»   » വിരാടും അനുഷ്‌കയും ഒന്നിച്ച് ജീവിതം തുടങ്ങി?

വിരാടും അനുഷ്‌കയും ഒന്നിച്ച് ജീവിതം തുടങ്ങി?

Posted By:
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും പ്രണയത്തിലാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിട്ട് നാളുകുറച്ചായി. ഇപ്പോള്‍ കേള്‍ക്കുന്നത് വിരാട്-അനുഷ്ക പ്രണയം ഒന്നിച്ചുള്ള താമസത്തില്‍ എത്തിനില്‍ക്കുകയാണെന്നാണ്. മുംബൈയിലെ അന്ധേരിയില്‍ പുതിയതായി വാങ്ങിച്ച ഫ്ലാറ്റിലാണത്രേ ഇപ്പോള്‍ രണ്ടുപേരും താമസിക്കുന്നത്.

ഒരു വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ കോഹ്ലിയുമായുള്ള ബന്ധത്തിന്റെ പേരില്‍ അനുഷ്‌ക സ്വന്തം വീട്ടുകാരുമായി പിണങ്ങിയിരുന്നു. ഇതോടെയാണ് രണ്ടുപേരും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Virat Kohli and Anushka Sharma

ഇവര്‍ താമസിക്കുന്ന അപാര്‍ട്‌മെന്റിലെ ചില താമസക്കാരാണ് അനുഷ്‌കയും കോഹ്ലിയും ഇവിടെ ഒന്നിച്ചുതാമസിക്കുന്നുണ്ടെന്നുള്ള വാര്‍ത്ത തങ്ങള്‍ക്ക് കൈമാറിയതെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. ഇപ്പോള്‍ അനുഷ്‌കയെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ നിന്നും കൂട്ടി വീട്ടില്‍ കൊണ്ടുവരുന്നതെന്നാണ് കോഹ്ലിയാണെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

English summary
Anushka Sharma & Virat Kohli are a couple is known to all, now some reports claiming that they are living together in Mumbai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam