»   » നായകന്‍ കമ്യൂണിസ്റ്റെങ്കില്‍ നായികയായി ഈ തൃശൂര്‍ക്കാരി തന്നെ വേണം!!! അതാ ഇപ്പോഴത്തെ സ്റ്റൈൽ!!!

നായകന്‍ കമ്യൂണിസ്റ്റെങ്കില്‍ നായികയായി ഈ തൃശൂര്‍ക്കാരി തന്നെ വേണം!!! അതാ ഇപ്പോഴത്തെ സ്റ്റൈൽ!!!

Posted By: Karthi
Subscribe to Filmibeat Malayalam

നായകന്‍ കമ്യൂണിസ്റ്റാണെങ്കില്‍ ഈ നായികയെ സിനിമയില്‍ നിന്നും ഒഴിച്ച് നിറുത്താനാകില്ലെന്നാണ് അടുത്തിടെയായി മലയാള സിനിമയിലെ ഒരു പതിവ്. മെക്‌സിക്കന്‍ അപാരതയില്‍ നായകയായി എത്തിയ ഗായത്രി സുരേഷ് മറ്റൊരു കമ്യൂണിസ്റ്റ് ചിത്രത്തിലും നായികയായി എത്തുകയാണ്. നിവിന്‍ പോളി ചിത്രം സഖാവാണ് ഗായത്രി നായികയായി എത്തുന്ന ചിത്രം.

2017ല്‍ ഗായത്രിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു ഒരു മെക്‌സിക്കന്‍ അപാരത ചിത്രത്തില്‍ ടൊവിനോയുടെ നായികയായിട്ടാണ് ഗായത്രി എത്തിയത്. ചിത്രം സൂപ്പര്‍ ഹിറ്റായി. വിഷു റിലീസായി തിയറ്ററിലെത്തുന്ന നിവിന്‍ പോളി ചിത്രമായ സഖാവിലും മൂന്ന് നായികമാരിലൊരാളായി ഗായത്രിയുണ്ട്.

തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തില്‍ ഗായത്രി സുരേഷിനെക്കൂടാതെ ഐശ്വര്യ രാജേഷ്, അപര്‍ണ ഗോപിനാഥ് എന്നിവരും ചിത്രത്തില്‍ നായികമാരായെത്തുന്നു. വിഷു ചിത്രമായാണ് ചിത്രം തിയറ്ററിലെത്തുന്നത്.

ടൊവിനോ തോമസ് നായകനായി എത്തിയ ക്യാമ്പസ് ചിത്രം തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്‍ ഗായത്രി സുരേഷാണ് നായിക. നവാഗതനായ ടോ ഇമ്മട്ടി ഒരുക്കിയ ചിത്രത്തില്‍ ഇടതുപക്ഷ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ കലാലയ രാഷ്ട്രീയ സഘട്ടനങ്ങളാണ് ചിത്രം പറയുന്നത്.

തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത ജെമുനാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് സിനിമയിലേക്കെത്തുന്നത്. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായിക. പിന്നീട് ഓരേ മുഖം എന്ന ചിത്രത്തിലും ഗായത്രി നായികയായി എത്തി. അടുത്തടുത്ത് രണ്ട് ചിത്രങ്ങളിലും നായകന്മാര്‍ കമ്യൂണിസ്റ്റുകാരായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള പ്രചരണം ആരംഭിച്ചത്.

ഇതുവരെ പുറത്തിറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരതയിലടക്കം തൃശൂര്‍ ശൈലിയിലുള്ള സംഭാഷമാണ് ഗായത്രി തുടരുന്നത്. എന്നാല്‍ താന്‍ അത് മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ഗായത്രി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയരുന്നു. സ്ഥിരമായി ഒരു ശൈലി പിന്തുടരാതെ വ്യത്യസ്തയാകാന്‍ ശ്രമിക്കുകയാണ് ഗായത്രി. ഒരു തമിഴ് ചിത്രത്തിലും ഗായത്രി ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

English summary
Gayathri suresh is one of the heroin in Nivin Pauly starring Sakhavu. She was also the heroin of Oru Mexican Aparatha. Heroes of both movie are communist.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam