»   » ദുല്‍ഖറിന്റെ ആദ്യ നായിക വിവാഹിതയാകുന്നു!!! വരന്‍ സിനിമയില്‍ നിന്ന്???

ദുല്‍ഖറിന്റെ ആദ്യ നായിക വിവാഹിതയാകുന്നു!!! വരന്‍ സിനിമയില്‍ നിന്ന്???

By: Karthi
Subscribe to Filmibeat Malayalam

നല്ല സിനിമകള്‍ക്ക് മാത്രമല്ല താര വിവാഹങ്ങള്‍ക്കും 2017 സാക്ഷിയാകുമെന്നാണ് സൂചന. താര വിവാഹത്തിലാദ്യം  ശ്രീനവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്റേതാണ്. ഏപ്രില്‍ ഏഴിനാണ് വിവാഹം. പാല സ്വദേശി  അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. 

അതിന് പിന്നാലെ നടി ഭാവനയുടേയും വിവാഹമുണ്ടാകുമെന്നാണ് അറിയുന്നത്. കന്നട സിനിമാ നിര്‍മാതാവ് നവീനുമായി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. അതിന് പിന്നാലെയാണ് സിനിമാ ലോകത്ത് നിന്നും മറ്റൊരു വിവാഹ വാര്‍ത്തയും എത്തുന്നത്.  

ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലൂടെ പ്രശസ്തയായ ഗൗതമി നായരാണ് വിവാഹത്തിനൊരുങ്ങുന്നത്. ഡയമണ്ട് നക്ലേസിലെ മൂന്ന് നായികമാരില്‍ ഒരാളായിരുന്നു ഗൗതമി. മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഡയമണ്ട് നെക്ലേസിലൂടെ ഗൗതമി സ്വന്തമാക്കിയിരുന്നു.

യഥാര്‍ത്ഥ ജീവിതത്തിലെ നായകനെ ഗൗതമി കണ്ടെത്തിയതും സിനിമയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

തിരുനന്തപുരം വുമണ്‍സ് കോളേജില്‍ എംഎ സൈക്കോളജി വിദ്യാര്‍ത്ഥിയാണ് ഗൗതമി. പഠനം പൂര്‍ത്തിയാക്കി മെയ് മാസം വിവാഹം ഉണ്ടാകുമെന്നാണ് ഗൗതമിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമയായ സെക്കന്‍ഡ് ഷോയില്‍ നായികയായാണ് ഗൗതമി സിനിമയിലേക്കെത്തുന്നത്. ശ്രീനാഥ് രാജേന്ദ്രനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം മികച്ച ഹിറ്റായി.

നാല് വര്‍ഷം കൊണ്ട് അഞ്ച് ചിത്രങ്ങളില്‍ മാത്രമാണ് ഗൗതമി അഭിനയിച്ചത്. ആദ്യ വര്‍ഷം തന്നെ മൂന്ന് ചിത്രങ്ങൡലാണ് ഗൗതമി അഭിനിയച്ചത്. ചിത്രങ്ങള്‍ മൂന്നും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചെയ്ത ഒരോ ചിത്രങ്ങള്‍ക്കുമിടയില്‍ രണ്ട് വര്‍ഷത്തിന്റെ ഇടവേളയുണ്ടായിരുന്നു.

English summary
Dulquer Salman's first heroine Gauthami Nair is getting merry. Marriage will be on May after finishing Post Graduation.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam