For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷീലയ്ക്ക് നസീറിനോട് ഇഷ്ടം തോന്നി; ഇരുവരും പിന്നെ ഒരുമിച്ച് അഭിനയിക്കാത്തതിനുള്ള കാരണം ഇതാണെന്ന് റിപ്പോർട്ട്

  |

  മലയാള സിനിമയുടെ നിത്യഹരിത നായകന്‍ അതാണ് പ്രേം നസീര്‍. ഒരു കാലത്ത് വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്ന താരത്തെ കുറിച്ച് പല താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. അച്ചടക്കവും സത്യസന്ധതയുമൊക്കെയുള്ള അപൂര്‍വ്വം നടന്മാരില്‍ ഒരാളായിരുന്നു നസീര്‍. വര്‍ഷങ്ങളോളം അദ്ദേഹം സിനിമയില്‍ സജീവമായി നില്‍ക്കാനുള്ള കാരണം ഇതൊക്കെ തന്നെയാണെന്ന് പറയുകയാണ് നസീറിന്റെ അടുത്ത ബന്ധു കൂടിയായ താജ് ബഷീര്‍. ഷീലയ്ക്ക് നസീറിനോട് ഒരു ഇഷ്ടം തോന്നിയത് മുതല്‍ അവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെന്നും മാസ്റ്റര്‍ ബിന്‍ എന്നൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അദ്ദേഹം പറയുന്നു.

  'ഗണപതിയുടെ കാല്‍പാടുകള്‍ എന്ന സിനിമയിലൂടെയാണ് പ്രേം നസീറും ഷീലയും ആദ്യമായി ഒരുമിക്കുന്നത്. ആ പടത്തില്‍ മധു സാറും ഉണ്ട്. അവര്‍ തമ്മില്‍ കാണാന്‍ കൊള്ളാവുന്നത് കൊണ്ട് ഹിറ്റ് ജോഡി എന്ന പേരില്‍ നീണ്ട് പോയി. പക്ഷേ പ്രേം നസീറും ഷീലയും തമ്മില്‍ ഒരുമിച്ച് അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. അപ്പോഴാണ് വിജയശ്രീ വരുന്നത്. പ്രേം നസീറിനോട് ഷീലാമ്മയ്ക്ക് ഒരു ഇഷ്ടം വന്നു. അത് പ്രണയമാണോന്ന് അറിയില്ല. അദ്ദേഹത്തോട് വലിയൊരു ഇഷ്ടം ഉണ്ടായി. പക്ഷേ പ്രേം നസീര്‍ അതിനപ്പുറത്തേക്ക് കടക്കാന്‍ പോയിട്ടില്ല.

  പല നടന്മാരും ഒരു ഭാര്യയെ കൂടി ആക്കാമെന്നേ ശ്രമിക്കൂ. മുസ്‌ലീംസിന് പിന്നെ അതൊരു ബുദ്ധിമുട്ടല്ല. നാല് വരെ കല്യാണം കഴിക്കാമല്ലോ. എന്നാല്‍ പ്രേം നസീര്‍ അവിടെ നിന്നില്ല. പുള്ളിയുടെ മനസില്‍ ഉണ്ടായിരുന്നത് തന്നെ മാതൃകയാക്കി പോരുന്ന വലിയൊരു കുടുംബം പിന്നിലുണ്ട്. ആ കുടുംബം എന്നെയാണ് കണ്ട് പഠിക്കുന്നത്. അവര്‍ക്ക് മുന്നില്‍ പ്രേം നസീര്‍ എന്നുമൊരു മോഡലായി നില്‍ക്കണമെന്ന ആഗ്രഹമുണ്ട്. അങ്ങനെയാണ് പുള്ളി ഇതില്‍ നിന്നൊക്കെ വിട്ട് നിന്നത്. പിന്നീട് വിധുബാലയ്‌ക്കൊപ്പവും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  ഷീല കഴിഞ്ഞ് ജയഭാരതിയ്‌ക്കൊപ്പമാണ് ഏറ്റവും കൂടുതല്‍ നസീര്‍ അഭിനയിച്ചിട്ടുള്ളത്. ശ്രീവിദ്യയുമായി നന്നായി ചെയ്തിട്ടുണ്ട്. പുള്ളി എതിര്‍ വശത്ത് ഉണ്ടെങ്കില്‍ നായിക ഒരു പ്രശ്‌നമല്ലായിരുന്നു. ഷീലയാണ് നസീറിന്റെ കൂടെ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത്. എന്റെ ദേഹത്ത് ഇനി തൊടാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു. അവര് കൊണ്ട് വന്ന തമിഴിലെ നടനാണ് രവിചന്ദ്രന്‍. പുള്ളിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതൊക്കെ സിനിമയ്ക്ക് അകത്തുള്ള കാര്യങ്ങളാണ്.

  എങ്കിലും പിന്നീട് ഷീല നസീറിനൊപ്പം തന്നെ അഭിനയിച്ചിട്ടുണ്ട്. പ്രേം നസീര്‍ ഇന്‍ഡസ്ട്രിയില്‍ വലിയൊരു സാന്നിധ്യമായിരുന്നു. പുള്ളിയെ ഒഴിവാക്കി നിര്‍ത്തി സിനിമ എടുക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അത്രയും മാര്‍ക്കറ്റ് ഉള്ള നടനാണ് നസീര്‍. പ്രേം നസീറിന് പിന്നാലെ പ്രേം നവാസും വന്നു. പക്ഷേ നസീറിനെ പോലെ ആയിരുന്നില്ല നവാസ്. ഒരു മണി ആവുമ്പോഴെക്കും നവാസ് വിഗ്ഗ് ഒക്കെ ഊരി വെക്കും. ഭക്ഷണം കഴിച്ചിട്ട് മതി ഷൂട്ടെന്നും താന്‍ അധ്വാനിക്കുന്നത് തിന്നാണെന്നും അദ്ദേഹം പറയും. പക്ഷേ നസീര്‍ അങ്ങനെയല്ല. ഭക്ഷണം ഇല്ലെങ്കിലും ഒരു ഷോട്ട് കഴിയുന്നത് വരെ പുള്ളി നില്‍ക്കും. വിഗ്ഗ് ചകിരി പോലുണ്ടെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞ നിരവധി താരങ്ങളുണ്ട്. നസീര്‍ അങ്ങനെ ചെയ്യില്ല.

  എല്ലാം നഷ്ടപ്പെട്ടിട്ടും അവളെന്നെ കുറ്റം പറഞ്ഞില്ല; ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെ കുറിച്ച് ധന്യയും ജോണും

  2003 ലെ മികച്ച സിനിമ മനസ്സിനക്കരെ | Old Movie Review | filmibeat Malayalam

  മൂന്ന് രൂപയുടെ തുണിയില്‍ തയ്യിച്ച് കൊടുത്താലും നസീര്‍ ഇടും. പ്രൊഡ്യൂസറെ ഒത്തിരി സഹായിക്കുന്ന സ്വഭാവമായിരുന്നു. ഒരിക്കല്‍ ആഹാരം മോശമായപ്പോള്‍ സുകുമാരന്‍ പറഞ്ഞു, ഇങ്ങനെ വളിച്ചതും പുളിച്ചതും തിന്നാന്‍ പ്രേം നസീറിനെയെ കിട്ടുകയുള്ളുവെന്ന് പറഞ്ഞിട്ടുണ്ട്. ഭക്ഷണം മോശമാണെങ്കില്‍ നസീര്‍ ആ ഇത് കൊള്ളാമല്ലോ എവിടുന്ന് വാങ്ങിച്ചെന്ന് ചോദിക്കും. അത് കേള്‍ക്കുന്നതോടെ ആര്‍ക്കും ഒന്നും പറയാന്‍ പറ്റാതെ വരും. പിന്നെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ വിളിച്ച് സാധാനം ഇത്തിരി മോശമാണല്ലോ. നാളെ ഇത് കൊടുക്കല്ലേ എന്ന് പറയും. ഇതൊക്കെ കൊണ്ടാണ് പുള്ളി ഇത്രയും വര്‍ഷം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞ് നിന്നതെന്നും താജ് ബഷീര്‍ പറയുന്നു.

  English summary
  Director Taj Bashir Opens Up About Prem Nazir And Sheela Issue Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X