»   »  ട്രിവാന്‍ഡ്രം ലോഡ്ജിലെ നായികയ്ക്കും വിവാഹം വേണ്ട

ട്രിവാന്‍ഡ്രം ലോഡ്ജിലെ നായികയ്ക്കും വിവാഹം വേണ്ട

Posted By:
Subscribe to Filmibeat Malayalam

വിവാഹമോചനം നേടി കൊച്ചി നഗരത്തിലെത്തുന്ന ട്രിവാന്‍ഡ്രം ലോഡ്ജിലെ നായികയുടെ നേരമ്പോക്കുകള്‍ നാട്ടിലെ കുറെപ്പേരുടെ ഞരമ്പുകളിലെങ്കിലും ചോരയോട്ടം കൂട്ടിയിരുന്നു. പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന അഗ്നിപര്‍വതങ്ങള്‍ ബോംബ് വച്ച് പൊട്ടിയ്ക്കാനുള്ള നായികയുടെ നീക്കങ്ങളാണ് പ്രേക്ഷകരുടെ മനസ്സില്‍ കുളിര്‍ മഴയായി പെയ്തിറങ്ങിയത്.

ധ്വനിയെന്ന് പേരുമാറ്റിയ ഹണി റോസിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാര്‍. സിനിമയിലെത്തി കുറെ നാളായിട്ടും ഊരുംപേരുമില്ലാതിരുന്ന ധ്വനിയ്ക്ക് ട്രിവാന്‍ഡ്രം ലോഡ്ജ് മേല്‍വിലാസം നേടിക്കൊടുത്തുവെന്ന് ഉറപ്പിച്ച് പറയാം.

Dhwani

എന്തായാലും വിവാഹമെന്ന എടപാടിനോട് ഗുഡ് ബൈ പറഞ്ഞ ധ്വനി നമ്പ്യാരും താനുമായും ചില കാര്യങ്ങളിലെങ്കിലും സാദൃശ്യമുണ്ടെന്ന് ധ്വനി പറയുന്നു.

വിവാഹം ചെയ്യുന്നതില്‍ തനിയ്ക്ക് യാതൊരു താത്പര്യവുമില്ലെന്നാണ് ഈ സുന്ദരിയുടെ തുറന്നുപറച്ചില്‍. ആണുങ്ങള്‍ക്ക് സത്യസന്ധമായി സ്‌നേഹിയ്ക്കാന്‍ കഴിവില്ലെന്ന് കൂടി നടി പറഞ്ഞുവയ്ക്കുന്നു. അടുത്തിടെ പുറത്തുവന്ന മംമ്തയുടെ വിവാഹമോചന വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും നടി വ്യക്തമാക്കുന്നുണ്ട്.

ട്രിവാന്‍ഡ്രം ലോഡ്ജിലെ ജീവിതം മതിയാക്കി അനൂപും ജയസൂര്യയും താമസിയ്ക്കുന്ന ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ കയറിക്കൂടാനുള്ള ശ്രമത്തിലാണ് ധ്വനി ഇപ്പോള്‍.

English summary
Dhwani says, that for starters, she isn’t interested in getting married

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam