»   » ദിലീപും മഞ്ജുവും വിവാഹമോചനത്തിന്റെ വക്കില്‍?

ദിലീപും മഞ്ജുവും വിവാഹമോചനത്തിന്റെ വക്കില്‍?

Posted By:
Subscribe to Filmibeat Malayalam
Dileep and Manju Varrier
ദിലീപ്-മ്ഞ്ജുവാര്യര്‍ വിവാഹബന്ധം പൊട്ടിത്തെറിയോട് അടുക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാകുന്നു. സിനിമയിലേയ്ക്ക് മടങ്ങി വരാനുള്ള മഞ്ജുവിന്റെ ആഗ്രഹത്തിന് ദിലീപ് തടസം നില്‍ക്കുന്നതാണത്രേ ഇപ്പോള്‍ പ്രശ്‌നം വഷളാകാന്‍ കാരണമായിരിക്കുന്നത്. നൃത്തരംഗത്തേയ്ക്ക് മടങ്ങിയെത്തിയ മഞ്ജുവിന് കൈ നിറയെ ഓഫറുകളാണ് സിനിമാരംഗത്ത് നിന്ന് ലഭിയ്ക്കുന്നത്. എന്നാല്‍ ദിലീപ് അഭിനയിക്കാന്‍ വിടില്ലെന്ന നിര്‍ബ്ബന്ധബുദ്ധി കാണിയ്ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുറേക്കാലമായി ഇവരുടെ വിവാഹബന്ധം ഉലച്ചിലിലാണെന്നും, മകള്‍ മീനാക്ഷിയ്ക്ക് വേണ്ടിയാണ് രണ്ടുപേരും ഒരുമിച്ച് തുടരുന്നതെന്നും മറ്റുമാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഇനി മകളുടെ പേരില്‍ സ്വന്തം കഴിവും താല്‍പര്യങ്ങളും മാറ്റിവെയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണത്രേ മഞ്ജു.

ഗുരുവായൂരിലെ നൃത്തപരിപാടിയ്ക്ക് ശേഷം മഞ്ജു അഭിനയരംഗത്തേയ്ക്ക് മടങ്ങിവരുന്നുവെന്ന് വാര്‍ത്തകളുണ്ടായി, എന്നാല്‍ ദിലീപ് ഇക്കാര്യം പൂര്‍ണമായും നിഷേധിച്ചു. അപ്പോഴും മഞ്ജു താനിനി അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നില്ല. നൃത്തം കാണാന്‍ ദിലീപ് എത്താതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു.

ദിലീപും മഞ്ജുവും നിരവധി സിനിമകളില്‍ ജോഡികളായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹത്തോടെ മഞ്ജു സ്വകാര്യ ജീവിതത്തിലേക്ക് ഒതുങ്ങി. ഇത് ദിലീപിന്റെ നിര്‍ബന്ധപ്രകാരം ആയിരുന്നു. ഭാര്യ അന്യപുരുഷനെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് തനിയ്ക്കിഷ്ടമല്ലെന്നതുള്‍പ്പെടെയുള്ള ദിലീപിന്റെ വാക്കുകള്‍ അന്ന് വിവാദമാവുകയും ചെയ്തിരുന്നു.

English summary
Reports says that Dileep and his wife Manju Varrier is going to get separated due to some serious family issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam