»   » അയാള്‍ക്കെന്താ കൊമ്പുണ്ടോ.. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സിന് ഇന്നസെന്റ് കൊടുത്ത എട്ടിന്റെ പണി

അയാള്‍ക്കെന്താ കൊമ്പുണ്ടോ.. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സിന് ഇന്നസെന്റ് കൊടുത്ത എട്ടിന്റെ പണി

Posted By: Rohini
Subscribe to Filmibeat Malayalam

പ്രതിസന്ധിയിസലൂടെ കടന്നു പോയിക്കൊണ്ടിരുന്ന അമ്മ എന്ന താരസംഘടനയെ രക്ഷിക്കാന്‍ വേണ്ടി ദിലീപ് നിര്‍മിച്ച ചിത്രമാണ് ട്വന്റി 20. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും അഭിനിച്ച ചിത്രം പുതിയൊരു ചരിത്രം തന്നെ എഴുതി. എന്നാല്‍ ഇത്തരമൊരു ചിത്രം ഒരുക്കുന്നതിന് പിന്നില്‍ ഒരുപാട് വെല്ലുവിളികള്‍ ദിലീപിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ബച്ചന് ദേശീയ പുരസ്കാരം കിട്ടായാലും മമ്മൂട്ടിയ്ക്ക് കിട്ടരുത് എന്ന് ഇന്നസെന്റ് പ്രാര്‍ത്ഥിച്ചു!

താരങ്ങള്‍ തമ്മിലുള്ള ഈഗോ ക്ലാഷ് തന്നെയായിരുന്നു വിഷയം. ഒരാള്‍ ഡേറ്റ് തരുമ്പോള്‍ മറ്റെയാല്‍ ഷോ കാണിക്കും. ഈ അവസ്ഥയില്‍ നിന്ന് ദിലീപിനെ രക്ഷിച്ചത് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റാണ്. എങ്ങനെയാണെന്നല്ലേ... തുടര്‍ന്ന് വായിക്കാം...

ട്വന്റി20 യിലെ താരങ്ങള്‍

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുന്‍നിര സൂപ്പര്‍താരങ്ങളും പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയ യുവതാരങ്ങള്‍ അതിഥിയുമായി എത്തിയ ചിത്രമാണ് ട്വന്റി 20. താര സംഘടനയായ അമ്മയുടെ പ്രതിസന്ധി മാറ്റാന്‍ വേണ്ടിയാണ് ഭൂരിഭാഗം താരങ്ങളെയും കഥാപാത്രങ്ങളാക്കി ജോഷി ട്വന്റ് 20 എന്ന ചിത്രം സംവിധാനം ചെയ്തത്.

താരങ്ങളുടെ ഈഗോ

എന്നാല്‍ ഷൂട്ടിങ് സമയത്ത് നിര്‍മാതാവ് ദിലീപും സംവിധായകന്‍ ജോഷിയും നേരിട്ട ഏറ്റവും വലിയപ്രശ്‌നം താരങ്ങളുടെ ഈഗോ ആയിരുന്നു. ഒരാള്‍ ഡേറ്റ് നല്‍കുമ്പോള്‍ മറ്റേ ആള്‍ വിട്ടു നില്‍ക്കും. അയാള്‍ക്കെന്താ കൊമ്പുണ്ടോ എന്നായിരിക്കും അപ്പോള്‍ മറ്റേ സൂപ്പര്‍സ്റ്റാറിന്റെ ചോദ്യം.

ഇന്നസെന്റിനെ ചെന്നു കണ്ടു

സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ കിടന്ന് ചക്രശ്വാസം വലിക്കുകയായിരുന്നു ദിലീപ്. ഇങ്ങനെ സൂപ്പര്‍താരങ്ങള്‍ ഈഗോ കാണിച്ച് വിട്ടു നില്‍ക്കുമ്പോള്‍ മറ്റ് താരങ്ങളുടെ ഡേറ്റും പ്രശ്‌നമാവുന്നു. സാമ്പത്തിക നഷ്ടവും. ഒടുവില്‍ സഹായം അഭ്യര്‍ത്ഥിച്ച് ദിലീപ് ഇന്നസെന്റിനെ ചെന്നു കണ്ടു.

ഇന്നസെന്റ് എക്‌സിനെ വിളിച്ചു

ഇന്നസെന്റ് ആദ്യം ഒരു സൂപ്പര്‍താരത്തെ വിളിച്ചു പറഞ്ഞു, (സൂപ്പര്‍താരങ്ങളെ എക്‌സ് എന്നും വൈ എന്നും വിശേഷിപ്പിക്കാം) 'വൈ യെ ഞാന്‍ വിളിച്ചു സംസാരിച്ചു. അയാള്‍ പറയുന്നത് അടുത്ത മാസം 17 മുതല്‍ 27 വരെ സിംഗപ്പൂരിലാണ്. അതുകൊണ്ട് ആ ദിവസം ഡേറ്റ് നല്‍കാന്‍ കഴിയില്ലെന്ന്. താന്‍ വേണേല്‍ സിംഗപ്പൂരിലേക്ക് പോയിക്കൂ.. അത് കഴിഞ്ഞാല്‍ മലയാള സിനിമയില്‍ സ്ഥാനമുണ്ടാവില്ല എന്ന് ഞാന്‍ പറഞ്ഞു'. ഇത് കേട്ട് ഒരു ചിരിയോടെ എക്‌സ് പറഞ്ഞു, 'ഇതൊക്കെ വേണോ.. എന്തായാലും 17 മുതല്‍ 27 വരെ ഞാനുണ്ടാവും' എന്ന്

രണ്ടാമത്തെ ആളെയും വിളിച്ചു

അടുത്തതായി ഇന്നസെന്റ് മിസ്റ്റര്‍ വൈ യെയും വിളിച്ച് ഇതേ തന്ത്രം പ്രയോഗിച്ചു. സിംഗപ്പൂര്‍ എന്നുള്ളത് ജര്‍മനി എന്നാക്കി. 'അയാളൊരു പാവമല്ലേ, ദ്രോഹിക്കണോ' എന്നാണ് ഒരു കള്ളച്ചിരിയോടെ വൈ ചോദിച്ചത്. എന്നിട്ട് പറഞ്ഞു, 'എനിക്കൊരു പ്രശ്‌നവുമില്ല.. ആ ഡേറ്റുകളില്‍ ഞാന്‍ ഫ്രീ ആണ്' എന്ന്.

പ്രശ്‌നം സോള്‍വ്ഡ്

അങ്ങനെ പ്രശ്‌നം പരിഹരിച്ചു. രണ്ട് പേരും പറഞ്ഞ ഡേറ്റില്‍ തന്നെ സെറ്റിലെത്തി. ട്വന്റി 20 യുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ചിത്രം മികച്ച സാമ്പത്തിക വിജയം നേടുകയും അമ്മയുടെ നില ഉറപ്പിയ്ക്കുകയും ചെയ്തു.

English summary
Ego clash; What Innocent did for the shooting of twenty-twenty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam