»   » പൃഥ്വിരാജ് വൈകുന്തോറും നാഗാര്‍ജ്ജുന സന്തോഷിക്കും, പൃഥ്വി അങ്ങനെ വിട്ടുകൊടുക്കുമോ?

പൃഥ്വിരാജ് വൈകുന്തോറും നാഗാര്‍ജ്ജുന സന്തോഷിക്കും, പൃഥ്വി അങ്ങനെ വിട്ടുകൊടുക്കുമോ?

Posted By: Nihara
Subscribe to Filmibeat Malayalam

കാലത്തിനൊപ്പമുള്ള മാറ്റത്തിനനുസരിച്ച് സഞ്ചരിക്കുന്ന താരമാണ് പൃഥ്വിരാജ്. ഏത് വിഷയത്തിലായാലും തന്റേതായ നിലപാട് താരം തുറന്നുപറയാറുമുണ്ട്. നിലപാടുകളുടെ കാര്യത്തിലായലും തിരഞ്ഞെടുക്കുന്ന സിനിമയിലായാലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് പൃഥ്വിരാജ്.

ദിലീപിന് വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍, ആശങ്കയോടെ മെഗാസ്റ്റാര്‍! ആര്‍ക്കൊപ്പം നില്‍ക്കും?

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ഈ താരപുത്രന്റെ ലേറ്റസ്റ്റ് ചിത്രമായ ആദം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. തൊട്ടുമുന്‍പെത്തിയ ഒടിയന്‍ പ്രതീക്ഷിച്ചത്ര വിജയം നല്‍കിയില്ലെങ്കിലും ആദത്തിലൂടെ പ്രേക്ഷക പ്രതീക്ഷ നില നിര്‍ത്താന്‍ താരത്തിന് കഴിഞ്ഞു.

കൈനിറയെ ചിത്രങ്ങള്‍

ഓണത്തിനെത്തിയ ആദമാണ് പൃഥ്വിയുടേതായി സമീപ കാലത്ത് പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ഇതിനു പുറമേ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നിരവധി സംവിധായകര്‍ താരത്തിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്.

പ്രേക്ഷകരുടെ പ്രതീക്ഷ നില നിര്‍ത്തി

പൃഥ്വിരാജ് ചിത്രം എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിക്കുകയാണ്. വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അഗ്രഗണ്യനാണ് താരം.

കര്‍ണനെ കാത്തിരിക്കുന്നു

എന്ന് നിന്റെ നിന്റെ മൊയ്തീനു ശേഷം പൃഥ്വിയും ആര്‍ എസ് വിമലും ഒരുമിക്കുന്ന കര്‍ണ്ണനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ഈ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തു വരാത്തത് പ്രേക്ഷകരെ അലട്ടുന്നുണ്ട്.

ചിത്രീകരണം ആരംഭിക്കുന്നത്

കര്‍ണന്റെ ചിത്രീകരണം എന്നാണ് ആരംഭിക്കുന്നതെന്നതിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുവെന്ന് മുന്‍പ് വാര്‍ത്ത വന്നിരുന്നു.

പൃഥ്വിയെ കടത്തിവെട്ടാന്‍ നാഗാര്‍ജ്ജുന

പൃഥ്വിയുടെ കര്‍ണ്ണന്‍ വൈകുന്തോറും നാഗാര്‍ജ്ജുനയ്ക്ക് സന്തോഷമാണ്. രണ്ടാമൂഴത്തില്‍ കര്‍ണ്ണനായെത്തുന്നത് അദ്ദേഹമാണ്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

ആരാധകര്‍ക്ക് തിരിച്ചടിയാകുമോ?

പൃഥ്വിരാജിന്റെ കര്‍ണ്ണന്‍ വൈകുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകര്‍. പൃഥ്വി എത്തുന്നതിനു മുന്‍പ് നാഗാര്‍ജ്ജുന എത്തിയാല്‍ അത് താരത്തിന് വന്‍ തിരിച്ചടിയാകുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

English summary
Fans eagerly waiting to see Prithiviraj as Karnan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam