For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദിയിലെപ്പോലെയല്ല ഇത്തവണ പ്രണവിനൊപ്പം ദുല്‍ഖറുണ്ടെന്നുറപ്പിച്ച് ആരാധകര്‍? അതിന് പിന്നിലെ കാരണം?

  |

  മലയാളികളുടെ സ്വന്തം താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ സമയത്ത് സിനിമയില്‍ തുടക്കം കുറിച്ചവരാണ്. സമാനമായ സംഭവങ്ങളാണ് ഇവരുടെ സിനിമാജീവിതത്തില്‍ അരങ്ങേറിയിട്ടുള്ളത്. വില്ലനില്‍ നിന്നും സഹനായകനിലേക്കും പിന്നീട് നായകനിലേക്കും ഉയര്‍ന്ന് ഇന്നിപ്പോള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഈ രണ്ട് താരങ്ങളും. പരസ്പരം പിന്തുണച്ചും സഹായിച്ചുമാണ് ഇവര്‍ മുന്നേറുന്നത്. ഇവരുടെ മക്കളുടെ സിനിമാപ്രവേശത്തിനായി പ്രേക്ഷകര്‍ ഉറ്റുനോക്കിയിരുന്നൊരു കാലമുണ്ടായിരുന്നു.

  മമ്മൂട്ടിക്ക് നെഗറ്റീവ് കഥാപാത്രം രാശിയാണോ? കാലിടറാതെ അങ്കിള്‍ കുതിക്കുന്നു, ഇതുവരെ നേടിയത്? കാണൂ!

  നീണ്ട കാത്തിരിപ്പിന് വിരമാമിട്ട് ദുല്‍ഖര്‍ സല്‍മാനാണ് ആദ്യമെത്തിയത്. മമ്മൂട്ടിയാവട്ടെ മകന്റെ സിനിമാപ്രവേശത്തിന് നിശബ്ദ പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നു. സ്വന്തം കഴിവിലൂടെ മകന്‍ ഉയര്‍ന്നുവരണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. സെക്കന്‍ഡ് ഷോയിലൂടെ നവാഗത സംവിധായകനൊപ്പമാണ് ഈ താരപുത്രന്‍ തുടക്കം കുറിച്ചത്. ഇതില്‍ നിന്നും വ്യത്യസ്തമായ ചിന്താഗതിയാണ് മോഹന്‍ലാലിന്റേത്. ബാലതാരമായി സിനിമയിലേക്കെത്തിയ പ്രണവ് നായകനായി അരങ്ങേറുമ്പോള്‍ ശക്തമായ പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു അദ്ദേഹം. അത് മാത്രമല്ല ആദിയില്‍ മോഹന്‍ലാലായിത്തന്നെ എത്തുകയും ചെയ്തു. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ദുല്‍ഖറും പ്രണവും ഒരുമിച്ചെത്തുന്ന ചിത്രത്തിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. ഇതേക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഒടിയന്‍ മാണിക്യന്‍റെ നടപ്പിന് മുന്നില്‍ ഇക്ക ഫാന്‍സും തലകുനിച്ചു , ആ നടപ്പ് ബോക്‌സോഫീസിലേക്ക് തന്നെ!

  മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ

  മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ

  ഫാന്‍സ് പ്രവര്‍ത്തകര്‍ അന്യോന്യം വെല്ലുവിളിക്കാറുണ്ടെങ്കിലും താരങ്ങള്‍ അങ്ങനെയല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്. ലാലിന്റെ സ്വന്തം ഇച്ചാക്കയാണ് മമ്മൂട്ടി. സിനിമാജീവിതത്തില്‍ പരസ്പരം സഹായിച്ചും പിന്തുണച്ചുമാണ് ഇരുവരും മുന്നേറുന്നത്. എന്നാല്‍ ഇത് മനസ്സിലാക്കാതെയാണ് ആരാധകര്‍ പരസ്പരം പോരടിക്കാറുള്ളത്.

  പ്രണവും ദുല്‍ഖര്‍ സല്‍മാനും

  പ്രണവും ദുല്‍ഖര്‍ സല്‍മാനും

  കുട്ടിക്കാലം മുതല്‍ത്തന്നെ പരിചയക്കാരാണ് ദുല്‍ഖര്‍ സല്‍മാനും പ്രണവും. തനിക്കേറെ പ്രിയപ്പെട്ട അപ്പു സിനിമയില്‍ തുടക്കം കുറിക്കുന്നത് വളരെ സന്തോഷകരമായ കാര്യമാണെന്നും അവന് എല്ലാവിധ ആശംസയും നേരുന്നുവെന്ന് ആദി പ്രഖ്യാപിച്ചപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്തപ്പോഴും അപ്പുവിനെ ആശംസിക്കാന്‍ ചാലുവുണ്ടായിരുന്നു. ദുല്‍ഖരിന്റെ പിന്തുണയെക്കുറിച്ച് സുചിത്ര മോഹന്‍ലാലും വാചാലയായിരുന്നു.

  ഇരുവരും ഒരുമിച്ചെത്തിയാല്‍?

  ഇരുവരും ഒരുമിച്ചെത്തിയാല്‍?

  ആദിയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വളരെ വേഗം പ്രചരിച്ച വാര്‍ത്തയുടെ വാ്‌സതവം വ്യക്തമാക്കി പിന്നീട് സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഗാനരംഗത്തില്‍ ദുല്‍ഖര്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

  ആദിയില്‍ അത് സംഭവിച്ചില്ല

  ആദിയില്‍ അത് സംഭവിച്ചില്ല

  ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയില്‍ ആ ഒത്തുചേരല്‍ സംഭവിച്ചില്ല. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ സംഭവം കൂടിയായിരുന്നു ഇത്. എന്നാല്‍ ഇരുവരും അടുത്ത് തന്നെ ഒരുമിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ആദിക്ക് ശേഷമുള്ള അടുത്ത സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ്.

  അരുണ്‍ ഗോപി ചിത്രത്തിലൂടെ

  അരുണ്‍ ഗോപി ചിത്രത്തിലൂടെ

  രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ദുല്‍ഖര്‍-പ്രണവ് താരപുത്ര സമാഗമം സംഭവിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ താരപുത്രന്‍മാരോ, ഇവരോട് അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ദിലീപ് ചിത്രമായ രാമലീലയിലൂടെയാണ് അരുണ്‍ ഗോപി തുടക്കം കുറിച്ചത്. പ്രണവിന്റെയും അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്.

   പ്രണവിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ നായകനായി എത്തുന്നു

  പ്രണവിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ നായകനായി എത്തുന്നു

  അതേ ഈ തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് പ്രണവ് നായകനായി അരങ്ങേറിയത്. സംവിധാനത്തോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നും ഈ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. ആദി കഴിഞ്ഞതിന് ശേഷം ആലോചിക്കാം ഇനി സിനിമയില്‍ തുടരണോയെന്നായിരുന്നു ആദ്യം പ്രണവ് അറിയിച്ചത്. ആദിയുടെ ഗംഭീര വിജയത്തിന് ശേഷം അടുത്ത ചിത്രം സ്വീകരിച്ചതോടെയാണ് സിനിമയില്‍ തുചരുന്നുണ്ടെന്ന് ഉറപ്പായത്. സംവിധാനത്തോട് അത്രയധികം താല്‍പര്യമുള്ള പ്രണവ് ഒരു സിനിമയുമായി എത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനായിരിക്കുമോ ആ ചിത്രത്തിലെ നായകന്‍ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

  വ്യത്യസ്തമായ സിനിമയുമായി എത്തുന്നു

  വ്യത്യസ്തമായ സിനിമയുമായി എത്തുന്നു

  ആക്ഷന്‍ ഹീറോയായിരുന്നു ആദിയിലേത്. എന്നാല്‍ ഇത്തവണ റൊമാന്റിക് ചിത്രവുമായാണ് പ്രണവ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രണവിനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിലേക്ക് നായികയെ തിരയുകയാണ് സംവിധായകന്‍. കാസ്റ്റിങ് കോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആദിയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും പുതിയ ചിത്രം എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിട്ടുള്ളത്.

  അന്യഭാഷയില്‍ തിരക്കിലാണ്

  അന്യഭാഷയില്‍ തിരക്കിലാണ്

  തുടക്കത്തില്‍ അല്‍പ്പം സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ തെളിയിക്കുകയായിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ മുന്നേറുകയാണ് ഈ താരപുത്രന്‍. തമിഴിന് പിന്നാലെ തെലുങ്കിലേക്കും പ്രവേശിച്ച താരത്തിന്റെ പുതിയ സിനിമയായ മഹാനടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

  ആ സന്തോഷവാര്‍ത്ത എത്തുമോ?

  ആ സന്തോഷവാര്‍ത്ത എത്തുമോ?

  സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ ദുല്‍ഖര്‍ സല്‍മാന്‍ സമാഗമ സ്ഥിരീകരണത്തിനായി നമുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം. താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തിയപ്പോഴൊക്കെ ബോക്‌സോഫീസ് നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. അത് തന്നെ ഇവരുടെ കാര്യത്തിലും ആവര്‍ത്തിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

  English summary
  Dulquer Salmaan and Pranav joins together, social media discussion going on
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X