»   » ജയസൂര്യ ചിത്രത്തിലെ നായികയെ ആ സിനിമയിലെ എല്ലാവരും ഉമ്മവച്ചു!!! പലവട്ടം!!!

ജയസൂര്യ ചിത്രത്തിലെ നായികയെ ആ സിനിമയിലെ എല്ലാവരും ഉമ്മവച്ചു!!! പലവട്ടം!!!

Posted By: karthi
Subscribe to Filmibeat Malayalam

സിനിമയിലെ നായികമാരെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ സജീവമാകുന്ന സമയത്താണ് തങ്ങളുടെ സിനിമയിലെ നായികയെ ആ ചിത്രത്തിലെ എല്ലവരും പലവട്ടം ചുംബിച്ചിട്ടുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞത്.

ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച ഹരികൃഷ്ണനും ധര്‍മജനും പങ്കെടുത്ത കൗമുദി ചാനല്‍ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒറ്റ ചിത്രത്തിലൂടെ ചിത്രത്തിനൊപ്പം ഹിറ്റായ നായികയാണ് പിങ്കി. ആട് ഒരു ഭീകര ജീവി എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ നായകനായ ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിനൊപ്പം പിങ്കിയും ശ്രദ്ധിക്കപ്പെട്ടു.

മലയാള സിനിമയില്‍ ആട് നായികയായി എത്തിയ ആദ്യ ചിത്രമായിരുന്നു ആട് ഒരു ഭീകരജീവി. ഷാജി പാപ്പനും സംഘത്തിനും ഒരു വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനമായി കിട്ടുന്ന ആടിനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രത്തിന്റെ കഥ.

വളരെ മികച്ച പ്രകടനം കാഴ്ചവച്ച പിങ്കി എല്ലാവരുടേയും പ്രീതി പിടിച്ചുപറ്റി. ചിത്രത്തിലെ എല്ലാവരും പിങ്കിയെ നിരവധി തവണ ഉമ്മവച്ചിട്ടണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു. ചെവിയാണ് പിങ്കിയുടെ സൗന്ദര്യമെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു.

ആദ്യ ഷോട്ടുകള്‍ തന്നെ രണ്ടാമതൊരു ടേക്കിന്റെ ആവശ്യമില്ലാതെയാണ് പിങ്കി പൂര്‍ത്തിയാക്കിത്. ഒരു പഴത്തൊലി ഇട്ടുകൊടുത്താണ് ആദ്യ രംഗത്ത് പിങ്കിയെ അഭിനയിപ്പിച്ചത്.

ലക്ഷങ്ങള്‍ മുടക്കി കൊണ്ടുവരുന്ന നായികമാരില്‍ നിന്നും പഴത്തൊലി ഭാവങ്ങള്‍ ലഭിക്കുമ്പോള്‍ ഒരു പഴത്തൊലിയുടെ ചെലവില്‍ മിച്ച ഭാവങ്ങള്‍ നല്‍കിയ പിങ്കിയാണ് താരമെന്ന് അന്ന് സെറ്റിലുണ്ടായിരുന്ന ആരോ പറഞ്ഞതായി അവര്‍ ഓര്‍മിക്കുന്നു.

തിയറ്ററില്‍ ഗംഭീര വിജയമായില്ലെങ്കിലും മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രീതി നേടി ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ആദ്യ ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്.

English summary
Jayasurya movie Aadu Oru Bheekara Jeevi heroin kissed by the whole team several times. The central character Goat Pinky was so much cute and favorite for the team.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam