»   » കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന് ഹൃത്വിക് റോഷന്‍, ഗോസിപ്പ് അഴിച്ചുവിടരുത്

കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന് ഹൃത്വിക് റോഷന്‍, ഗോസിപ്പ് അഴിച്ചുവിടരുത്

Posted By:
Subscribe to Filmibeat Malayalam

കണ്ടതും കേട്ടതുമൊക്കെ ശരിയല്ലെന്ന് ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍. താരസുന്ദരി കങ്കണയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഹൃത്വിക് പറയുന്നത്. കേട്ട വാര്‍ത്തകളൊക്കെ വെറും ഗോസിപ്പ് മാത്രം. താനും കങ്കണയുമായി സൗഹൃദത്തിനപ്പുറം ഒന്നുമില്ലെന്നാണ് ഹൃത്വിക് റോഷന്‍ പറഞ്ഞത്.

താനിപ്പോഴും ഒറ്റത്തടി തന്നെയാണ്. കങ്കണയുമായി പ്രണയത്തിലാണോ എന്നു ചോദിച്ചതിനു താരത്തിന്റെ മറുപടി ഇങ്ങനെയൊയിരുന്നു. ധീരേ...ധീരേസെ സിന്ദിഗി എന്ന ഗാനത്തിന്റെ ലോഞ്ചിംഗ് ചടങ്ങിലായിരുന്നു ഹൃത്വിക് ഇങ്ങനെ പ്രതികരിച്ചത്.

കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന് ഹൃത്വിക് റോഷന്‍, ഗോസിപ്പ് അഴിച്ചുവിടരുത്

ഹോട്ട് ആന്റ് സെക്‌സി താരം കങ്കണയുമായി ഹൃത്വിക് പ്രണയത്തിലാണെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരുവരും വിവാഹം ചെയ്യുമെന്നുവരെയായിരുന്നു വാര്‍ത്തകള്‍.

കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന് ഹൃത്വിക് റോഷന്‍, ഗോസിപ്പ് അഴിച്ചുവിടരുത്

താനിപ്പോഴും ഒറ്റത്തടിയാണ്, തന്റെ ജീവിതത്തിലേക്ക് ഇതുവരെ ആരെയും കടത്തിവിട്ടിട്ടില്ലെന്നാണ് താരം പറയുന്നത്. കങ്കണയുമായി പ്രണയത്തിലാണെന്നുള്ള വാര്‍ത്തയെക്കുറിച്ച് ഞാന്‍ എന്തു പറയാനാണെന്നായിരുന്നു താരത്തിന്റെ ചോദ്യം.

കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന് ഹൃത്വിക് റോഷന്‍, ഗോസിപ്പ് അഴിച്ചുവിടരുത്

1990ല്‍ പുറത്തിറങ്ങിയ ആഷിഖിയിലെ ധീരേ...ധീരേസെ സിന്ദിഗി എന്ന പാട്ട് പുതിയ രൂപത്തില്‍ പുറത്തിറങ്ങി. ഇതിന്റെ ലോഞ്ചിംഗിന് എത്തിയപ്പോഴായിരുന്നു താരം ഇങ്ങനെ പ്രതികരിച്ചത്. ഈ പാട്ട് ആര്‍ക്ക് സമര്‍പ്പിക്കും എന്ന ചോദ്യത്തിന് താരം പറഞ്ഞതിങ്ങനെ. തനിക്ക് പാട്ട് സമര്‍പ്പിക്കാനായി പ്രത്യേകിച്ചാരുമില്ലെന്നും അതുകൊണ്ടുതന്നെ ഈ പാട്ട് ടി സീരിസ് തലവന്‍ ഭൂഷന്‍ കുമാറിന്റെ പിതാവ് ഗുല്‍ഷന്‍ കുമാറിന് സമര്‍പ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.

കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന് ഹൃത്വിക് റോഷന്‍, ഗോസിപ്പ് അഴിച്ചുവിടരുത്

ധീരേ..ധീരേസെ എന്ന പുതിയ ഗാനത്തില്‍ ഹൃത്വിക് റോഷനും സോനം കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ചടങ്ങിനിടയില്‍ ഹൃത്വിക് സോനം കപൂറിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. സോനം ബുദ്ധിമതിയും മിടുക്കിയുമായ പെണ്‍കുട്ടിയാണെന്നാണ് ഹൃത്വിക് പറഞ്ഞത്.

കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന് ഹൃത്വിക് റോഷന്‍, ഗോസിപ്പ് അഴിച്ചുവിടരുത്

2010ല്‍ ഇറങ്ങിയ കൈറ്റ്‌സ്, 2013ല്‍ ഇറങ്ങിയ കൃഷ് ത്രീ എന്നീ ചിത്രങ്ങളിലാണ് ഹൃത്വിക്കും കങ്കണ റാണത്തും ഒരുമിച്ച് അഭിനയിച്ചത്. എന്നാല്‍, ഇരുവരുടെയും അഭിനയം കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് കൃഷ് ത്രീയിലൂടെയായിരുന്നു. ഈ ചിത്രത്തിനുശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് ഉയര്‍ന്നുവന്നത്.

English summary
Bollywood gossip has subscribed to a romance between Kangana Ranaut and Hrithik Roshan for some months and now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam