»   » ചിമ്പുവുമൊത്തുള്ള ഫോട്ടോ ഹന്‍സികയ്ക്ക് അസ്വസ്ഥത

ചിമ്പുവുമൊത്തുള്ള ഫോട്ടോ ഹന്‍സികയ്ക്ക് അസ്വസ്ഥത

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തെ റൊമാന്റിക് ഹീറോയാണ് ചിമ്പുവെന്ന് വിളിക്കുന്ന ചിലമ്പരശന്‍. വെള്ളിത്തിരയിലെന്നപോലെ ജീവിതത്തിലും ചിമ്പുവിന് റൊമാന്റിക് ഹീറോയെന്ന പേര് ചേരും. പല മുന്‍നിര നടിമാരുമായി പ്രണയത്തിലാവുകയും പലതരം വിവാദങ്ങള്‍ക്കിടവരുത്തുകയും ഒടുവില്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ട് ബന്ധം തകരുകയും ചെയ്യുന്നതാണ് ചിമ്പുവിന്റെ പ്രണയത്തിന്റെ ഒരു പതിവ് സ്റ്റൈല്‍. ഏറ്റവുമൊടുവില്‍ വിവാദമായ ചിമ്പുവിന്റെ പ്രണയം നയന്‍താരയുമൊത്തായിരുന്നു.

പ്രണയകാലത്ത് പാര്‍ട്ടികളിലും മറ്റും ഒന്നിച്ചെത്തിയിരുന്ന ഇവരുടെ ചുംബനചിത്രങ്ങളും മറ്റും നയന്‍താരയുടെ മറ്റൊരു പ്രണയം കൂടി തകര്‍ന്നിട്ടും ഇന്റര്‍നെറ്റില്‍ സജീവമാണ്. ഇപ്പോള്‍ ചിമ്പു ഹന്‍സിക മൊത്വാവിനിയുമായിട്ടാണ് പ്രണയിച്ചു നടക്കുന്നത്. ട്വിറ്ററിലൂടെ പ്രണയം വെളിപ്പെടുത്തിയ ഇവര്‍ തങ്ങള്‍ വിവാഹിതരാകുമെന്നകാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

Simbu and Hansika Motwani

പഴയ നയന്‍താര-ചിമ്പു ചിത്രം പോലെ ഇപ്പോള്‍ എവിടെയും പരക്കുന്നത് ഹന്‍സിക-ചിമ്പു ചിത്രമാണ്. ആലിംഗനബദ്ധരായി നില്‍ക്കുന്ന ഇരുവരെയും ഫോട്ടോ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ഹന്‍സിക ആകെ പരിഭ്രമത്തിലാണത്രേ. ഫോട്ടോ ശ്രദ്ധിച്ചാലറിയാം തങ്ങളുടെ ആലംഗനും ക്യാമറയില്‍ പകര്‍ത്തുന്നത് ഹന്‍സിക അറിഞ്ഞ മട്ടില്ല, പക്ഷേ ചിമ്പു പതിവ് സ്റ്റൈലില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുപോലെയാണ് നില്‍ക്കുന്നത്.

ഈ ചിത്രം മാസികകളും മറ്റും പ്രസിദ്ധീകരിച്ചത് തനിയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ഹന്‍സിക ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ആദ്യ പ്രണയമാണിതെന്നും പ്രണയിച്ചും ഡേറ്റിങ് നടത്തിയും തനിയ്ക്ക് അത്ര പരിചയമില്ലെന്നും. ഈ ചിത്രം പ്രചരിപ്പിച്ചവര്‍ ആരായാലും അവരെ വെറുതെ വിടില്ലെന്നുമാണ് ഹന്‍സിക പറയുന്നത്.

English summary
Hansika very furious over her photos with Simbu being leaked out to the press

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X