For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയല്ലേ മാതൃക, മോശമാവുമോ ദുല്‍ഖറിനെ ബോളിവുഡ് ഏറ്റെടുത്തു! വിരാട് കോലിയാവാന്‍ താരപുത്രന്‍?

  |
  വിരാട് കോലിയാവാന്‍ Dulquer? | FilmiBeat Malayalam

  താരങ്ങളുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയിലേക്ക് എത്താറുണ്ട്. സിനിമാലോകം ഉറ്റുനോക്കിയ നിരവധി താരപുത്രന്‍മാരും താരപുത്രികളുമാണ് അത്തരത്തില്‍ സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ താരപുത്രനെന്ന മേല്‍വിലാസം സഹായകമാവുമെങ്കിലും പിന്നീട് തങ്ങളുടേതായ കഴിവുണ്ടെങ്കിലേ സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുവെന്ന് ഇവരില്‍ പലരും മനസ്സിലാക്കാറുമുണ്ട്. അത്തരത്തില്‍ തന്റെ മേല്‍വിലാസം കൃത്യമായി അടയാളപ്പെടുത്തി മുന്നേറുന്ന താരപുത്രന്‍മാരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രനെന്ന നവാഗത സംവിധായകനൊപ്പെ സെക്കന്‍ഡ് ഷോയിലൂടെയാണ് ഈ താരപുത്രന്‍ സിനിമയില്‍ തുടക്കം കുറിച്ചത്.

  ബിഗ് ഹൗസിലേക്കെത്തിയ കമല്‍ഹസനെ സന്തോഷിപ്പിച്ച് താരങ്ങള്‍! കിളി പോയിട്ടും പലരും പിടിച്ചുനിന്നു,കാണൂ!

  ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്ന ഭാഗ്യമാണ് ഓരോ താരവും ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ദുല്‍ഖര്‍ അനുഗ്രഹീതനാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും താരം ശക്തമായ സാന്നിധ്യം ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. നീണ്ടനാളത്തെകാത്തിരിപ്പിനൊടുവിലാണ് ആദ്യ ബോളിവുഡ് ചിത്രമായ കര്‍വാന്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണവുമായി സിനിമ മുന്നേറുകയാണ്. അതിനിടയിലാണ് സുപ്രധാനമായ മറ്റൊരു പ്രഖ്യാപനം എത്തിയിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഇനിയാണ് ശരിക്കും ട്വിസ്റ്റ്! ഇത്തവണത്തെ എലിമിനേഷനില്‍ ആരും പുറത്ത് പോവില്ല? സുരേഷിന്റെ മോഹമോ?

  ബോളിവുഡിലും വരവറിയിച്ചു

  ബോളിവുഡിലും വരവറിയിച്ചു

  മലയാളത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചതെങ്കിലും പിന്നീട് മറ്റ് ഭാഷകളിലും ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. മലയാളത്തിന്റെ മഹാനടന്‍മാരിലൊരാളായ മമ്മൂട്ടിയുടെ മകന്‍ സിനിമയിലെത്തിയാല്‍ ആ വരവ് മോശമാവില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആദ്യ ബോളിവുഡ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഇര്‍ഫാന്‍ ഖാനുള്‍പ്പടെ വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ തന്റെ ഭാഗം അങ്ങേയറ്റം മനോഹരമാക്കിയിരിക്കുകയാണ് ഈ താരം.

  സോയ ഫാക്ടറില്‍ വിരാട് കോലിയാവുന്നു?

  സോയ ഫാക്ടറില്‍ വിരാട് കോലിയാവുന്നു?

  പരമാണുവിന് ശേഷം അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയാണ് സോയ ഫാക്ടര്‍. ഈ ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയായാണ് ദുല്‍ഖര്‍ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പരസ്യക്കമ്പനിയില്‍ എക്‌സിക്യുട്ടീവായി ജോലി ചെയ്യുന്ന സോയ സിംഗ് സോളങ്കി ജോലിയുടെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി പ്രവര്‍ത്തിക്കുകയും അതിനിടയില്‍ രൂപപ്പെടുന്ന സവിശേഷമായ ബന്ധത്തെക്കുറിച്ചുമാണ് സോയ ഫാക്ടര്‍ പറയുന്നത്. അനുജ ചൗഹാന്റെ സോയ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയൊരുക്കുന്നത്.

  ശാരീരികമായ തയ്യാറെടുപ്പുകള്‍ തുടങ്ങി

  ശാരീരികമായ തയ്യാറെടുപ്പുകള്‍ തുടങ്ങി

  ബോളിവുഡിലെ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ അടുത്ത സിനിമയിലേക്കുള്ള അവസരം താരത്തെ തേടിയെത്തിയിരുന്നു. സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് താരം ഇനി അഭിനയിക്കുന്നത്. സോനം കപൂറാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. അവര്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതും. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഈ ചിത്രത്തില്‍ ്ഭിനയിക്കുന്നതിന് വേണ്ടിയുള്ള ശാരീരിക തയ്യാറെടുപ്പുകളിലാണ് ദുല്‍ഖര്‍ എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  മികച്ച പ്രതികരണവുമായി കര്‍വാന്‍

  മികച്ച പ്രതികരണവുമായി കര്‍വാന്‍

  ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത സിനിമയായ കര്‍വാന്‍ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇടയ്ക്ക് സിനിമയുടെ റിലീസിനെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. റിലീസിന് മുന്‍പ് സിനിമയുടെ റിലീസ് കോടതി തടഞ്ഞുവെന്ന തരത്തില്‍ വരെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എല്ലാവിധ കുപ്രചാരണങ്ങളെയും കാറ്റില്‍ പറത്തിയെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

  നിറഞ്ഞ സന്തോഷവുമായി ആരാധകര്‍

  നിറഞ്ഞ സന്തോഷവുമായി ആരാധകര്‍

  ദുല്‍ഖറിന്റെ ഓരോ നേട്ടത്തിലും പ്രേക്ഷകര്‍ക്കാണ് കൂടുതല്‍ സന്തോഷം. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് നീങ്ങിയപ്പോള്‍ ശക്തമായ ആരാധകപിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. കുഞ്ഞിക്കയെന്നും ഡിക്യൂവെന്ന ഓമനപ്പേരുമായാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ താരത്തിന്റെ ഓരോ വിജയവും ആരാധകരുടേത് കൂടിയാണ്. ആരാധകരുടെ ആഗ്രഹത്തെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്.

  മമ്മൂട്ടിയുടെ പിന്തുണ

  മമ്മൂട്ടിയുടെ പിന്തുണ

  മകന്‍ സിനിമയിലേക്കെത്തുന്നതില്‍ മെഗാസ്റ്റാര്‍ ഏറെ സന്തോഷിച്ചിരുന്നു. ശക്തമായ പിന്തുണയാണ് മകന് നല്‍കിയതെങ്കിലും അത് പ്രകടമായിരുന്നില്ല. തന്റെ നിഴലിലൂടെയല്ല മകന്‍ വളര്‍ന്നുവരേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ദുല്‍ഖറാവട്ടെ അത് അതേ പോലെ പിന്തുടരുകയാണ്. ആക്ഷനും കട്ടിനും ഇടയില്‍ ലോകത്തിലെ ഏറ്റവും നല്ല നടനാണ് താനെന്ന് കരുതുക, കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ മോശം നടനാണെന്നും കരുതണം, ഇതായിരുന്നു മമ്മൂട്ടി തനിക്ക് നല്‍കിയ ഉപദേശമെന്ന് താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.

  മലയാളത്തിന് നഷ്ടമാവുമോ?

  മലയാളത്തിന് നഷ്ടമാവുമോ?

  മലയാള സിനിമയുടെ സ്വന്തം താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്റെ നേട്ടത്തില്‍ സിനിമാപ്രേമികള്‍ ഏറെ സന്തോഷത്തിലാണെങ്കിലും ഇനി താരത്തെ മലയാളത്തിന് നഷ്ടമാവുമോയെന്ന ആശങ്കയും അവരെ അലട്ടുന്നുണ്ട്. താരം അഭിനയിച്ച ഒരു മലയാള സിനിമയ്ക്കായി ഇനിയെത്ര കാത്തിരിക്കണമെന്ന സംശയവും ഇവര്‍ക്കുണ്ട്. മലയാളത്തിന് താരപുത്രനെ നഷ്ടമാവുമോയെന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.

  English summary
  Dulquer Salmaan to play Virat Kohli in his next?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X