Don't Miss!
- News
'ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കപ്പെടാനില്ല'; അദാനി ഗ്രൂപ്പ് വിവാദത്തിൽ ആർബിഐ
- Sports
IPL 2023: സഞ്ജുവൊരുക്കിയ മാസ്റ്റര്‍ പ്ലാന്‍! ആദ്യ ചോദ്യം വൈറല്‍, ഹോള്‍ഡറെ റോയല്‍സ് റാഞ്ചി
- Lifestyle
ലോക ക്യാന്‍സര്‍ ദിനം: നിശബ്ദമായി വന്ന് ജീവനെടുക്കും കൊലയാളി: സ്ത്രീകളില്‍ ഈ ലക്ഷണങ്ങള്‍
- Automobiles
പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!
- Technology
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
- Travel
രഹസ്യ തുരങ്കങ്ങൾ മുതൽ രുചിപ്പെരുമയിലെ വട വരെ! തമിഴ്നാട്ടിൽ കാണണം ഈ കാഴ്ചകള്‍
- Finance
റിയൽ എസ്റ്റേറ്റിൽ സാധ്യത, വാഹന വിൽപ്പനക്കാർക്കും നേട്ടങ്ങൾ; പുതിയ വാരം സാമ്പത്തിക ഫലം
മീനാക്ഷിയും കാവ്യ മാധവനും മാത്രമല്ല ഒരാള്‍ കൂടിയുണ്ട്! ദിലീപ് ബ്രേക്കെടുക്കുന്നതിന് പിന്നിലെ കാരണം
Recommended Video

പ്രതിസന്ധി ഘട്ടത്തില്‍ ദിലീപിന് ശക്തമായ ആരാധക പിന്തുണയായിരുന്നു ലഭിച്ചത്. സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു താരത്തിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ടുനിന്ന ജയില്‍വാസത്തിന് ശേഷമാണ് താരം പുറത്തിറങ്ങിയത്. അത്തരത്തിലൊരു സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താന്‍ ക്രൂശിക്കപ്പെടുന്നതെന്നും വ്യക്തമാക്കി ദിലീപ് രംഗത്തെത്തിയിരുന്നു. സമൂഹ മനസാക്ഷിയെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അന്ന് കൊച്ചിയില്‍ സംഭവിച്ചത്.
ആ ജീവിതം കണ്ട് അസൂയപ്പെട്ടിട്ടുണ്ട്! ആകര്‍ഷിച്ച താരദമ്പതികളെക്കുറിച്ച് അനു സിത്താര വാചാലയാവുന്നു!
താരസംഘടനയായ എഎംഎംഎയില്‍ നിന്നും താരത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നടന്ന തര്‍ക്കവും പിന്നീട് തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴുണ്ടായ വിമര്‍ശനവും പ്രതിഷേധവുമൊക്കെ ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. താനുമായി ബന്ധപ്പെട്ട് അമ്മയെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കുറ്റാരോപിതനെന്ന് തെളിയുന്നത് വരെ ഒരു സംഘടനയിലേക്കും താനില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും ദിലീപിന്റെ കൂടപ്പിറപ്പാണ്. കാവ്യ മാധവനെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചപ്പോഴും വിവാദങ്ങള്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത് അടുത്തിടെയാണ്. ഇതിന് പിന്നാലെയായാണ് ദിലീപ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.
കാവ്യ മാധവനും ജോമോളിനും പൂര്‍ണ്ണിമയ്ക്കും പിന്നാലെ മീര നന്ദനും! ആശംസയോടെ ആരാധകലോകം! കാണൂ!

ദിലീപ് ഇടവേളയെടുക്കുന്നു?
തിരക്കിട്ട ഷെഡ്യൂളുകള്‍ക്ക് ഇടവേള നല്‍കാനുള്ള തീരുമാനത്തിലാണ് ദിലീപെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നിലവില്‍ പൂര്‍ത്തിയാക്കാനുള്ള സിനിമയ്ക്ക് ശേഷമായിരിക്കും അദ്ദേഹം ബ്രേക്കെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പൂര്‍വ്വാധികം ശക്തിയോടെ അദ്ദേഹം ലൈംലൈറ്റിലേക്ക് തിരിച്ചെത്തിയത് അടുത്തിടെയാണ്. ഇടവേളയെടുക്കുന്നതിന് പിന്നിലെ പ്രധാന കാരണം കുഞ്ഞതിഥിയുടെ വരവാണെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

50ാം പിറന്നാള്‍ ആഘോഷം
ഒക്ടോബര്‍ 27നായിരുന്നു ദിലീപിന്റെ പിറന്നാള്‍. നാളുകള്‍ക്ക് ശേഷം പത്മസരോവരത്തിലേക്ക് പഴയ സന്തോഷങ്ങള്‍ തിരികെ ലഭിച്ചിരിക്കുകയാണ്. കാവ്യ മാധവന്റെ ബേബി ഷവര്‍ പാര്‍ട്ടിക്കൊപ്പമായിരുന്നു പിറന്നാളാഘോഷവും നടത്തിയത്. ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടായത്. കുഞ്ഞതിഥിയുടെ വരവിന് പിന്നാലെയായാണ് ദിലീപിന്റെ പിറന്നാളെത്തിയത്.

ബാലന് വക്കീലായി എത്തുന്നു
പിറന്നാള്‍ ദിനത്തിലായിരുന്നു ബി ഉണ്ണിക്കൃഷ്ണന് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നത്. നീതിയെന്നാണ് സിനിമയുടെ പേരെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വക്കീലായാണ് താരമെത്തുന്നത്. പാസഞ്ചറിന് ശേഷം ദിലീപ് വീണ്ടും വക്കീലായി എത്തുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ വൈറലായിരുന്നു. പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് പൊളിച്ചുവെന്നായിരുന്നു ആരാധകരും അഭിപ്രായപ്പെട്ടത്.

ഡിങ്കന് ശേഷം ബ്രേക്ക്
രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്റെ അവസാന ഘട്ട ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഡബിള്‍ റോളിലാണ് ദിലീപ് എത്തുന്നത്. മജീഷ്യനായും അല്ലാതെയുമായെത്തുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമായിരിക്കും ഇതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം ഇടവേള എടുക്കാനുള്ള തീരുമാനത്തിലാണ് താരമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഫോട്ടോ പുറത്തുവിടില്ല
കുടുംബത്തിലേക്കെത്തിയ കുഞ്ഞതിഥിയുടെ ഫോട്ടോ ഒരു കാരണവശാലും പുറത്തുവിടില്ലെന്ന നിലപാടിലാണ് ദിലീപ്. ഇക്കാര്യത്തെക്കുറിച്ച് താരം കുടുംബാഗംങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ടത്രേ, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് താരം ഇടവേളയെടുക്കുന്നത്. മീനാക്ഷിക്ക് കുഞ്ഞനുജത്തി ലഭിച്ച സന്തോഷവാര്‍ത്ത പങ്കുവെച്ചത് ദിലീപായിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമായിരുന്നു താരം കുറിച്ചത്.

കുടുംബത്തിനൊപ്പം
സിനിമാതിരക്കുകളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാനായി സമയം കണ്ടെത്താറുണ്ട് ദിലീപ്. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണ നല്കി അദ്ദേഹത്തിനൊപ്പം ആരാധകര്‍ മാത്രമല്ല കുടുംബവുമുണ്ടായിരുന്നു. വിവാഹ ശേഷമുള്ള ആദ്യ പിറന്നാളും ഓണവുമൊക്കെ ഒരുമിച്ചാഘോഷിക്കാന്‍ ഈ ദമ്പതികള്‍ക്ക് കഴിഞ്ഞിരുന്നില്ല. കുഞ്ഞതിഥിയുടെ വരവും പിറന്നാളുമൊക്കെയായി ആഘോഷങ്ങളുടെ പെരുമഴയായിരുന്നു. തിരക്കുകളില്‍ നിന്നും മാറി നിന്ന് കുടുംബത്തിനൊപ്പം ആഘോഷം നടത്താനാണ് താരത്തിന്റെ പ്ലാന്‍.

ശക്തമായ തിരിച്ചുവരവ്
ദിലീപിന്റെ സിനിമാഭാവി അനിശ്ചിതത്വത്തിലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. അദ്ദേഹത്തിന്‍െ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ ബഹിഷ്ക്കരണ ബീഷണിയും ഉപരോധവുമൊക്കെ നടത്തിയിരുന്നു. നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെയാണ് രാമലീല തിയേറ്ററുകളിലേക്കെത്തിയത്. നവാഗതനായ അരുണ്‍ ഗോപിയുടെ പ്രതീക്ഷയെ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു.

പാപ്പരാസികള്‍ വിടാതെ പിന്തുടരുന്നു
പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന കുടുംബമാണ് ദിലീപിന്റേത്. കാവ്യ മാധവനെ വിവാഹം ചെയ്തതിന് ശേഷം കുടുംബത്തില്‍ അസ്വരാസ്യമാണെന്നും മീനാക്ഷി അസ്വസ്ഥയാണെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. എന്നാല്‍ കുടുംബത്തോടൊപ്പം ആര്‍ത്തുല്ലസിക്കുന്ന മകളുടെ ചിത്രം പോസ്റ്റ് ചെയ്താണ് ദിലീപ് പ്രതികരിച്ചത്. അമേരിക്കന്‍ ട്രിപ്പിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മീനാക്ഷിയുടെ നിലപാട്
മാതാപിതാക്കള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനായിരുന്നു മീനാക്ഷി തീരുമാനിച്ചത്. മകളുടെ നിലപാടിനോട് മഞ്ജു വാര്യരു യോജിക്കുകയായിരുന്നു. ഈ താരപുത്രിയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഡബ്സ്മാഷും ഗിറ്റാര്‍ പ്രകടനവുമൊക്കെയായി അത്ഭുതപ്പെടുത്തിയ മീനാക്ഷി മെഡിക്കല്‍ മേഖലയില്‍ ഉപരിപഠനം നടത്തുകയാണ്.

ആരാധകരുടെ കൈയ്യടി
അടുത്തിടെ ലാഫിങ് വില്ലയില്‍ ദിലീപ് അതിഥിയായി പങ്കെടുത്തിരുന്നു. നിറഞ്ഞ കൈയ്യടിയോടെയായിരുന്നു സദസ്സ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഈ കൈയ്യടിയാണ് തന്നെ നയിക്കുന്നതെന്നും എന്നും ഇതാവശ്യമാണെന്നും താരം പറഞ്ഞിരുന്നു. തനിക്ക് ഒരാവശ്യം വന്നപ്പോള്‍ ശക്തമായ പിന്തുണ നല്കി ഒപ്പം നിന്നവരും ഇവരാണെന്നും ഇനിയങ്ങോട്ടും അതുണ്ടാവുമെന്നും അറിയാമെന്നും താരം പറഞ്ഞിരുന്നു.
-
റോബിന് റിയാസിനെ ശരിക്കും തല്ലിയിരുന്നോ? അന്ന് ബിഗ് ബോസിനകത്ത് നടന്നതെന്താണെന്ന് പറഞ്ഞ് ഡോക്ടര്‍
-
'ഒരുപാട് ഓഡിഷനുകൾക്ക് പോയി റിജെക്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്; ബിഗ് ബോസിലെ പ്രകടനം കണ്ടാണ് അമൽ നീരദ് വിളിച്ചത്!'
-
കമിതാക്കളായാലും ശ്രീദേവി എനിക്ക് സഹോദരിയെ പോലെയായിരുന്നു; ഒരുമിച്ചുണ്ടായിരുന്ന നാളുകളെ പറ്റി കമല്‍ ഹാസന്