»   » ഗൗതമിയുമായി വേര്‍പിരിഞ്ഞ കമല്‍ ഹസന് അഭിരാമിയുമായി വിവാഹം, അപ്പോള്‍ അഭിരാമിയുടെ ഭര്‍ത്താവോ ?

ഗൗതമിയുമായി വേര്‍പിരിഞ്ഞ കമല്‍ ഹസന് അഭിരാമിയുമായി വിവാഹം, അപ്പോള്‍ അഭിരാമിയുടെ ഭര്‍ത്താവോ ?

Posted By: Rohini
Subscribe to Filmibeat Malayalam

പതിനാല് വര്‍ഷം ഒന്നിച്ച് താമസിച്ച കമല്‍ ഹസനും ഗൗതമിയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. അന്ന് വേര്‍പിരിയുന്നതിന്റെ കാരണത്തെ കുറിച്ച് ഗൗതമി കൂടുതലൊന്നും പറഞ്ഞിരുന്നില്ല. മറ്റൊരു നടിയുമായുള്ള കമലിന്റെ ബന്ധമാണ് വേര്‍പിരിയലിന് കാരണം എന്നൊരു കിംവദന്തി ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്ത വീണ്ടും സജീവമാകുന്നു.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് കണ്ട് രജനികാന്ത് വിളിച്ച് അഭിനന്ദിച്ചു, ആ അനുഭവത്തെ കുറിച്ച് അഭിരാമി

നടി അഭിരാമിയെ കമല്‍ ഹസന്‍ വിവാഹം ചെയ്യാന്‍ പോകുന്നതായ വാര്‍ത്തകള്‍ ഗൗതമിയുമായുള്ള വേര്‍പിരിയലിന് ശേഷം മുതലേ വന്നു തുടങ്ങിയിരുന്നു. ഇപ്പോഴിതാ വീണ്ടും തമിഴ് മാധ്യമങ്ങളില്‍ ഈ വിവാഹ വാര്‍ത്ത സജീവമാകുന്നു.

ഉടന്‍ വിവാഹം

അഭിരാമിയും കമലും ഉടന്‍ വിവാഹിതരാകും എന്ന തരത്തിലാണ് ചില തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിയ്ക്കുന്നത്. ഗൗതമിയെ പിരിയാന്‍ കാരണവും അഭിരാമിയാണെന്ന് വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.

വെറും കിംവദന്തിയോ

പ്രചരിയ്ക്കുന്ന വാര്‍ത്ത വെറും കിംവദന്തിയാണെന്നാണ് കമലുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിരാമി വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

അഭിരാമിയും കമലും

കമലും അഭിരാമിയും ഒന്നിച്ചഭിനയിച്ച വീരുമാണ്ടി ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിലെ ഇരുവരുടയെും റൊമാന്റിക് രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ സിനിമയ്ക്ക് ശേഷമാണ് അഭിരാമി സിനിമയില്‍ നിന്ന് നീണ്ട ബ്രേക്ക് എടുത്തത്.

അഭിരാമി വിവാഹിത

അതേ സമയം അഭിരാമി വിവാഹിതയാണ്. 2009 ലാണ് അഭിരാമിയും രാഹുല്‍ പവനനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അഭിരാമി 2014 ല്‍ അപ്പോത്തിക്കരി എന്ന ചിത്രത്തിലൂടെ മടങ്ങി വന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമാണ് താരം.

കമലും ഗൗതമിയും

സരികയുമായി വേര്‍പിരിഞ്ഞ ശേഷണാണ് കമലും ഗൗതമിയും തമ്മില്‍ അടുത്തത്. ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. വിവാഹം എന്ന സമ്പ്രദായത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് ഇരുവരും പറഞ്ഞത്. 14 വര്‍ഷം ഒന്നിച്ച് ജീവിച്ച, ഒടുവില്‍ ഒരു ട്വിറ്റര്‍ പോസ്റ്റിലൂടെ തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ഗൗതമി പ്രഖ്യപിച്ചു. മകള്‍ക്ക് വേണ്ടിയാണ് ഈ വേര്‍പിരിയലെന്നാണ് ഗൗതമി പറഞ്ഞത്. ഇപ്പോള്‍ സിനിമയില്‍ സജീവമാകുകയാണ് നടി.

English summary
Is it for Abhirami That Kamal Hassan Broke Up with Goutami

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam