»   » ദിലീപിന്റെ ശത്രുക്കളെല്ലാം എങ്ങിനെ മോഹന്‍ലാലിന്റെ മിത്രങ്ങളാകുന്നു... ദിലീപിന്റെ സംശയം ??

ദിലീപിന്റെ ശത്രുക്കളെല്ലാം എങ്ങിനെ മോഹന്‍ലാലിന്റെ മിത്രങ്ങളാകുന്നു... ദിലീപിന്റെ സംശയം ??

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിന്റെ റിമാന്റ് കാലാവധി വീണ്ടും ആഗസ്റ്റ് 22 വരെ നീട്ടിയിരിയ്ക്കുകയാണ്. ജയിലിലെ ദിലീപിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇവിടെ പുറത്ത്, ദിലീപിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ദിലീപിനെ പിന്തുണച്ചും അനുകൂലിച്ചും പലരും ഇപ്പോഴും രംഗത്ത് സജീവമാണ്.

ആ കസേര പൃഥ്വിരാജ് ആഗ്രഹിച്ചിട്ടില്ല, തലമൂത്തവര്‍ തന്നെ തുടരട്ടെ... പക്ഷെ ദിലീപിന്റെ കാര്യമോ ??

പക്ഷെ സൂപ്പര്‍താരവും മെതാരവും ഇപ്പോഴും മൗനം വെടിഞ്ഞിട്ടില്ല. അതിനിടയില്‍ നിങ്ങളൊരു കാര്യം ശ്രദ്ധിച്ചോ... പരസ്യമായി ദിലീപിന്റെ ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടവര്‍ പലരും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മിത്രങ്ങളായി മാറുന്നു...

മഞ്ജു വാര്യര്‍..

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപുമായുള്ള ദാമ്പത്യ ജീവിതം അവനാസിപ്പിച്ച് സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം മികച്ച വിജയമായിട്ടും മഞ്ജുവിന്റെ നല്ല അവസരങ്ങള്‍ പലതും തഴയപ്പെട്ടു. എന്നും എപ്പോഴും എന്ന ചിത്രം നല്‍കി മഞ്ജുവിനെ രക്ഷിച്ചത് മോഹന്‍ലാലാണ്. ഇപ്പോള്‍ ഒടിയന്‍, വില്ലന്‍ എന്നീ ചിത്രങ്ങളില്‍ ലാലിന്റെ നായികയായും മഞ്ജു എത്തുന്നു.

ആന്റണി പെരുമ്പാവൂര്‍

ലിബേര്‍ട്ടി ബഷീറും സംഘവും തിയേറ്റര്‍ സമരം നടിത്തി മലയാള സിനിമയെ പ്രതിസന്ധിയിലാഴ്ത്തിയപ്പോള്‍ ദിലീപും മോഹന്‍ലാലിന്റെ സന്തതസഹചാരി ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് പുതിയ സംഘടന രൂപീകരിച്ചത്. അറസ്റ്റിലായതോടെ ഫിയോക് എന്ന ആ സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കി. ആന്റണി പെരുമ്പാവൂരിന്റെ കൈയ്യിലാണ് സംഘടനയുടെ കടിഞ്ഞാണിപ്പോള്‍.

വിഎ ശ്രീകുമാര്‍ മേനോന്‍

മഞ്ജുവുമായുള്ള ദാമ്പത്യ ജീവിതം തകരാന്‍ വിഎ ശ്രീകുമാര്‍ മേനോനും ഒരു കാരണമാണെന്ന് ദിലീപ് മൊഴി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സംവിധായകനെ ചോദ്യം ചെയ്തിരുന്നു. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത പരസ്യ ചിത്രങ്ങളിലൂടെയാണ് മഞ്ജു തിരിച്ചെത്തിയതും. എന്നാല്‍ ഈ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയാനിലാണ് ലാല്‍ അടുത്തതായി അഭിനയിക്കുന്നത്. മഹാഭാരതം എന്ന ബ്രഹ്മാണ്ഡ ചിത്രം ശ്രീകുമാര്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നതും മോഹന്‍ലാലിനൊപ്പമാണ്.

പൃഥ്വിരാജ്

ദിലീപും പൃഥ്വിരാജും തമ്മില്‍ ശത്രതയിലാണെന്ന് നേരത്തേ മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു. നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ അമ്മ എന്ന സംഘടന ദിലീപിനെ പിന്തുണച്ചപ്പോള്‍ പൃഥ്വി ശക്തമായി എതിര്‍ത്തു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ മുന്‍കൈ എടുത്തതും പൃഥ്വിയാമെന്നാണ് വാര്‍ത്തകള്‍. പൃഥ്വിരാജുമായി മോഹന്‍ലാലിന് അടുത്ത ബന്ധമാണുള്ളത്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറില്‍ ലാല്‍ കരാറൊപ്പുവച്ചു കഴിഞ്ഞതാണ്.

ദിലീപ് പറഞ്ഞ സംശയം

തനിക്കെതിരെ ഗൂഢാലോചന നടത്തിയത് സിനിമയിലെ തന്നെ ചിലരാണെന്ന് ദിലീപ് തുടക്കം മുതലേ പറയുന്നുണ്ടായിരുന്നു. പൂര്‍ണിമ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ദിലീപിനെതിരെ മൊഴി കൊടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായി പള്‍സര്‍ സുനി ദിലീപിന് എഴുതി എന്ന് പറയുന്ന കത്തില്‍ പറയുന്നു. ലാലിന്റെ പേരൊഴികെ അദ്ദേഹവുമായി അടുപ്പമുള്ള പലരെയും സംശയിക്കുന്നതായി ദിലീപും പറഞ്ഞിട്ടുണ്ടത്രെ.

English summary
Dileep's enemies are Mohanlal's friends

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam