»   » ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ് പൃഥ്വിരാജിനെ അപമാനിച്ചു എന്ന് ആരോപണം, എന്തുണ്ടായി??

ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ് പൃഥ്വിരാജിനെ അപമാനിച്ചു എന്ന് ആരോപണം, എന്തുണ്ടായി??

Posted By: Rohini
Subscribe to Filmibeat Malayalam

ആരെയും നോവിക്കാതെയാണ് ഏഷ്യനെറ്റ് ചാനല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. ഏതെങ്കിലും കാറ്റഗറിയില്‍ പെടുത്തി എല്ലാവര്‍ക്കും പുരസ്‌കാരം നല്‍കി സന്തോഷിപ്പിയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

എന്നാല്‍ ഇത്തവണത്തെ ഏഷ്യനെറ്റ് ഫിലിം പുരസ്‌കാരം ചാനലില്‍ ടെവിക്കാസ്റ്റ് ചെയ്തതോടെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു. പത്തേമാരിയ്ക്കും സു സു സുധി വാത്മീകത്തിനുമൊന്നും ഒരു പുരസ്‌കാരവും നല്‍കിയില്ല എന്നതായിരുന്നു പ്രധാന ആരോപണം. അത് ജൂറിയുടെ താത്പര്യത്തിന് വിടാം.

അതേ സമയം, മികച്ച നടനുള്ള പുരസ്‌കാരം നേടിയ പൃഥ്വിരാജിന്റെ ആരാധകരും ഇപ്പോള്‍ ഏഷ്യനെറ്റ് അവാര്‍ഡിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നടനെ പുരസ്‌കാര നിശയില്‍ അപമാനിച്ചു എന്നാണ് ആരോപണം. എന്താണ് കാര്യം?

ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ് പൃഥ്വിരാജിനെ അപമാനിച്ചു എന്ന് ആരോപണം

കഴിഞ്ഞ ദിവസം ഏഷ്യനെറ്റ് ചാനലില്‍ ടെലിക്കാസ്റ്റ് ചെയ്ത ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച പൃഥ്വിരാജിനെ അപമാനിച്ചു എന്നും, വില കുറച്ചു കാണിച്ചു എന്നുമാണ് ആരാധകരുടെ ആരോപണം

ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ് പൃഥ്വിരാജിനെ അപമാനിച്ചു എന്ന് ആരോപണം

മനപൂര്‍വ്വമാണ് പൃഥ്വിരാജിനെ അപമാനിച്ചതെന്നാണ് ആരാധകരുടെ പക്ഷം. ഇതെല്ലാവര്‍ക്കും മനസ്സിലായി കാണും എന്നും ആരാധകര്‍ പറയുന്നു.

ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ് പൃഥ്വിരാജിനെ അപമാനിച്ചു എന്ന് ആരോപണം

മറ്റ് എല്ലാ അവാര്‍ഡുകള്‍ക്കും അവാര്‍ഡ് വിന്നേഴ്‌സിന്റെ പ്രൊഫൈല്‍ കാണിച്ച ശേഷമാണ് പുരസ്‌കാരം നല്‍കിയതെന്നും എന്നാല്‍ പൃഥ്വിരാജിന്റെ മാത്രം പ്രൊഫൈല്‍ കാണിച്ചില്ല എന്നതുമാണ് ഹേതു.

ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ് പൃഥ്വിരാജിനെ അപമാനിച്ചു എന്ന് ആരോപണം

ഏഷ്യനെറ്റ് ഫിലിം അവാര്‍ഡിലെ ഏറ്റവും വലിയ അവാര്‍ഡില്‍ ഒന്നാണ് പൃഥ്വി നേടിയത്. പുരസ്‌കാരം സമ്മാനിക്കാനായി തമിഴ് നടന്‍ വിക്രം പൃഥ്വിരാജിന്റെ പേര് പ്രഖ്യാപിച്ച ശേഷം, സ്‌ക്രീനില്‍ പ്രൊഫൈല്‍ പ്രതീക്ഷിച്ച് പൃഥ്വി കസേരയില്‍ തന്നെ ഇരുന്നത് കാണാമായിരുന്നു.

ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ് പൃഥ്വിരാജിനെ അപമാനിച്ചു എന്ന് ആരോപണം

ഇത് കൂടാതെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നോമിനേഷന്‍ ലിസ്റ്റില്‍ ബാക്കി അഭിനേതാക്കളുടെ എല്ലാം ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, 2015 ല്‍ തൊട്ടതെല്ലാം പൊന്നാക്കിയ പൃഥ്വിരാജിന്റെ ഒരു പടം മാത്രമേ കാണിച്ചുള്ളൂ എന്നതും ആക്ഷേപിയ്ക്കുന്നതിന് തുല്യമാണെന്ന് ആരാധകര്‍ പറയുന്നു

English summary
Fans alleged that Asianet film award insulted prithviraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam