»   » ധനുഷ് അഭിനയിച്ച രംഗം ഇഷ്ടപ്പെട്ടില്ല: രാഞ്ജന സംവിധായകന്‍ ധനുഷിന് കൊടുത്ത പണി?

ധനുഷ് അഭിനയിച്ച രംഗം ഇഷ്ടപ്പെട്ടില്ല: രാഞ്ജന സംവിധായകന്‍ ധനുഷിന് കൊടുത്ത പണി?

Posted By:
Subscribe to Filmibeat Malayalam

ശരിയാണ്, രാഞ്ജന എന്ന ബോളിവഡ് ചിത്രത്തിലൂടെ അതുവരെ തമിഴകത്ത് മാത്രം ഒതുങ്ങിയ ധനുഷിന് പുതിയ കുറേ നേട്ടങ്ങളാണ് ഉണ്ടായത്. അതിന് ശേഷം ഷമിതാബ് എന്ന ചിത്രത്തിലൂടെ വീണ്ടും ധനുഷ് ബോളിവുഡില്‍ പോയി.

എന്നാല്‍ രാഞ്ജന എന്ന ചിത്രം ധനുഷിന് നല്‍കിയ സംവിധായകന്‍ ആനന്ദ് എല്‍ റായിയുമായി ധനുഷിപ്പോള്‍ അത്ര നല്ല രസത്തിലല്ലെന്നാണ് കേള്‍ക്കുന്നത്. ഇത്കാരണം രാഞ്ജന 2 ഒരുക്കാനുള്ള തീരുമാനത്തില്‍ നിന്നും ഇരുവരും പിന്മാറിയത്രെ. എന്താണ് കാര്യം? തുടര്‍ന്ന് വായിക്കൂ...

ധനുഷ് അഭിനയിച്ച രംഗം ഇഷ്ടപ്പെട്ടില്ല: രാഞ്ജന സംവിധായകന്‍ ധനുഷിന് കൊടുത്ത പണി?

ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു രാഞ്ജന എന്ന ചിത്രത്തിലൂടെ. ചിത്രം മികച്ച വിജയമായിത്തീരുകയും ധനുഷിന് ബോളിവുഡില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്തു.

ധനുഷ് അഭിനയിച്ച രംഗം ഇഷ്ടപ്പെട്ടില്ല: രാഞ്ജന സംവിധായകന്‍ ധനുഷിന് കൊടുത്ത പണി?

ഈ വിജയത്തിന്റെ ഇഫക്ടില്‍ ധനുഷിനെ തന്നെ നായകനാക്കി 'രാഞ്ജന 2' എന്ന ചിത്രവും സംവിധായകന്‍ ആനന്ദ് എല്‍ റായി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ധനുഷും ആനന്ദ് എല്‍ റായിയും തമ്മിലുള്ള അകല്‍ച്ചയാണ് കാരണം.

ധനുഷ് അഭിനയിച്ച രംഗം ഇഷ്ടപ്പെട്ടില്ല: രാഞ്ജന സംവിധായകന്‍ ധനുഷിന് കൊടുത്ത പണി?

ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത 'തനു വെഡ്‌സ് മനു റിട്ടേണ്‍സി'ല്‍ ധനുഷ് അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. അഞ്ചു മിനുട്ടോളമുള്ള രംഗത്താണ് ധനുഷ് അഭിനയിച്ചത്.

ധനുഷ് അഭിനയിച്ച രംഗം ഇഷ്ടപ്പെട്ടില്ല: രാഞ്ജന സംവിധായകന്‍ ധനുഷിന് കൊടുത്ത പണി?

എന്നാല്‍ ചിത്രം എഡിറ്റ് ചെയ്തപ്പോള്‍, ധനുഷ് അഭിനയിച്ച രംഗം ആനന്ദ് എല്‍ റായി ഒഴിവാക്കി. പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ ധനുഷിന്റെ അതിഥിവേഷത്തിന് കഴിയാതിരുന്നതാണ് ആ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ കാരണമായതത്രേ

ധനുഷ് അഭിനയിച്ച രംഗം ഇഷ്ടപ്പെട്ടില്ല: രാഞ്ജന സംവിധായകന്‍ ധനുഷിന് കൊടുത്ത പണി?

എന്നാല്‍ താന്‍ അഭിനയിച്ച ഭാഗങ്ങള്‍ ഒഴിവാക്കിയത് ധനുഷ് അറിഞ്ഞിരുന്നില്ല. ധനുഷ് 'തനു വെഡ്‌സ് മനു റിട്ടേണ്‍സ്' വിധം ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമൊക്കെ പ്രൊമോട്ട് ചെയ്യുകയും ചെയ്തു.

ധനുഷ് അഭിനയിച്ച രംഗം ഇഷ്ടപ്പെട്ടില്ല: രാഞ്ജന സംവിധായകന്‍ ധനുഷിന് കൊടുത്ത പണി?

താന്‍ അഭിനയിച്ച രംഗങ്ങളൊന്നും സിനിമയിലില്ല എന്ന് പിന്നീടാണ് ധനുഷ് മനസിലാക്കിയത്. ഈ സംഭവത്തോടെ ധനുഷും ആനന്ദ് എല്‍ റായിയും തമ്മിലുള്ള സൗഹൃദം ഇല്ലാതായിരിക്കുകയാണ്.

ധനുഷ് അഭിനയിച്ച രംഗം ഇഷ്ടപ്പെട്ടില്ല: രാഞ്ജന സംവിധായകന്‍ ധനുഷിന് കൊടുത്ത പണി?

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് ആനന്ദ് എല്‍ റായി പ്രതികരിച്ചു. താനും ധനുഷും തമ്മില്‍ നല്ല സൗഹൃദമാണെന്നും ആനന്ദ് എല്‍ റായി പറഞ്ഞു.

English summary
The film Raanjhanaa brought power house actor Dhanush to the Hindi film industry but now it appears like the director Aanand L. Rai and Dhanush have had a fallout of sorts. Word is that the duo isn’t even on talking terms due to professional differences, but what exactly happened that led to this alienation?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam