»   » സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് വാശി, വരലക്ഷ്മിയുടെ ഇറങ്ങിപ്പോക്കിനെക്കുറിച്ച് സംവിധായകന്‍

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് വാശി, വരലക്ഷ്മിയുടെ ഇറങ്ങിപ്പോക്കിനെക്കുറിച്ച് സംവിധായകന്‍

Posted By: Nihara
Subscribe to Filmibeat Malayalam

കസബയ്ക്ക് ശേഷം വരലക്ഷ്മി ശരത് കുമാറിന്റെ അടുത്ത മലയാള ചിത്രം ജയറാം സമുദ്രക്കനി ടീമിനൊപ്പമുള്ള ആകാശ മിഠായി ആണെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സമുദ്രക്കനി ഇതാദ്യമായാണ് ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്. അപ്പ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ആകാശ മിഠായി. അഭിനയ മികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സമുദ്രക്കനിയുടെ സംവിധാന സംരംഭത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ ചിത്രത്തില്‍ നിന്നും താരത്തെ പുറത്താക്കിയെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജയറാമിന്റെ നായികയായി അഭിനയിക്കുന്നതിന്റെ സന്തോഷം ട്വിറ്ററിലൂടെ വരലക്ഷ്മി പങ്കുവെച്ചിരുന്നു. തമിഴില്‍ മികവു തെളിയിച്ചിട്ടുള്ള സമുദ്രക്കനിയുടെ ആദ്യ സംവിധാന സംരംഭത്തില്‍ നിന്നും വരലക്ഷ്മി പുറത്തേക്കെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് . ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തു വന്നിട്ടുണ്ട്. ചിത്രത്തില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ച് ഇതാദ്യമായി പ്രതികരിക്കുകയാണ് സംവിധായകനായ സമുദ്രക്കനി.

വരലക്ഷ്മി ഇറങ്ങിപ്പോയതിനെക്കുറിച്ച് സംവിധായകന്‍ പറയുന്നത്

നിര്‍മ്മാതാക്കളുമായി യോജിച്ച് പോവാന്‍ കഴിയാത്ത സാഹചര്യത്തെത്തുടര്‍ന്നാണ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നാണ് വരലക്ഷ്മി അറിയിച്ചിരുന്നത്. എന്നാല്‍ അതായിരുന്നില്ല യഥാര്‍ത്ഥ കാരണമെന്നാണ് സംവിധായകന്‍ സമുദ്രക്കനി പറയുന്നത്. ഇതാദ്യമായി സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകന്‍.

ഇക്കാരണത്താലാണ് ഇറങ്ങിപ്പോയത്

തനിക്ക് ലഭിച്ച താമസ സൗകര്യത്തില്‍ തൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ഇറങ്ങിപ്പോയതെന്ന് സംവിധായകന്‍ സമുദ്രക്കനി വെളിപ്പെടുത്തി. തമിഴ് മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചു

ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി ഒരുക്കിയ താമസ സൗകര്യം ഇഷ്ടപ്പെടാതിരുന്ന വരലക്ഷ്മി സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രൊഡക്ഷന്‍ അസിസ്റ്റന്റുമായി വഴക്കുണ്ടാക്കി.

ലോ ബജറ്റ് ചിത്രമാണ്

ലോ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയായതിനാല്‍ത്തന്നെ താനടക്കമുള്ള എല്ലാവര്‍ക്കും ഒരേ ഹോട്ടലിലാണ് താമസം ഒരുക്കിയത്. എന്നാല്‍ ആ ഹോട്ടല്‍ വരലക്ഷ്മിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഭക്ഷണവും താമസവും ബുദ്ധിമുട്ടായതിനെത്തുടര്‍ന്ന് അവര്‍ ചിത്രത്തില്‍ നിന്നും സ്വയം പിന്‍വാങ്ങുകയായിരുന്നു.

വരലക്ഷ്മിയുടെ പ്രതികരണം

ചിത്രീകരണം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് സിനിമയില്‍ നിന്നും പുറത്താക്കിയെന്നുള്ള വിവരം തനിക്ക് ലഭിച്ചതെന്നാണ് വരലക്ഷ്മി പറഞ്ഞത്. നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം കാരണമാണ് നടി പുറത്തായതെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഞാന്‍ ആ സിനിമയുടെ കരാര്‍ ഉപേക്ഷിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി ചില പ്രശ്‌നങ്ങളുണ്ടായി. ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ കഴിഞ്ഞില്ല. അവര്‍ പറയുന്ന നിബന്ധകളനുസരിച്ച് ജോലി ചെയ്യാന്‍ എനിക്കാവില്ലെന്നാണ് വരലക്ഷ്മി ട്വീറ്റ് ചെയ്തിട്ടുള്ളത്.

യോജിച്ചു പോവാന്‍ കഴിയില്ല, ഉപേക്ഷിച്ചു

ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തനിക്കു മുന്നില്‍ വെച്ച നിബന്ധനകള്‍ അനുസരിക്കാന്‍ കഴിയില്ലെന്നറിയിച്ചാണ് വരലക്ഷ്മി ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. നിര്‍മ്മാതാക്കളുമായി ചില പ്രശ്നങ്ങളുണ്ടായെന്നും അവരുമായി യോജിച്ചു പോവാന്‍ കഴിയില്ലെന്നും ടൈംസ് ഒാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ചിത്രത്തിലെ നായികയ്ക്കു വേണ്ട ലുക്കിലല്ല

അല്‍പ്പം വണ്ണമുള്ള ശരീരപ്രകൃതിയോടുകൂടിയ ഒരു നടിയെ ആയിരുന്നു ചിത്രത്തിലെ കഥാപാത്രമാവാന്‍ ആവശ്യം. ‘കസബ'യില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ. പക്ഷേ ഇപ്പോള്‍ അവര്‍ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ല ഇപ്പോള്‍. അതിനാല്‍ വരലക്ഷ്മിയുടെ സ്ഥാനത്ത് ഇനിയയെ നിശ്ചയിച്ചു.

ഒടുവില്‍ കണ്ടതിനേക്കാളും മാറി

കഴിഞ്ഞ രണ്ട് മാസങ്ങളായി വരലക്ഷ്മിയെ ഞങ്ങളാരും നേരിട്ട് കണ്ടിട്ടില്ല. ഈ ചിത്രത്തിലേക്ക് തീരുമാനിക്കുമ്പോള്‍ കസബയിലെ അവരുടെ കഥാപാത്രമായിരുന്നു മനസില്‍. കൊച്ചിയില്‍ കഴിഞ്ഞദിവസം നടത്തിയ പൂജയുടെ സമയത്താണ് അവരെ നേരില്‍ കാണുന്നത്. രൂപമാറ്റത്തെക്കുറിച്ച് അപ്പോഴാണ് തങ്ങള്‍ അറിഞ്ഞതെന്നുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ സുബൈര്‍ പറയുന്നത്.

English summary
We had recently reported that Varalaxmi Sarathkumar had signed to play the female protagonist in Samuthirakani's debut directorial in Malayalam, Aakasha Mittayee. The actress herself told us she was "excited to work with both Samuthirakani and Jayaram" in the movie. However, we have now come to know that Varalaxmi is not part of the project anymore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam