For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹോളിവുഡ് 'അടിച്ചുമാറ്റിയ' മലയാള ചിത്രം!!! ആ ക്രെഡിറ്റും നിവിന്‍ പോളിക്ക്!!!

  By Jince K Benny
  |

  അടുത്താലത്തായി മലയാള സിനിമകള്‍ കേള്‍ക്കുന്ന ഏറ്റവും വലിയ ആരോപണമാണ് കോപ്പിയടി. കൊറിയ ഉള്‍പ്പെടെയുള്ള വിദേശ ഭാഷാ ചിത്രങ്ങള്‍ അതു പോലെ പകര്‍ത്തിയും പ്രമേയം കോപ്പിയടിച്ചും സിനിമകള്‍ ഇറങ്ങുന്നുണ്ട്. ഇത്തരം ചിത്രങ്ങള്‍ കണ്ടെത്തി സോഷ്യല്‍ മീഡിയ വഴി ആളുകള്‍ ആഘോഷിച്ചിട്ടും ഈ പ്രവണതയ്ക്ക് കാര്യമായ കുറവ് കണ്ടില്ല. പ്രമേയപരമായ കോപ്പിടി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പലരും അതിനെ പ്രചോദനം എന്ന് പറഞ്ഞ് രക്ഷപെടാറാണ് പതിവ്.

  കാര്യ ഇതൊക്കെയാണെങ്കിലും മലയാളത്തിലിറങ്ങിയ ഒരു ചിത്രത്തെ കോപ്പിയടിച്ച് ഹോളിവുഡില്‍ ഒരു സിനിമ ഇറങ്ങിയിരിക്കുന്നതായാണ് പുതിയ വാര്‍ത്ത. അതും ഒരു നിവിന്‍ പോളി ചിത്രം. മൂന്ന് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ജൂഡ് ആന്റണി ചിത്രം ഓം ശാന്തി ഓശാനയാണ് ഹോളിവുഡ് ചിത്രത്തിന് കാരണമായത്. ചിത്രം പൂര്‍ണമായി പകര്‍ത്തുകയല്ല ചെയ്തിട്ടുള്ളത്. മൈന്‍ എന്ന ചിത്രത്തിന്റെ പ്രമേയം ഓം ശാന്തി ഓശാനിലെ ഒരു സീക്വന്‍സ് ആണെന്ന് മാത്രം.

  ഇറ്റാലിയന്‍ അമേരിക്കന്‍ സൈക്കോ ത്രില്ലറായ മൈന്‍ ആണ് ചിത്രം. ഇറ്റലിയില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ഈ വര്‍ഷം അമേരിക്കയില്‍ റിലീസിനെത്തും. ആഫ്രിക്കന്‍ മിഷനുമായി ബന്ധപ്പെട്ട് മരുഭൂമിയില്‍ കുടുങ്ങിപ്പോകുന്ന ഒരു പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഓം ശാന്തി ഓശാനയില്‍ അജു വര്‍ഗീസും നിവിന്‍ പോളിയും അവതരിപ്പിക്കുന്ന പട്ടാള കഥാപാത്രങ്ങളുടെ സ്വീകന്‍സുമായി ചിത്രത്തിന്റെ പ്രമേയത്തിന് സാദൃശ്യമുണ്ടെന്ന് മാത്രം.

  തന്റെ ദൗത്യവുമായി മുന്നേറുന്നതിനിടെ നായകന്റെ കൂടെയുണ്ടായിരുന്ന പട്ടാളക്കാരന്‍ മൈനില്‍ ചവുട്ടി പൊട്ടിത്തെറിക്കുന്നു. അടുത്ത ചുവട് മുന്നോട്ട് വയ്ക്കുന്ന നായകന് ചവിട്ടുന്നതും മൈനിന് മുകളില്‍. സഹായത്തിനായി കൂടെ ആരുമില്ല. കാലൊന്നനക്കിയാല്‍ പൊട്ടിത്തെറിക്കും. ഇൗ അപകടത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന നായയകന്റെ ആത്മസങ്കര്‍ഷങ്ങളും ശ്രമവുമാണ് ചിത്രത്തിന്റെ പ്രമേയം.

  ഇതിന് സമാനമായ ഒരു രംഗം ഓം ശാന്തി ഓശാനയില്‍ ഉണ്ടെന്നാതാണ് കോപ്പിയടി ചര്‍ച്ചയ്ക്ക് കാരണം. പ്രക്ഷേകരം കുടുകുടെ ചിരിപ്പിച്ച സീനായിരുന്നു ഓം ശാന്തി ഓശാനയിലെ മൈന്‍ രംഗം. നിവിന്‍ പോളിയും അജു വര്‍ഗീസും തമ്മില്‍ പിണങ്ങുന്നതിനുള്ള കാരണമായി അജു നസ്രിയയോട് പറയുന്നതാണ് ഇ മൈന്‍ കഥ. നിവിനെ ചതിച്ച് കടന്നു കളയുന്ന അജുവന്റെ ആ രംഗം മൈന്‍ എന്ന ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് ചെയ്യുന്നത്.

  പട്ടാളത്തില്‍ സഹപ്രവര്‍ത്തകരായിരുന്നു നിവന്‍ പോളിയുടെ ഗിരിയും അജുവര്‍ഗീസിന്റെ കാഞ്ഞാണിയും. മൊത്തത്തില്‍ ഒരു വശപ്പെശകുള്ള കാഞ്ഞാണി ആളുകളെ പറ്റിക്കുന്നതിലും വിരുതനാണ്. ഇരുവരും ഉള്‍പ്പെടുന്ന ഒരു ദൗത്യത്തിനിടെ കാഞ്ഞാണി മൈനില്‍ ചവിട്ടുന്നു. അവനെ രക്ഷിക്കുന്നതിനായി ഗിരി മൈന്‍ പൊട്ടാതെ അമര്‍ത്തിപ്പിടിച്ച് രക്ഷിക്കുന്നു. എന്നാല്‍ മൈന്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ഗിരിയെ ഒറ്റക്കാക്കി മുങ്ങുകയാണ് കാഞ്ഞാണി ചെയ്യുന്നത്.

  ജൂഡ് ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഓം ശാന്തി ഓശാന. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം 2014ലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രമായിരുന്നു. നിവിന്‍ പോളിയും നസ്രിയയും അജു വര്‍ഗീസും പ്രധാന വേഷത്തിലെത്തിയ ചിത്ര നായികാ പ്രാധാന്യമുള്ള പ്രണയ ചിത്രമായിരുന്നു.

  മൈന്‍ സിനിമയുടെ ട്രെയിലര്‍ കാണാം...

  ഓം ശാന്തി ഓശാനയിലെ രംഗം കാണാം...

  English summary
  A Hollywood movie made by a sequence from Malayalam Movie. The movie is an Italian American poroduction. Its main theme was a scene in Om Santhi Osana.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X