»   » മമ്മൂട്ടിയെ പോലെ തന്നെയാണ് ദുല്‍ഖറുമെന്ന് ജുവല്‍

മമ്മൂട്ടിയെ പോലെ തന്നെയാണ് ദുല്‍ഖറുമെന്ന് ജുവല്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ പോലെ തന്നെയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാനുമെന്ന് ജുവല്‍ മേരി. അങ്കമാലിയിലെ സണ്ണി സില്‍ക്‌സ് ദുല്‍ഖറിനൊപ്പം ഉദ്ഘാടനം ചെയ്ത ശേഷം ജുവല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണിങ്ങനെ.

രണ്ട് സിനിമകളില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചു. അതിന് ശേഷം ഒരു നല്ല ദിവസം ഡിക്യുവിനൊപ്പം. അച്ഛനെ പോലെ തന്നെയാണ് മകനും എന്നൊക്കെയാണ് ജുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് അവസരം നല്‍കിയ സണ്ണി സില്‍കിസിന് നന്ദി പറയാനും നടി മറന്നില്ല.

ulquar-jewe

ടെലിവിഷന്‍ അവതാരകയായ ജുവല്‍ സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലൂടെ, മമ്മൂട്ടിയുടെ നായികയായിട്ടാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

ആദ്യം ചിത്രം റിലീസ് ആകുന്നതിന് മുമ്പേ ജുവലിന് മറ്റൊരു മമ്മൂട്ടി ചിത്രം കൂടെ ലഭിയ്ക്കുകയായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജുവല്‍

English summary
Dulquar Salman is like his dad Mammootty says Jewel Mary

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam