»   » കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും കനക വസന്തമായിരുന്നു. കരകാട്ടക്കാരന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഭാഗ്യ നായിക എന്ന് പേര് സ്വന്തമാക്കിയ കനകയ്ക്ക് പിന്നീട് ധാരാളം അവസരങ്ങള്‍ വന്നു. ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി ഇവിടെയും നടി തിളങ്ങി.

also read: സുചിത്രയും സുനിതയും കനകയും മാതുവുമൊക്കെ എവിടെയാണെന്നറിയാമോ?

എന്നാല്‍ ഇപ്പോള്‍ ജീവിതത്തിലും സിനിമയിലും കനക പരാജയപ്പെട്ടിരിയ്ക്കുകയാണ്. കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ കനകയുടെ അമ്മ ദേവികയാണെന്ന് പ്രശസ്ത സിനിമാ നിരൂപകന്‍ പല്ലിശ്ശേരി പറയുന്നു.

കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

ആദ്യ കാല നടി ദേവികയുടെ മകളാണ് കനക. തെലുങ്കിലും തമിഴിലും സജീവ നടിയായിരുന്നു അന്ന് ദേവിക

കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

തെലുങ്കിലും തമിഴിലുമൊക്കെ നമ്പര്‍ വണ്‍ നായികയായതോടെ ദേവിക അഹങ്കാരത്തിന്റെ ആള്‍രൂപമായി മാറി എന്ന് പല്ലിശ്ശേരി എഴുതുന്നു. അമിതമായ ആത്മവിശ്വാസം. മറ്റുള്ളവര്‍ തന്നെക്കാള്‍ താഴെയാണെന്ന ധാരണ. താനില്ലെങ്കില്‍ തെലുങ്ക് - തമിഴ് സിനിമ ചലിക്കില്ലെന്ന ധാരണ. പല നിര്‍മാതാക്കളും സംവിധായകരും ദേവികയെ കൊണ്ട് പൊറുതി മുട്ടിയത്രെ

കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

അഭിനയ രംഗത്ത് നിന്ന് മാറി പിന്നീട് ദേവിക ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് തിരിഞ്ഞത്രെ. അക്കാലത്ത് ഗംഗൈ അമരന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകണ്ട് അദ്ദേഹത്തെ നായകനാക്കി സിനിമ നിര്‍മിക്കണം എന്നായി ദേവികയ്ക്ക്. അങ്ങനെ മകള്‍ കനകയെയും കൂട്ടി ദേവിക ഗംഗൈ അമരനെ കാണാന്‍ പോയി

കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

അന്ന് ഗംഗൈ അമരന്‍ തന്റെ കരകാട്ടക്കാരന്‍ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. ചിത്രത്തില്‍ നായികയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് പ്രധാന പ്രശ്‌നം. കരകാട്ട കളിക്കുന്ന പെണ്‍കുട്ടിയെയാണ് വേണ്ടത്. അവളുടെ കവിളൊട്ടിയിരിക്കണം, വടിവൊത്ത ശരീരമായിരിക്കണം. അങ്ങനെ ഒരു നടിയെ അന്വേഷിച്ചു നടക്കുമ്പോഴാണ് ദേവികയുടെ വരവ്. ദേവിക പറഞ്ഞതെല്ലാം ശ്രദ്ധിച്ചു കേട്ട ഗംഗൈ അമരന്‍ താനിപ്പോള്‍ സ്വന്തം സിനിമയ്ക്ക് തിരക്കഥ എഴുതി പൂര്‍ത്തിയാക്കുകയാണെന്നും അത് കഴിഞ്ഞിട്ട് ആലോചിക്കാം എന്നും പറഞ്ഞു.

കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

ദേവികയും മകളും പോകാന്‍ നേരമാണ് ഗംഗൈ അമരന്‍ കനകയെ ശ്രദ്ധിച്ചത്. മനോഹരമായ ശരീര വടിവ്. നല്ല ഉയരം. ഒട്ടിയ കവിള്‍. 'കനകേ നീ എന്റെ സിനിമയില്‍ അഭിനയിക്കാമോ' എന്ന് ഗംഗൈ അമര്‍ ചോദിച്ചു. കനക അമ്മയെ നോക്കി, ദേവിക സമ്മതിച്ചു. അങ്ങനെ കനക ആദ്യ ചിത്രത്തിലേക്ക് കടന്നു

കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

മകളെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടതോടെ ദേവിക പല നിബന്ധനകളും വച്ചു. ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നെങ്കിലും നായികയ്ക്ക് വേണ്ടി ഗംഗൈ അമരല്‍ എല്ലാം സമ്മതിച്ചു. കനകയുടെ പേര് ദേവി എന്ന് മാറ്റണം എന്ന് ഗംഗൈ അമരനുണ്ടായിരുന്നു. എന്നാല്‍ മകളുടെ പേര് ക യില്‍ തന്നെ തുടങ്ങണമെന്ന് ദേവികയ്ക്ക് നിര്‍ബന്ധമായി

കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

തന്റെ നിബന്ധനകളെല്ലാം ഗംഗൈ അമര്‍ അംഗീകരിച്ചതോടെ ദേവികയുടെ അഹങ്കാരം ഇരട്ടിച്ചത്രെ. ഇതൊക്കെ കണ്ടാണ് കനകയും വരുന്നത്. ഷൂട്ടിങ് തീരുമ്പോഴേക്കും കനകയും ടീമിന് വല്ലാതെ തലവേദനയുണ്ടാക്കി. ക്ഷമ ഇല്ലായിരുന്നെങ്കില്‍ ഗംഗൈ അമരന്‍ കനകയെ പറഞ്ഞുവിടുമായിരുന്നുവത്രെ. പക്ഷെ പകുതിയോളം പൂര്‍ത്തിയായ സിനിമ തകരും. അങ്ങനെ ഒന്നും കണ്ടില്ല, കേട്ടില്ല എന്ന് നടിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കി.

കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

കരകാട്ടക്കാരന്റെ പ്രദര്‍ശനവിജയം കനകയെ ലക്കിസ്റ്റാറാക്കി മാറ്റി. ധാരാളം ഓഫറുകളാണ് കനകയ്ക്കു ലഭിച്ചത്. എന്നാല്‍ ദേവിക അനാവശ്യമായി പല കാര്യങ്ങളിലും ഇടപെടുന്നുവെന്നും നിര്‍മ്മാതാക്കള്‍ക്ക് തലവേദന ഉണ്ടാക്കുന്നുവെന്നും പറഞ്ഞ് പല അവസരങ്ങളും കനകയ്ക്ക് നഷ്ടപ്പെട്ടു.

കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

കരകാട്ടക്കാരന്റെ വിജയത്തിനു ശേഷം ഗംഗൈ അമരന്‍ സംവിധാനം ചെയ്ത പുതിയ പടത്തിലും കനക നായികയായി വരണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഇനിയും തലവേദന ഉണ്ടാക്കുന്നവരെ വേണ്ടെന്ന് ഗംഗൈ അമരന്‍ തീരുമാനിച്ചു.

കനകയുടെ ജീവിതം നശിപ്പിച്ചത് അഹങ്കാരിയായ അമ്മ: പ്രമുഖ സിനിമാ നിരൂപകന്‍ പറയുന്നു

സൗന്ദര്യവും അഭിനയവും ഒത്തിണങ്ങിയ കനക കുറെ സിനിമകളില്‍ അഭിനയിച്ചു. ഒടുവില്‍ മലയാളസിനിമയില്‍ സജീവമായി. എന്നാല്‍ പിന്നീട് ജീവിതം ദുഃഖകരമായിരുന്നു. കനക ഇപ്പോള്‍ സിനിമയില്‍ നിന്നും ജീവിതത്തില്‍നിന്നും ഔട്ടാണ്. ദുഃഖകരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാത്തിനും കാരണം അഹങ്കാരിയായ അമ്മയായിരുന്നു- പെല്ലിശ്ശേരി എഴുതി

English summary
Is Devika spoiled her daughter Kanaka's life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam