»   » കാമുകിയെ തന്നെ കെട്ടണമെന്ന് ഫഹദിന് നിര്‍ബന്ധമില്ല

കാമുകിയെ തന്നെ കെട്ടണമെന്ന് ഫഹദിന് നിര്‍ബന്ധമില്ല

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
തന്റെ മനംകവര്‍ന്ന സുന്ദരി മലയാളിയല്ലെന്ന് ഫഹദ് ഫാസില്‍. യുഎസില്‍ താമസിയ്ക്കുന്ന പെണ്‍കുട്ടിയ്ക്ക് തന്റെ പ്രണയം അറിയാമോയെന്ന് പോലും സംശയമുണ്ടെന്നും ന്യൂജനറേഷന്‍ ഹീറോ പറയുന്നു.

അപ്രതീക്ഷിതമായി സംഭവിച്ചതാണ് തന്റെ പ്രണയം. എന്നോല്‍ തന്നോട് അവര്‍ക്ക് പ്രണയമുണ്ടോയെന്ന് ഉറപ്പില്ലാത്തതിനാല്‍ കാമുകിയെക്കുറിച്ചൊന്നും വെളിപ്പെടുത്താനില്ലെന്നും ഫഹദ് വിശദീകരിയ്ക്കുന്നു. വണ്‍വേ ലൈനാണെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ താന്‍ സീരിയസ്സാണെന്നാണ് ഫഹദിന്റെ നിലപാട്. തന്റെ പ്രണയവിശേഷം മാധ്യമങ്ങളിലൊക്കെ വാര്‍ത്തയായിട്ടും വീട്ടിലുള്ളവരൊന്നും അത് മൈന്റ് ചെയ്യാത്തതിനാല്‍ താരത്തിന് ലേശം നിരാശയമുണ്ട്.

ഒരു നിക്കാഹ് കഴിയ്ക്കാന്‍ ഉമ്മ കുറെക്കാലമായി നിര്‍ബന്ധിയ്ക്കുന്നു. എ്ന്നാല്‍ എത്ര സമ്മര്‍ദ്ദമുണ്ടായാലും വിവാഹം കഴിയ്ക്കാനുള്ള സമയമായെന്ന് തോന്നലുണ്ടാകുമ്പോഴേ താന്‍ അതിന് തയാറാവു. ബാപ്പ മുപ്പത്തിരണ്ടാം വയസ്സിലാണ് നിക്കാഹ് കഴിച്ചത്. ഇക്കാര്യത്തിലും പുള്ളിക്കാരന്റെ വഴിയേ പോകാനാണ് താത്പര്യമെന്നും ഫഹദ് വ്യക്തമാക്കുന്നു.

എന്തായാലും ഡയമണ്ട് നെക്ലേസിലെ നായകനെപ്പോലെ സ്‌നേഹിച്ച പെണ്ണിനെ തന്നെ വിവാഹം കഴിയ്ക്കണമെന്ന നിര്‍ബന്ധമൊന്നും ഫഹദ് ഫാസിലിനുമില്ല. ഉമ്മ കണ്ടെത്തിക്കൊണ്ടുവരുന്ന മൊഞ്ചത്തിപ്പെണ്ണിന് ഇപ്പോഴുള്ള കാമുകിയേക്കാള്‍ പ്രണയം തോന്നുകയാണെങ്കില്‍ അത് തന്നെ സെലക്ട് ചെയ്യുമെന്നും ഫഹദ് പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam