»   » ഫഹദിന് വീണ്ടും പിഴയ്ക്കുന്നു, റോള്‍ മോഡല്‍ വരുത്തിവച്ചത് കോടികളുടെ നഷ്ടം!!

ഫഹദിന് വീണ്ടും പിഴയ്ക്കുന്നു, റോള്‍ മോഡല്‍ വരുത്തിവച്ചത് കോടികളുടെ നഷ്ടം!!

Posted By: Rohini
Subscribe to Filmibeat Malayalam

കാലിടറിക്കൊണ്ടാണ് സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍ സിനിമാ ലോകത്ത് എത്തിയത്. ആദ്യ ചിത്രം തന്നെ പരാജയം. പിന്നീട് കേരള കഫേ എന്ന ചിത്രത്തിലൂടെ ഫഹദ് ഗംഭീര തിരിച്ചുവരവ് നടത്തി. മലയാള സിനിമയിലെ 'ദ മോസ്റ്റ് ടാലന്റ് ആക്ടര്‍' എന്ന പേരും സമ്പാദിച്ചു.

ഞങ്ങള്‍ ശാരീരിക ബന്ധത്തില്‍ അറിയാതെ ഏര്‍പ്പെട്ടുപോയി... തൊണ്ടിമുതല്‍ വിജയത്തോടെ മുന്നില്‍

എന്നാല്‍ ഇടക്കാലത്ത് ഫഹദിന് വീണ്ടും കാല് തെറ്റി. തൊടുന്ന ചിത്രങ്ങളെല്ലാം പരാജയം. അതോടെ ഫഹദ് കരാറൊപ്പുവച്ച ചിത്രങ്ങളുടെ അഡ്വാന്‍സ് തിരികെ കൊടുത്തു പിന്മാറി.. വളരെ സെലക്ടീവായി. ഇപ്പോഴിതാ വീണ്ടും ഫഹദിന് പിഴയ്ക്കുന്നു.

റോള്‍ മോഡല്‍

ഈ വര്‍ഷം ഫഹദിന്റേതായി റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളിലൊന്നാണ് റാഫി സംവിധാനം ചെയ്ത റോള്‍ മോഡല്‍. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു.

പൊട്ടിപ്പളിഞ്ഞു

എന്നാല്‍ റോള്‍ മോഡലിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. വെറും കോമഡി മാത്രമായി പ്രേക്ഷകരെ വെറുപ്പിച്ച ചിത്രം എന്ന ചീത്തപ്പേരും റോള്‍ മോഡലിനുണ്ടായി. പഞ്ചാബി ഹൗസുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ചില രംഗങ്ങളൊക്കെ പരമ ബോറായിരുന്നു

നിര്‍മാതാവിന്റെ നഷ്ടം

ഒമ്പത് കോടി രൂപ ചെലവിട്ടാണ് റോള്‍ മോഡല്‍ എന്ന ചിത്ര നിര്‍മിച്ചത്. മുടക്ക് മുതല്‍ പോലും ചിത്രത്തിന് തിരിച്ചു പിടക്കാന്‍ കഴിഞ്ഞില്ലത്രെ. മൂന്നരക്കോടി രൂപയുടെ നഷ്ടം നിര്‍മാതാവിന് സംഭവിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മറ്റ് രണ്ട് ചിത്രങ്ങള്‍

ടേക്ക് ഓഫ്, തൊണ്ടി മൊതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം റിലിസ് ചെയ്ത ഫഹദിന്റെ മറ്റ് രണ്ട് ചിത്രങ്ങള്‍. ടേക്ക് ഓഫ് ഗംഭീര വിജയം നേടിയെങ്കിലും, മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ട് മുതലിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിയ്ക്കുന്നുണ്ട്.

ഇനി പ്രതീക്ഷ

വേലൈക്കാരന്‍ എന്ന തമിഴ് ചിത്രമാണ് ഇനി ഫഹദിന്റെ ഏറ്റവും വലിയ പ്രതീക്ഷ. ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രവുമായി തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ് ഫഹദ്. ട്രാന്‍സ്, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലാണ് നിലവില്‍ ഫഹദ് അഭിനയിക്കുന്നത്.

മാതൃകയായി ഫഹദ്

2014 മുതല്‍ 2016 വരെ ഫഹദിന് തുടര്‍ച്ചയായി പരാജയങ്ങളായിരുന്നു. അതിനിടയില്‍ ഒന്നോ രണ്ടോ ശരാശരി വിജയങ്ങള്‍ കിട്ടിയാല്‍ ആയി. അതോടെ ഫഹദ് വളരെ സെലക്ടിവാകാന്‍ തീരുമാനിച്ചു. കരാറൊപ്പുവച്ച പല ചിത്രങ്ങളുടെയും അഡ്വാന്‍സ് മടക്കി നല്‍കി പിന്മാറി. മാതൃകാപരമായ പ്രവൃത്തി എന്ന് ആരാധകര്‍ വാഴ്ത്തി

പ്രതികാരം ചെയ്തു

തുടര്‍ന്നാണ് മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ ഫഹദ് ഗംഭീര മടങ്ങി വരവ് നടത്തിയത്. ഫഹദ് ഫാസില്‍ തിരിച്ചെത്തി എന്ന് ആരാധകരും വിശ്വസിച്ചു. അതിനിടയിലാണ് റോള്‍ മോഡലിന്റെ പരാജയം.

English summary
Fahadh Faasil's Role Model lost 3.5 crore?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam