്നത് കൂടുതല്‍ പ്രതിസന്ധിയിലേക്കാണ്.

എന്നാല്‍ ദിലീപിന്റെ അറസ്റ്റും ജയില്‍വാസവും ഗുണകരമാകുന്നത് ദിലീപിന് പകരക്കാരാകാന്‍ കഴിയുന്ന താരങ്ങള്‍ക്കാണ്. ഇവരില്‍ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നത് ജയറാമിനും ജയസൂര്യയ്ക്കുമാണ്. ദിലീപിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രത്തിലേക്ക് ഇവരെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജയറാമും ജയസൂര്യയും

ദിലീപിന് മലയാള സിനിമയില്‍ നിന്നും പകരക്കാരെ തേടിയാല്‍ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നത് ജയറാമിനും ജയസൂര്യയ്ക്കുമാണ്. കോമഡിയും ഗൗരവ പ്രകൃതിയും അനായസം ഇരുവര്‍ക്കും വഴങ്ങുമെന്നതും മിമിക്ര പശ്ചാത്തലവും തന്നെ ഇതിന് കാരണം.

മൂന്ന് ചിത്രങ്ങള്‍

ദിലീപ് നായകനാക്കി പ്രഖ്യാപിച്ച മൂന്ന് ചിത്രങ്ങളിലേക്ക് മറ്റ് താരങ്ങളെ കാസ്റ്റ് ചെയ്യാനാണ് നിലവിലുള്ള നീക്കം. എന്നാല്‍ ഏതൊക്കെയാണ് ആ ചിത്രങ്ങള്‍ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ചിത്രീകരണം തുടങ്ങി വച്ചതുള്‍പ്പെടെ മൂന്ന് ചിത്രങ്ങളുടെ കാര്യ ഇപ്പോള്‍ അനിശ്ചിതത്വത്തില്‍.

ജയില്‍ മോചിതനായാലും പരിഹാരമാകില്ല

ദിലീപ് ജയില്‍ മോചിതനായാലും പ്രതിസന്ധി ഉടന്‍ അവസാനിച്ചേക്കില്ല. റിലീസിന് തയാറെടുക്കുന്ന രാമലീലയ്ക്ക് ലഭിക്കുന്ന പ്രേക്ഷക സ്വീകാരത്യയുടെ
അടിസ്ഥാനത്തിലായിരിക്കും ദിലീപ് നായകനാകുന്ന പുതിയ ചിത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുക.

പ്രതിസന്ധിയില്‍ രണ്ട് ചിത്രങ്ങള്‍

റിലീസിന് ഒരുങ്ങിയിരിക്കുന്ന രാമലീലയും മുക്കാല്‍ ഭാഗത്തോളം ചിത്രീകരണം കഴിഞ്ഞ കമ്മാര സംഭവവുമാണ് വലിയ പ്രതിസന്ധി നേരിടുന്ന ചിത്രങ്ങള്‍. രണ്ടും നവാഗത സംവിധായകരുടെ ചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളുമാണ്. ചിത്രങ്ങള്‍ക്ക് ദിലീപ് നിര്‍ണായകമാണ്.

തുടങ്ങിവച്ച പ്രഫസര്‍ ഡിങ്കന്‍

ക്യാമറാമാന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് പ്രഫസര്‍ ഡിങ്കന്‍. ചിത്രത്തിന്റെ ഒരാഴ്ച നീളുന്ന ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്ന. ബാക്കി ഭാഗങ്ങള്‍ വിദേശ ലൊക്കേഷനുകളിലാണ് ചിത്രീകരിക്കേണ്ടത്. ദിലീപ് ജയലില്‍ മോചിതനായാല്‍ മാത്രമേ ചിത്രം പൂര്‍ത്തീകരിക്കാനാകു.

ഡിങ്കന് പകരക്കാരന്‍ വരുമോ

ഒരാഴ്ച മാത്രം ചിത്രീകരണം നടത്തിയ ത്രിഡി ചിത്രം പ്രഫസര്‍ ഡിങ്കനില്‍ ദിലീപിന് പകരക്കാരന്‍ വരുമോ എന്നത് ശ്രദ്ധേയമായ ചോദ്യമാണ്. ദിലീപ് കുറ്റവിമുക്തനായോ ശിക്ഷ പൂര്‍ത്തിയാക്കിയോ തിരികെ എത്തുന്നത് വരെ കാത്തിരുന്നാല്‍ മാത്രമേ ചിത്രം പൂര്‍ത്തീകരിക്കാനാകു. അങ്ങനെ പൂര്‍ത്തീകരിച്ചാലും പ്രേക്ഷകര്‍ ചിത്രം എങ്ങനെ ഏറ്റെടുക്കും എന്നതും ചോദ്യമാണ്.

English summary
Dileep's arrest Jayaram and Jasurya get big oppertunity

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam